ശിവസേന നേതാവിന്റെ വീട്ടിൽ ഹെറോയിൻ ഒളിപ്പിച്ച് എഎസ്ഐ; പിന്നാലെ റെയ്‍ഡ്, ഒളിക്യാമറ ദൃശ്യം പുറത്ത്

Spread the love

ചണ്ഡിഗഡ്∙ പഞ്ചാബിൽ ശിവസേന നേതാവിന്റെ വീട്ടിലെ കിടക്കയ്ക്ക് അടിയിൽ പൊലീസുകാരൻ ഹെറോയിൻ വയ്ക്കുന്നതിന്റെ വിഡിയോ ദൃശ്യങ്ങൾ പുറത്ത്. സംഭവം വിവാദമായതോടെ പൊലീസ് ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്യുകയും സംഭവത്തിൽ അന്വേഷണത്തിനായി പ്രത്യേക സംഘത്തെ രൂപീകരിക്കുകയും ചെയ്തു. പഞ്ചാബിലെ ലുധിയാന ജില്ലയിൽ ഖന്നയിലാണ് സംഭവം. ശിവസേന നേതാവ് മഹന്ത് കശ്മിർ ഗിരിയുടെ വീട്ടിൽ ലഹരി വയ്ക്കുന്നതിന്റെ ഒളിക്യാമറ ദൃശ്യങ്ങളാണ് പുറത്തുവന്നത്.

 

എഎസ്ഐ സുഖ്‍ദേവ് സിങ് സാധാരണ വേഷത്തിൽ മഹന്തിന്റെ വീട്ടിലേക്കു കയറുന്നതും എന്തൊക്കെയോ കിടക്കയ്ക്ക് അടിയിൽ വയ്ക്കുന്നതുമായി വിഡിയോയാണ് പുറത്തുവന്നത്. കുറച്ചു സമയത്തിനു ശേഷം പൊലീസ് സംഘം വീട്ടിലേക്ക് കയറി വരുന്നതും മുറിയിൽ പരിശോധന നടത്തുന്നതും വീട്ടിൽനിന്ന് 30 ഗ്രാം ഹെറോയിൻ കണ്ടെത്തുകയും ചെയ്തു. സംഭവത്തിൽ മഹന്ത് കശ്മിർ ഗിരി അറസ്റ്റിലായിരുന്നു. എന്നാൽ ഒളിക്യാമറ ദൃശ്യങ്ങൾ പുറത്തുവന്നതിനു പിന്നാലെ പൊലീസ് നടപടിയിൽ ചോദ്യങ്ങൾ ഉയരുന്നുണ്ട്.

 

പൊലീസ് സംഘം പരിശോധനയ്ക്കായി വീട്ടിൽ എത്തുന്നതിനു മുൻപ് സുഖ്‍ദേവ് സിങ് അവിടെ എത്തിയതായാണ് റിപ്പോർട്ടുകൾ പറയുന്നത്. ഏഴര ഗ്രാം ഹെറോയിനുമായി മഹന്തിന്റെ ഡ്രൈവർ ഗുർജന്ത് സിങ്ങിനെ അറസ്റ്റ് ചെയ്തതാണ് സംഭവങ്ങളുടെ തുടക്കും. ഗുർജന്തിന്റെ ചോദ്യം ചെയ്യുന്നതിനിടെ മഹന്തിന്റെ പേര് പരാമർശിക്കുകയും അതേത്തുടർന്ന് പരിശോധന നടത്തുകയുമായിരുന്നു. മഹന്തിനെ പൊലീസ് കേസിൽനിന്ന് ഒഴിവാക്കി.

  • Related Posts

    ഇതാടാ യഥാർഥ കമ്പനി; ദീപാവലിക്ക് ജീവനക്കാർക്ക് സമ്മാനിച്ചത് ഐഫോൺ 16; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

    Spread the love

    Spread the loveആഘോഷ ദിവസങ്ങളിൽ സമ്മാനങ്ങൾ കിട്ടുന്നത് ആർക്കാണ് ഇഷ്ടമില്ലാത്തത് അല്ലേ?. അത് ജോലി ചെയ്യുന്ന സ്ഥാപനത്തിലെ ഉടമയാണ് തരുന്നതെങ്കിൽ ഡബിൾ ഹാപ്പിയായിരിക്കും. ഇത്തരത്തിലൊരു കമ്പനിയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചർച്ചയാവുന്നത്.   ഡൽഹി രോഹിണി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു കമ്പനിയാണ്…

    വിമാനത്തിലും ‘ഹരിത ഇന്ധനം’ നിര്‍ബന്ധമാക്കും; 2027 മുതല്‍ പുതിയ നിബന്ധന

    Spread the love

    Spread the loveന്യൂഡല്‍ഹി: വിമാനയാത്ര മൂലമുള്ള കാര്‍ബണ്‍ ബഹിർഗമനം കുറയ്ക്കുന്നതിനായി സുസ്ഥിര വ്യോമയാന ഇന്ധനം (സസ്റ്റെയിനബിള്‍ ഏവിയേഷന്‍ ഫ്യുവല്‍ – എസ്എഎഫ്) നിര്‍ബന്ധമാക്കാന്‍ ഒരുങ്ങി കേന്ദ്ര സര്‍ക്കാര്‍. ഇതിനായുള്ള എസ്എഎഫ് നയത്തിന്റെ കരട് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ തയ്യാറാക്കി.…

    Leave a Reply

    Your email address will not be published. Required fields are marked *