2 മാസം മുൻപ് നാട്ടിലെത്തി, വിമാനത്താവളത്തിൽ വച്ച് യുവതിക്കൊപ്പം പോയി; യുവാവ് അയൽവാസിയുടെ വീട്ടിൽ മരിച്ച നിലയിൽ, ദുരൂഹത

Spread the love

അമൃത്സർ∙ രണ്ടുമാസം മുൻപ് കാനഡയിൽനിന്ന് നാട്ടിലെത്തിയ ഇരുപതുകാരനെ അയൽവീട്ടിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. പഞ്ചാബ് സ്വദേശിയായ ഗുർദീപ് സിങ്ങാണ് (ഗാരി–20) മരിച്ചത്. അയൽവാസിയും ഭാര്യയും ചേർന്ന് മകന്റെ പക്കൽനിന്ന് ഒൻപത് ലക്ഷം രൂപ തട്ടിയെടുക്കുകയും തുടർന്ന് ഷോക്കടിപ്പിച്ച് കൊലപ്പെടുത്തിയെന്നുമാണ് കുടുംബം ആരോപിക്കുന്നത്. സംഭവത്തിൽ മൻപ്രീത് സിങ്, ഭാര്യ മന്ദീപ് കൗർ, ഇവരുടെ സഹായിയായ സോണി എന്നിവർക്കെതിരെ ഗുർദീപിന്റെ പിതാവ് കരംജീത് സിങ്ങ് പരാതി നൽകി. കൊലക്കുറ്റത്തിന് കേസെടുത്ത പൊലീസ് പ്രതികളിലൊരാളെ അറസ്റ്റ് ചെയ്തു.

 

രണ്ടു മാസം മുൻപ് കാനഡയിൽനിന്ന് ഇന്ത്യയിൽ തിരിച്ചെത്തിയ ഗുർദീപിനെ വിമാനത്താവളത്തിൽ നിന്ന് അയൽവാസിയായ യുവതി സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോവുകയായിരുന്നുവെന്നു. കുടുംബത്തെ കാണാൻ പോലും സമ്മതിക്കാതെ ഗുർദീപിനെ അവർ തടഞ്ഞുവച്ചിരിക്കുകയായിരുന്നെന്നും മാതാവ് പറഞ്ഞു. ഗുർദീപിൽ നിന്ന് അയൽവാസിയായ യുവതി ഒൻപത് ലക്ഷത്തോളം രൂപ കൈക്കലാക്കിയെന്നും ഈ തുക ഉപയോഗിച്ച് ഒരു ട്രാക്ടറും ബൈക്കും ലാപ്ടോപ്പും വാങ്ങിയെന്നും മാതാവ് ആരോപിച്ചു.

 

രണ്ടു വർഷം മുൻപാണ് ഗുർദീപ് കാനഡയിലേക്ക് പോയത്. ആ സമയത്തെല്ലാം കുടുംബവുമായി സ്ഥിരമായി ഫോണിൽ ബന്ധപ്പെട്ടിരുന്നുവെന്നും നാട്ടിൽ തിരിച്ചെത്തിയ ശേഷം അവൻ വീട്ടിലേക്ക് വന്നതേയില്ലെന്നും കുടുംബം പറഞ്ഞു. മകന്റെ മൊബൈൽ ഫോൺ അവർ പിടിച്ചുവച്ചിരിക്കുകയായിരുന്നുവെന്നും അയൽവീട് വിട്ടിറങ്ങാൻ അവൻ ഭയപ്പെട്ടിരുന്നതായും കുടുംബം വെളിപ്പെടുത്തി.

 

ഗുർദീപിന് വിഷം നൽകുകയോ ഷോക്കടിപ്പിക്കുകയോ ചെയ്തതാവാമെന്നാണ് കുടുംബത്തിന്റെ സംശയം. അവന്റെ ആരോഗ്യനില വഷളായ ശേഷമാണ് അയൽവാസികൾ വിവരമറിയിച്ചതെന്നും ഞങ്ങൾ അവിടെ എത്തുമ്പോഴേക്കും മകൻ മരണപ്പെട്ടിരുന്നുവെന്നും മാതാവ് പറഞ്ഞു.

 

മരണത്തിന് പിന്നിലെ ദുരൂഹതകളും കൃത്യത്തിന്റെ ഉദ്ദേശ്യവും കണ്ടെത്താൻ പൊലീസ് അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ്.

  • Related Posts

    ആദ്യം ഒരു രൂപയുടെ ഇടപാട്; പേയ്‌മെന്റ് ആപ്പ് ഹാക്ക് ചെയ്ത് കോടികളുടെ എഐ തട്ടിപ്പ്; ധനകാര്യസ്ഥാപനങ്ങള്‍ക്ക് മുന്നറിയിപ്പ്

    Spread the love

    Spread the loveന്യൂഡല്‍ഹി: ബാങ്കുകള്‍, ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങള്‍, ഫിന്‍ടെക് സ്ഥാപനങ്ങള്‍ എന്നിവയെ ലക്ഷ്യമിട്ട് എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് സൈബര്‍ ആക്രമണങ്ങള്‍ക്ക് സാധ്യതയെന്ന മുന്നറിയിപ്പുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യന്‍ സൈബര്‍ ക്രൈം കോര്‍ഡിനേഷന്‍ സെന്റര്‍. കമ്പ്യൂട്ടര്‍ അധിഷ്ഠിത…

    ഇതാടാ യഥാർഥ കമ്പനി; ദീപാവലിക്ക് ജീവനക്കാർക്ക് സമ്മാനിച്ചത് ഐഫോൺ 16; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

    Spread the love

    Spread the loveആഘോഷ ദിവസങ്ങളിൽ സമ്മാനങ്ങൾ കിട്ടുന്നത് ആർക്കാണ് ഇഷ്ടമില്ലാത്തത് അല്ലേ?. അത് ജോലി ചെയ്യുന്ന സ്ഥാപനത്തിലെ ഉടമയാണ് തരുന്നതെങ്കിൽ ഡബിൾ ഹാപ്പിയായിരിക്കും. ഇത്തരത്തിലൊരു കമ്പനിയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചർച്ചയാവുന്നത്.   ഡൽഹി രോഹിണി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു കമ്പനിയാണ്…

    Leave a Reply

    Your email address will not be published. Required fields are marked *