ചേരാനല്ലൂര്‍ അപകടം: തെളിവ് നശിപ്പിച്ചതിന് ജഡ്ജിക്കെതിരെ അന്വേഷണം വേണമെന്ന് കുടുംബം

Spread the love

കൊച്ചി: ചേരാനല്ലൂര്‍ വാഹനാപകടക്കേസില്‍ പ്രതിയായ പതിനേഴുകാരന്റെ പിതാവായ അഡീഷണല്‍ ജില്ലാ ജഡ്ജിക്കെതിരെ മരിച്ച ജയബാലകൃഷ്ണന്റെ കുടുംബം രംഗത്തെത്തി. കേസില്‍ തെളിവ് നശിപ്പിച്ചതിനും അട്ടിമറിക്കാന്‍ ശ്രമിച്ചതിനും ജഡ്ജിക്കെതിരെ പ്രത്യേക അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് കുടുംബം ചേരാനല്ലൂര്‍ പൊലീസ് സ്റ്റേഷനിൽ പരാതി നല്‍കി.

 

അപകടം നടന്നത് മുതൽ തെളിവുകൾ നശിപ്പിക്കാനും അന്വേഷണം വഴിതിരിച്ചുവിടാനും ജഡ്ജി ശ്രമിച്ചതായി സംശയങ്ങളുണ്ടെന്ന് കുടുംബം പരാതിയിൽ ചൂണ്ടിക്കാണിക്കുന്നു. ബിഎ.എസ് സെക്ഷൻ 238 പ്രകാരം സംഭവത്തിൽ വിശദമായ അന്വേഷണം നടത്തണമെന്നും പ്രത്യേക എഫ്ഐആർ. രജിസ്റ്റർ ചെയ്യണം. അപകടം നടന്ന ദിവസം നിയമങ്ങളും ചട്ടങ്ങളും ലംഘിച്ചാണ് ജഡ്ജി പോലീസ് സ്റ്റേഷനിലെത്തിയത്. അവിടെവെച്ച് മൊബൈൽ ഫോണിൽ ചിത്രീകരിച്ച വിഡിയോ നിർബന്ധപൂർവം ഡിലീറ്റ് ചെയ്യിപ്പിച്ചതായി അപകടദിവസം മുതൽ കുടുംബത്തിന് പരാതിയുണ്ട്.

 

അപകടത്തിൽപ്പെട്ട വാഹനം മാറ്റുകയോ കഴുകി വൃത്തിയാക്കുകയോ ചെയ്തിട്ടുണ്ടോ എന്ന് സംശയമുണ്ട്. കൂടാതെ, വാഹനത്തിന് പിന്നിലുണ്ടായിരുന്ന ‘ജഡ്ജ്’ എന്ന ഔദ്യോഗിക ബോർഡ് അഴിച്ചുമാറ്റിയതായും വിവരങ്ങളുണ്ട്. സംഭവം നടന്ന സമയം മുതലുള്ള കാര്യങ്ങളിൽ ഗൗരവമായ അന്വേഷണം വേണമെന്ന് പരാതിയിൽ പറയുന്നു. നിയമവിരുദ്ധമായി പോലീസ് സ്റ്റേഷനിലെത്തി പോലീസുകാരെ സ്വാധീനിച്ചെന്നും അന്വേഷണത്തിൽ തെറ്റായ രീതിയിൽ ഇടപെട്ടെന്നും കുടുംബം ആരോപിക്കുന്നു.

 

കഴിഞ്ഞ ഞായറാഴ്ച പുലര്‍ച്ചെ രണ്ടരയോടെ ചേരാനല്ലൂര്‍ മാനാപ്പുറം അമ്പലത്തിന് സമീപത്തായിരുന്നു നാടിനെ നടുക്കിയ അപകടം നടന്നത്. അഡീഷണല്‍ ജില്ലാ ജഡ്ജിയുടെ ഉടമസ്ഥതയിലുള്ള ബെന്‍സ് കാര്‍ അമിതവേഗതയിലെത്തി മാഞ്ഞാലി സ്വദേശിയായ ജയബാലകൃഷ്ണന്‍ സഞ്ചരിച്ചിരുന്ന സ്‌കൂട്ടറില്‍ ഇടിക്കുകയായിരുന്നു. അപകടസ്ഥലത്തുവെച്ചുതന്നെ ജയബാലകൃഷ്ണന്‍ മരിച്ചു. പൊലീസിന്റെ ഭാഗത്തുനിന്ന് വീഴ്ച സംഭവിച്ചതായി ആക്ഷേപം ഉയര്‍ന്നതിനെ തുടര്‍ന്ന് എസ്എച്ച്ഒ ഉള്‍പ്പെടെ നാല് പൊലീസുകാരെ നേരത്തെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. അന്വേഷണത്തിലെ അനാസ്ഥയ്ക്കെതിരെ വലിയ ജനരോഷമാണ് ഉയര്‍ന്നത്.

 

പ്രായപൂർത്തിയാകാത്ത മകന് വാഹനം നൽകിയതിന്റെ പേരിൽ മോട്ടോർ വാഹന നിയമം 199എ പ്രകാരം ജഡ്ജിയെ നേരത്തെ കേസിൽ ഉൾപ്പെടുത്തിയിരുന്നു. എന്നാൽ, കുട്ടിയെ നിയമനടപടികളിൽനിന്ന് രക്ഷിക്കാൻവേണ്ടി തെളിവ് നശിപ്പിക്കുന്നത് ഒരു കുറ്റകൃത്യമാണ്. അതിനാൽ തെളിവ് നശിപ്പിച്ച സംഭവത്തിൽ പ്രത്യേക എഫ്ഐആർ. രജിസ്റ്റർ ചെയ്ത് വിശദമായ അന്വേഷണം നടത്തണമെന്നാണ് ജയബാലകൃഷ്ണന്റെ കുടുംബം ആവശ്യപ്പെട്ടിരിക്കുന്നത്.

 

ജയബാലകൃഷ്ണന്റെ വീട് മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും സന്ദര്‍ശിച്ച് കുടുംബത്തിന് പൂര്‍ണ പിന്തുണ വാഗ്ദാനം ചെയ്തു. കുടുംബം ആവശ്യപ്പെടുന്ന വ്യക്തിയെ തന്നെ കേസില്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറായി നിയമിക്കുമെന്ന് ആഭ്യന്തരമന്ത്രി ഉറപ്പുനല്‍കി. ഹൈബി ഈഡന്‍ എംപി, എംഎല്‍എമാരായ ടിജെ വിനോദ്, മുഹമ്മദ് ഷിയാസ് തുടങ്ങിയ ജനപ്രതിനിധികളും മുഖ്യമന്ത്രിയോടൊപ്പം കുടുംബത്തെ ആശ്വസിപ്പിക്കാനെത്തിയിരുന്നു.

  • Related Posts

    ‘സർ, എന്റെ ഫോൺ പരിശോധിച്ചാൽ എന്നെ ഊരിയെടുക്കാനുളള സാധനം എന്റെ വക്കീലിന് കിട്ടിക്കോളും’; ഉമറിന്റെ ‘കോൺഫിഡൻസിന്’ പിന്നിലെന്ത്?

    Spread the love

    Spread the loveതിരുവനന്തപുരം: ‘സർ, എന്റെ ഫോൺ പരിശോധിച്ചാൽ എന്നെ ഊരിയെടുക്കാനുളള സാധനം എന്റെ വക്കീലിന് കിട്ടിക്കോളും’ – അഭിരാം കൊലക്കേസിലെ ഒരു പ്രതി പോലീസിനോട് ചോദ്യം ചെയ്യലിനിടെ പറഞ്ഞ വാചകമാണ്. അത്രയ്ക്ക് കോൺഫിഡൻസാണ് ഈ കുട്ടിക്കുറ്റവാളികൾക്ക്. പാങ്ങപ്പാറയിൽ 17-കാരൻ അഭിരാം…

    നെടുമ്പാശ്ശേരി അപകടം: കാർ സഞ്ചരിച്ചത് 162 കി.മീ വേഗത്തിൽ; വാഹനക്കമ്പനിയുടെ പരിശോധനയിൽ സ്ഥിരീകരണം

    Spread the love

    Spread the loveകൊച്ചി∙ നെടുമ്പാശ്ശേരിയിൽ ആഡംബര കാറിടിച്ച് മൂന്നുപേർ മരിച്ച അപകടത്തിനു തൊട്ടുമുൻപ് കാർ അമിതവേഗതയിലായിരുന്നെന്നു സ്ഥിരീകരണം. അപകടത്തിന് അഞ്ച് സെക്കൻഡ് മുൻപ് 162 കിലോമീറ്റർ വേഗതയിലാണ് കാർ ഓടിയിരുന്നതെന്ന് വാഹനക്കമ്പനി നടത്തിയ സാങ്കേതിക പരിശോധനയിലും വ്യക്തമായി. അന്വേഷണ സംഘം സിസിടിവി…

    Leave a Reply

    Your email address will not be published. Required fields are marked *