തെരുവിൽ തീയിട്ട് മുഖംമൂടിധാരികൾ; കടകളിൽ മോഷണം, നഗരങ്ങളിൽ ഭീതി പടർത്തി ആക്രമണം

Spread the love

ബർലിൻ∙ ജർമനിയിൽ ‘ജെൻ സീ’ പ്രതിഷേധങ്ങൾ അക്രമാസക്തമായി. സമാധാനപരമായി ആരംഭിച്ച പ്രകടനങ്ങൾ വൈകുന്നേരത്തോടെ മുഖംമൂടിധാരികളായ അക്രമികൾ കൈയടക്കുകയായിരുന്നു. ബർലിൻ, ഹാംബുർഗ്, കൊളോൺ, ഫ്രാങ്ക്ഫർട്ട് തുടങ്ങിയ നഗരങ്ങളിൽ പ്രക്ഷോഭകർ റോഡുകളിൽ പല സ്ഥലങ്ങളിലും തീയിട്ടു. പൊലീസിന് നേരെ പടക്കങ്ങളും കല്ലുകളും എറിഞ്ഞു.

 

ഫ്രാങ്ക്ഫർട്ടിൽ വ്യാപകമായ അക്രമങ്ങളാണ് അരങ്ങേറിയത്. നഗരത്തിലെ പ്രമുഖ ഷോപ്പിങ് തെരുവായ സൈലിൽ കടകളുടെ ചില്ലുകൾ തകർക്കുകയും കടകളിൽ മോഷണം നടത്തുകയും ചെയ്തു. ഫ്രാങ്ക്ഫർട്ടിൽ മാത്രം നൂറിലധികം പൊലീസ് ഉദ്യോഗസ്ഥർക്ക് പരുക്കേറ്റു. കല്ലേറിൽ മുഖത്ത് ഗുരുതരമായി പരുക്കേറ്റ ഒരു പൊലീസുകാരന് പല്ലുകൾ നഷ്ടപ്പെട്ടതായി ഹെസ്സെ ആഭ്യന്തര മന്ത്രി റോമൻ പോസെക് സ്ഥിരീകരിച്ചു.

 

സമാധാനപരമായ പ്രതിഷേധങ്ങളെ തീവ്രസ്വഭാവമുള്ള ഗ്രൂപ്പുകൾ കൈയടക്കുന്നതാണ് സമാധാനപരമായ പ്രതിഷേധം അക്രമാസക്തമാകുന്നതിന് കാരണമെന്ന് ഹാലോവീൻ രാത്രിയിലെ കലാപത്തിനു ശേഷം ബർലിനിലെ മാർക്കറ്റിൽ നേരിട്ടെത്തി സ്ഥിതിഗതികൾ വിലയിരുത്തിയ ഫെഡറൽ ആഭ്യന്തര മന്ത്രി അലക്സാണ്ടർ ഡോബ്രിന്റ് പറഞ്ഞു. ആക്രമണം നടത്തുന്നവർക്ക് കർശന ശിക്ഷ ഉറപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഫ്രാങ്ക്ഫർട്ടിൽ മാത്രം ഇതുവരെ 54 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

 

കോടതികളിൽ നിന്ന് അതിവേഗത്തിലുള്ളതും മാതൃകാപരവുമായ കടുത്ത ശിക്ഷ ഇത്തരം കുറ്റവാളികൾക്ക് ലഭിക്കണമെന്ന് ജർമൻ ഫെഡറൽ പൊലീസ് യൂണിയൻ തലവൻ ആൻഡ്രേ റോസ്കോപ്പ് പറഞ്ഞു. സമാധാനപരമായ പ്രതിഷേധാവകാശങ്ങൾക്ക് ജർമൻ ഭരണഘടന അനുവാദം നൽകുന്നുണ്ടെങ്കിലും, അതിന്റെ മറവിൽ അക്രമങ്ങളും കൊള്ളയും അഴിച്ചുവിടുന്നവരെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരുമെന്നാണ് സർക്കാർ നിലപാട്.

  • Related Posts

    നവജാതശിശുവിൻ്റെ മൃതദേഹം കണ്ടെത്തി

    Spread the love

    Spread the loveതേയിലത്തോട്ടത്തിൽ നവജാതശിശുവിൻ്റെ മൃതദേഹം കണ്ടെത്തി.നീലഗിരിയിലെ കൊളപ്പള്ളിയിൽ ഇന്ന് രാവിലെയാണ് നാട്ടുകാർ മൃതദേഹം കണ്ടത്.തുടർന്ന് ദേവാല പോലീസിൽ വിവരമറിയിക്കുകയായിരുന്നു. മൃതദേഹം ഡി.എൻ.എ പരിശോധനക്കായി ഊട്ടി ഗവ: മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി.അന്വേഷണം നടത്തി വരുകയാണെന്നും പരിശോധന ഫലം വന്നതിനുശേഷം തുടർനടപടി ഉണ്ടാകും…

    ‘7ാം നമ്പർ ജേഴ്സി ഞാൻ അടുത്ത തലമുറയ്ക്ക് കൈമാറുന്നു… ഈ 23 വർഷങ്ങൾക്ക് നന്ദി, എന്നെ വിശ്വസിച്ചതിന് നന്ദി’

    Spread the love

    Spread the loveഐതിഹാസികമായ ഒരു ഫുട്ബോൾ കാലത്തിന് വിരാമം കുറിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ പോർച്ചുഗൽ ടീമിന്റെ പടിയിറങ്ങി. 23 വർഷം നീണ്ട സമ്മോഹനമായ അന്താരാഷ്ട്ര കരിയറിനാണ് അദ്ദേഹം അവസാനം കുറിച്ചത്. ക്ലബ് ഫുട്ബോൾ പോരാട്ടം തുടരുമെന്നും താരം വ്യക്തമാക്കി. 41ാം വയസിലാണ്…

    Leave a Reply

    Your email address will not be published. Required fields are marked *