തിരിച്ചുകയറി സ്വര്‍ണവില; 1,02,000ന് മുകളില്‍

Spread the love

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ വര്‍ധന. ഇന്ന് പവന് 360 രൂപയാണ് വര്‍ധിച്ചത്. 1,02,200 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 45 രൂപയാണ് വര്‍ധിച്ചത്. 12,775 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

 

ആഗോള വിപണിയിലെ എണ്ണവിലയും അമേരിക്കയില്‍ പണപ്പെരുപ്പനിരക്ക് ഉയര്‍ന്നതോടെ വീണ്ടും പലിശനിരക്ക് ഉയര്‍ത്തുമെന്ന റിപ്പോര്‍ട്ടുകളുമാണ് സ്വര്‍ണവിലയെ സ്വാധീനിച്ചത്. ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡ് വില കുറഞ്ഞതാണ് ഇന്ന് സ്വര്‍ണവിലയില്‍ പ്രതിഫലിച്ചത്. 3.31 ശതമാനം ഇടിവോടെ 110 ഡോളറില്‍ താഴെയാണ് എണ്ണവില.

 

അമേരിക്കയില്‍ പണപ്പെരുപ്പം കഴിഞ്ഞമാസം 3.6 ശതമാനമായി ഉയര്‍ന്നിരിക്കുകയാണ്. പണപ്പെരുപ്പം രണ്ടു ശതമാനമായി നിയന്ത്രിക്കുകയാണ് യുഎസ് കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വിന്റെ ലക്ഷ്യം. ഈ ലക്ഷ്യം നേടാന്‍ ഫെഡറല്‍ റിസര്‍വ് അടിസ്ഥാന പലിശനിരക്ക് കൂട്ടാനുള്ള സാധ്യത 75 ശതമാനത്തിലധികമാണെന്ന് വിപണി വിദഗ്ധര്‍ പറയുന്നു. ഇതോടെ ഡോളറും ബോണ്ട് യീല്‍ഡും കരുത്താര്‍ജ്ജിക്കാനുള്ള സാധ്യതകള്‍ ഉണ്ട്. അതുകൊണ്ട് സ്വര്‍ണവില വര്‍ധന താത്കാലികം മാത്രമാണെന്ന് വിപണി വിദഗ്ധര്‍ പറയുന്നു.

 

ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ഒരു ലക്ഷം കടന്നത്.

  • Related Posts

    ‘അഭിരാമിനെ അവൻ കൊന്നു, അനുഭവിക്കട്ടെ’: പൊലീസിനെ വഴിതെറ്റിക്കാൻ ഫോൺകോൾ തന്ത്രം, സൗകര്യമൊരുക്കി കാമുകി

    Spread the love

    Spread the loveതിരുവനന്തപുരം∙ ശ്രീകാര്യം പാങ്ങപ്പാറയില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥി അഭിരാമിനെ കൊലപ്പെടുത്തിയ കേസില്‍ പൊലീസിനെ കുഴയ്‌ക്കാന്‍ ഫോണ്‍ കോള്‍ തന്ത്രവുമായി പ്രതികള്‍. ഞായറാഴ്ച ഫോണ്‍ വീട്ടില്‍ വച്ച ശേഷമാണ് രണ്ടാം പ്രതി ഉമര്‍ കൊലപാതകം നടന്ന സ്ഥലത്തേക്ക് എത്തിയത്. ഉമറിന്റെ…

    ‘ഈ ഉത്തരവ് എന്റെ നെഞ്ചിലേറ്റ കുത്ത്’; ജഡ്ജിയുടെ ജാമ്യം റദ്ദാക്കാൻ സുപ്രീം കോടതിയെ സമീപിക്കുമെന്ന് ഭദ്ര കീര്‍ത്തി

    Spread the love

    Spread the loveകൊച്ചി: ചേരാനല്ലൂരിലെ മെഴ്സിഡസ് ബെന്‍സ് അപകടക്കേസില്‍ പ്രതിയായ 17കാരന്റെ പിതാവായ സെഷന്‍സ് ജഡ്ജിക്ക് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചതിനെതിരെ കുടുംബം സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങുന്നു. ഹൈക്കോടതി വിധി നെഞ്ചില്‍ കുത്തിയതുപോലെയാണ് അനുഭവപ്പെട്ടതെന്ന് മരിച്ച ജയബാലകൃഷ്ണന്റെ മകള്‍ ഭദ്ര കീര്‍ത്തി പ്രതികരിച്ചു.…

    Leave a Reply

    Your email address will not be published. Required fields are marked *