റിലയന്‍സിന്റെ തേരിലേറി കുതിച്ച് ഓഹരി വിപണി, സെന്‍സെക്‌സ് 1000 പോയിന്റ് മുന്നേറി; ഒഴുകിയെത്തിയത് 3.5 ലക്ഷം കോടി രൂപ

Spread the love

മുംബൈ: ഓഹരി വിപണിയില്‍ കുതിച്ചുചാട്ടം. ഈ വാരത്തിന്റെ തുടക്കമായ തിങ്കളാഴ്ച വ്യാപാരത്തിന്റെ ആരംഭത്തില്‍ തന്നെ സെന്‍സെക്‌സ് 1000ലധികം പോയിന്റ് ആണ് മുന്നേറിയത്. 75,000ന് മുകളിലാണ് സെന്‍സെക്‌സ്. നിഫ്റ്റി 23,300 എന്ന സൈക്കോളജിക്കല്‍ ലെവലിന് മുകളിലാണ്.

 

 

ആഗോള വിപണിയില്‍ എണ്ണവില കുറഞ്ഞതും റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ സെപ്റ്റംബര്‍ പാദ ഫല കണക്കുകള്‍ പ്രതീക്ഷിച്ചതിനേക്കാള്‍ മികച്ചതായതുമാണ് വിപണിയില്‍ പ്രതിഫലിച്ചത്. ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡ് വില ബാരലിന് 110 ഡോളറില്‍ താഴെയാണ്. ഇന്ന് മാത്രം മൂന്ന് ശതമാനത്തിലധികമാണ് താഴ്ന്നത്. ഇന്ന് ഓഹരി വിപണിയുടെ തുടക്കത്തില്‍ തന്നെ നിക്ഷേപര്‍ക്ക് 3.5 ലക്ഷം കോടി രൂപയുടെ നേട്ടമാണ് ഉണ്ടായത്.

 

റിലയന്‍സ് ഇന്‍ഡസ്ട്രീസ് തന്നെയാണ് ഏറ്റവുമധികം നേട്ടം ഉണ്ടാക്കിയ ഓഹരി. ആറുശതമാനമാണ് ഇന്ന് ഉയര്‍ന്നത്. വിദേശ നിക്ഷേപകര്‍ വെള്ളിയാഴ്ച 3598 കോടിയുടെ ഓഹരികളാണ് വാങ്ങിക്കൂട്ടിയത്. റിലയന്‍സിന് പുറമേ ഭാരതി എയര്‍ടെല്‍, എച്ച്ഡിഎഫ്‌സി ബാങ്ക്, മാക്‌സ് ഹെല്‍ത്ത്‌കെയര്‍, ഇന്‍ഫോസിസ് ഓഹരികളും നേട്ടം ഉണ്ടാക്കി.

  • Related Posts

    ആദ്യം ഒരു രൂപയുടെ ഇടപാട്; പേയ്‌മെന്റ് ആപ്പ് ഹാക്ക് ചെയ്ത് കോടികളുടെ എഐ തട്ടിപ്പ്; ധനകാര്യസ്ഥാപനങ്ങള്‍ക്ക് മുന്നറിയിപ്പ്

    Spread the love

    Spread the loveന്യൂഡല്‍ഹി: ബാങ്കുകള്‍, ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങള്‍, ഫിന്‍ടെക് സ്ഥാപനങ്ങള്‍ എന്നിവയെ ലക്ഷ്യമിട്ട് എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് സൈബര്‍ ആക്രമണങ്ങള്‍ക്ക് സാധ്യതയെന്ന മുന്നറിയിപ്പുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യന്‍ സൈബര്‍ ക്രൈം കോര്‍ഡിനേഷന്‍ സെന്റര്‍. കമ്പ്യൂട്ടര്‍ അധിഷ്ഠിത…

    ഇതാടാ യഥാർഥ കമ്പനി; ദീപാവലിക്ക് ജീവനക്കാർക്ക് സമ്മാനിച്ചത് ഐഫോൺ 16; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

    Spread the love

    Spread the loveആഘോഷ ദിവസങ്ങളിൽ സമ്മാനങ്ങൾ കിട്ടുന്നത് ആർക്കാണ് ഇഷ്ടമില്ലാത്തത് അല്ലേ?. അത് ജോലി ചെയ്യുന്ന സ്ഥാപനത്തിലെ ഉടമയാണ് തരുന്നതെങ്കിൽ ഡബിൾ ഹാപ്പിയായിരിക്കും. ഇത്തരത്തിലൊരു കമ്പനിയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചർച്ചയാവുന്നത്.   ഡൽഹി രോഹിണി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു കമ്പനിയാണ്…

    Leave a Reply

    Your email address will not be published. Required fields are marked *