‘അ‍ഞ്ച് മിനിറ്റ് റീൽസ് കാണാം എന്ന് വിചാരിക്കും, അത് പിന്നെ ഒരു മണിക്കൂറാകും! ഒരു രക്ഷയുമില്ല’; സോഷ്യൽ മീഡിയ ഉപയോഗത്തെക്കുറിച്ച് ഫെമിന

Spread the love

‘മിന്നൽ മുരളി’ എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനം കവർന്ന നടിയാണ് ഫെമിന ജോർജ്. തന്റെ സോഷ്യൽ മീഡിയ ഉപയോഗത്തെക്കുറിച്ച് ഫെമിന പറഞ്ഞ വാക്കുകളാണിപ്പോൾ സോഷ്യൽ മീ‍ഡിയയിൽ ചർച്ചയാകുന്നത്. അ‍ഞ്ച് മിനിറ്റ് റീൽസ് കാണാം എന്ന് വിചാരിക്കുമെന്നും അത് പിന്നെ ഒരു മണിക്കൂറാകുമെന്നും ഫെമിന പറയുന്നു. ക്ലബ്ബ് എഫ്എമ്മിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടി.

 

“ഇൻസ്റ്റഗ്രാമിൽ ഞാനൊരുപാട് സമയം ഇരിക്കാറുണ്ട്. രാവിലെ എഴുന്നേറ്റ് കണ്ണു തുറന്നാൽ ആദ്യം എടുക്കുന്നത് ഫോണും നേരെ പോകുന്നത് ഇൻസ്റ്റഗ്രാമും ആണ്. ഇൻസ്റ്റഗ്രാം ഒന്ന് നിർത്തിക്കളയണമെന്ന് എനിക്ക് ആഗ്രഹമുണ്ട്. പക്ഷേ ഒരു ഓപ്ഷനുമില്ല. അപ്പോൾ ഞാൻ റീൽസ് മാറ്റിയിട്ട്, നേരെ യൂട്യൂബിൽ പോയി ഷോർട്ട്സ് കാണാനിരിക്കും.

 

അവിടുന്ന് മാറി നേരെ ഇൻസ്റ്റഗ്രാമിൽ പോയി റീൽസിലും ഇരിക്കും. ഒരു രക്ഷയുമില്ല. ഒരു അ‍ഞ്ച് മിനിറ്റ് റീൽസ് കാണാം എന്നാണ് നമ്മൾ വിചാരിക്കുന്നത്. ആ അഞ്ച് മിനിറ്റ് ഒരു മണിക്കൂറിലേക്ക് നീണ്ടുപോകും. ‘മിന്നൽ മുരളി’ക്ക് മുൻപ് ഇൻസ്റ്റഗ്രാമിൽ ഞാനിട്ട പോസ്റ്റുകളെല്ലാം ഞാൻ മുക്കി. കോളജിലെ അടക്കം ഇഷ്ടം പോലെ പോസ്റ്റുകളുണ്ടായിരുന്നു. ആ സമയത്ത് ഞാൻ കുറേ മ്യൂസിക്കലി വിഡിയോകൾ ചെയ്യുമായിരുന്നു. ടിക് ടോക്ക് പിന്നീടാണ് ആയത്.

 

മ്യൂസിക്കലി ആയിരുന്നു ആദ്യം. ആ ആപ് തന്നെയാണ് പിന്നീട് പേര് മാറ്റി, ടിക് ടോക്ക് ആക്കിയത്. മ്യൂസിക്കലി ഞാൻ ഇഷ്ടം പോലെ ചെയ്യുമായിരുന്നു. മിന്നൽ മുരളി ഇറങ്ങുന്നതിന് മുൻപ് എനിക്കൊരു ബോധോദയം ഉണ്ടായി. ഇത് മൊത്തെ ഇപ്പോൾ കളഞ്ഞില്ലെങ്കിൽ കയ്യീന്ന് പോകും, അതുകൊണ്ട് ഇപ്പോൾ കളയുന്നതായിരിക്കും സേഫ് എന്ന്.

 

എന്റെ സുഹൃത്താണ് എന്നോട് പറഞ്ഞത്, നീ ഇത് ഇപ്പോൾ കളഞ്ഞാൽ നിനക്ക് കൊള്ളാം, ഇല്ലെങ്കിൽ നീ എയറിലാകുമെന്ന്. അപ്പോൾ പിന്നെ ഞാനൊന്നും നോക്കിയില്ല. ഡിലീറ്റ് ചെയ്തില്ല, എല്ലാം എന്റെ ആർക്കൈവിൽ കിടപ്പുണ്ട്. ഇടയ്ക്ക് ഞാൻ നോക്കാറുണ്ട് അതൊക്കെ, ഇടയ്ക്ക് അതിലെ നല്ല സാധനങ്ങൾ ഞാൻ വീണ്ടും പോസ്റ്റ് ചെയ്തിട്ടുണ്ട്.

 

എനിക്കിങ്ങനെ ഫൺ പരിപാടികൾ ഇഷ്ടമാണ്. ആളുകൾ ട്രോളുമോ മോശം പറയുമോ എന്നൊന്നും ഞാൻ നോക്കാറില്ല”. -ഫെമിന ജോർജ് പറഞ്ഞു. ‘രാക്ക’, ‘ഡിസ്കോ’ എന്നിവയാണ് ഫെമിനയുടേതായി ഇനി വരാനുള്ള ചിത്രങ്ങൾ.

  • Related Posts

    റിമിയുടെ കല്യാണത്തിന് ഡാൻസ് കളിച്ച് താരമായി അമ്മ; ‘മോളേക്കാൾ ചെറുപ്പമാണല്ലോ മമ്മി’ എന്ന് കമന്റുകൾ

    Spread the love

    Spread the loveമലയാളികളുടെ പ്രിയങ്കരിയായ ഗായിക റിമി ടോമിയുടെ വിവാഹവിശേഷങ്ങളാണ് സോഷ്യൽ മീഡിയ ആഘോഷമാക്കുന്നത്. ബോഡി ബിൽഡറായ ലിബിൻ മാത്യുവുമായി ശനിയാഴ്ച മുംബൈയിൽ വച്ചായിരുന്നു റിമിയുടെ വിവാഹം. അടുത്ത ബന്ധുക്കളും കുടുംബാംഗങ്ങളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്.   വിവാഹസത്കാരത്തിൽ കിടിലൻ ഡാൻസുമായെത്തിയ…

    മുഖചർമത്തിന് ഇനി സുരക്ഷിതമായ പരിചരണം; സെറ്റാഫിൽ ഉൽപന്നങ്ങൾ വമ്പിച്ച വിലക്കുറവിൽ

    Spread the love

    Spread the loveചർമത്തിന്റെ ആരോഗ്യവും സ്വാഭാവിക ഈർപ്പവും സംരക്ഷിക്കാൻ സഹായിക്കുന്ന സ്കിൻകെയർ ഉൽപന്നങ്ങളിലൂടെ ശ്രദ്ധേയമായ ബ്രാൻഡാണ് സെറ്റാഫിൽ (Cetaphil). ഫെയ്സ് വാഷ്, ക്ലെൻസർ, മോയ്സ്ചറൈസർ, സൺസ്ക്രീൻ, ഹൈഡ്രേറ്റിങ് ജെൽ തുടങ്ങി ദൈനംദിന ചർമസംരക്ഷണത്തിന് ആവശ്യമായ നിരവധി ഉൽപന്നങ്ങൾ സെറ്റാഫിൽ വിപണിയിലെത്തിക്കുന്നുണ്ട്. ചർമത്തിലെ…

    Leave a Reply

    Your email address will not be published. Required fields are marked *