തെളിവുനശിപ്പിക്കാനും കുറ്റവാളിയെ രക്ഷപ്പെടുത്താനും ശ്രമം: ചേരാനല്ലൂർ വാഹനാപകടത്തിൽ ജഡ്ജിക്കെതിരെ പരാതിയുമായി ജയബാലകൃഷ്ണന്റെ മകൾ

Spread the love

കൊച്ചി ∙ ചേരാനല്ലൂരിൽ തട്ടുകടയുടമയുടെ മരണത്തിനിടയാക്കിയ കാറോടിച്ച പതിനേഴുകാരന്റെ പിതാവായ അഡീഷനൽ ജഡ്ജിക്കെതിരെ പരാതിയുമായി മരിച്ച ജയബാലകൃഷ്ണന്റെ മകൾ. അപകടദിവസം അപകടസ്ഥലത്തു വാഹനയുടമയും പ്രതിയുമായ അഡീഷനൽ ജഡ്ജി നടത്തിയ മുഴുവൻ പ്രവർത്തനങ്ങളും അന്വേഷിക്കണമെന്നാവശ്യപ്പെട്ടാണു ചേരാനല്ലൂർ എസ്എച്ച്ഒയ്ക്കു പരാതി നൽകിയത്. ജഡ്ജി അപകടസ്ഥലത്തെ തെളിവുകൾ നശിപ്പിക്കുകയും അന്വേഷണം വഴിതെറ്റിക്കാൻ ശ്രമിക്കുകയും ചെയ്തെന്നും പരാതിയിൽ ആരോപണമുണ്ട്.

 

തെളിവുനശിപ്പിക്കലിനും കുറ്റവാളിയെ രക്ഷപ്പെടാൻ സഹായിക്കുന്നതിനും എതിരെയുള്ള വകുപ്പുകൾ ജഡ്ജിക്കെതിരെ ചുമത്തണമെന്നും ഭദ്രകീർത്തി പരാതിയിൽ ആവശ്യപ്പെട്ടു. രാത്രി 2.14ന് അപകടം നടന്ന് 20 മിനിറ്റിനു ശേഷം സംഭവസ്ഥലത്തെത്തിയ ജഡ്ജി 3 മണിക്കൂറോളം അവിടെ ചെലവിട്ടു. ഇതു ഗൗരവമായി അന്വേഷിക്കേണ്ട വിഷയമാണ്. അപകടമുണ്ടാക്കിയ കാറിലുണ്ടായിരുന്ന ഔദ്യോഗിക ബോർഡ് അഴിച്ചുമാറ്റി. തുടർന്നു ജഡ്ജി ചട്ടവിരുദ്ധമായി പൊലീസ് സ്റ്റേഷനിലെത്തി. പൊലീസിന്റെ സ്വതന്ത്ര അന്വേഷണത്തിൽ ഇടപെട്ടു. ഈ സാഹചര്യത്തിൽ തെളിവുകൾ നശിപ്പിക്കപ്പെട്ടിട്ടുണ്ടാകാനും സ്വാധീനംചെലുത്തി അന്വേഷണം അട്ടിമറിക്കാനുമുള്ള സാധ്യതയേറെയാണെന്നും പരാതിയിലുണ്ട്.

 

അപകടശേഷം വാഹനം കഴുകിയിട്ടുണ്ടോ എന്നതും ജഡ്ജി പൊലീസിനോ മറ്റ് അധികാരികൾക്കോ തെറ്റായ വിവരങ്ങൾ നൽകിയിട്ടുണ്ടോ എന്നതും അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടു.

  • Related Posts

    ‘അഭിരാമിനെ അവൻ കൊന്നു, അനുഭവിക്കട്ടെ’: പൊലീസിനെ വഴിതെറ്റിക്കാൻ ഫോൺകോൾ തന്ത്രം, സൗകര്യമൊരുക്കി കാമുകി

    Spread the love

    Spread the loveതിരുവനന്തപുരം∙ ശ്രീകാര്യം പാങ്ങപ്പാറയില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥി അഭിരാമിനെ കൊലപ്പെടുത്തിയ കേസില്‍ പൊലീസിനെ കുഴയ്‌ക്കാന്‍ ഫോണ്‍ കോള്‍ തന്ത്രവുമായി പ്രതികള്‍. ഞായറാഴ്ച ഫോണ്‍ വീട്ടില്‍ വച്ച ശേഷമാണ് രണ്ടാം പ്രതി ഉമര്‍ കൊലപാതകം നടന്ന സ്ഥലത്തേക്ക് എത്തിയത്. ഉമറിന്റെ…

    ‘ഈ ഉത്തരവ് എന്റെ നെഞ്ചിലേറ്റ കുത്ത്’; ജഡ്ജിയുടെ ജാമ്യം റദ്ദാക്കാൻ സുപ്രീം കോടതിയെ സമീപിക്കുമെന്ന് ഭദ്ര കീര്‍ത്തി

    Spread the love

    Spread the loveകൊച്ചി: ചേരാനല്ലൂരിലെ മെഴ്സിഡസ് ബെന്‍സ് അപകടക്കേസില്‍ പ്രതിയായ 17കാരന്റെ പിതാവായ സെഷന്‍സ് ജഡ്ജിക്ക് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചതിനെതിരെ കുടുംബം സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങുന്നു. ഹൈക്കോടതി വിധി നെഞ്ചില്‍ കുത്തിയതുപോലെയാണ് അനുഭവപ്പെട്ടതെന്ന് മരിച്ച ജയബാലകൃഷ്ണന്റെ മകള്‍ ഭദ്ര കീര്‍ത്തി പ്രതികരിച്ചു.…

    Leave a Reply

    Your email address will not be published. Required fields are marked *