17കാരന്റെ മൃതദേഹം ചാക്കിൽകെട്ടി ഉപേക്ഷിച്ച നിലയിൽ

Spread the love

തിരുവനന്തപുരം∙ ശ്രീകാര്യത്ത് 17കാരന്റെ മൃതദേഹം ചാക്കിൽ കെട്ടി ഉപേക്ഷിച്ച നിലയിൽ. പാങ്ങപ്പാറ സ്വദേശി എം.ഡി. അഭിരാമിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഇന്നലെ മുതൽ അഭിരാമിനെ കാണാതായിരുന്നു. അന്വേഷണം നടക്കുന്നതിനിടയിലാണ് മൃതദേഹം ചാക്കിൽ കെട്ടിയ നിലയിൽ കണ്ടെത്തിയത്.

 

സംഭവത്തിൽ 17ഉം 19ഉം വയസ്സുള്ള രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നാണ് വിവരം. പ്രണയത്തിന്റെ പേരിലുള്ള തർക്കമാണ് കൊലപാതകത്തിനു കാരണമെന്നാണ് സൂചന. പെണ്‍കുട്ടിയുടെ പേരിൽ ഇൻസ്റ്റഗ്രാമിൽ ചാറ്റ് ചെയ്ത് പ്രതികൾ അഭിരാമിനെ വിളിച്ചുവരുത്തി കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുകയാണ്.

 

പ്ലസ് ടു വിദ്യാർഥിയായ അഭിരാം ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെയാണ് സുഹൃത്തുക്കളെ കാണാനായി വീട്ടിൽനിന്ന് ഇറങ്ങിയത്. രാത്രി ഏഴുമണിയോടെ പിതാവിനെ ഫോണിൽ ബന്ധപ്പെട്ട് ഉടൻ തിരിച്ചെത്തുമെന്ന് അറിയിച്ചിരുന്നു. എന്നാൽ, എട്ടരയോടെയും വീട്ടിൽ എത്താതിരുന്നതോടെ കുടുംബം വീണ്ടും ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചു. അപ്പോഴേക്കും ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു.

  • Related Posts

    16കാരനെ പീഡിപ്പിച്ച കേസിൽ ഒരാൾ അറസ്റ്റിൽ; അഞ്ച് പേർക്കായി അന്വേഷണം ഊർജ്ജിതം

    Spread the love

    Spread the loveകോഴിക്കോട്: കോഴിക്കോട് നാദാപുരത്തിന് സമീപം വല്ലാത്ത് 16 കാരനായ ആൺകുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. വലം സ്വദേശിയായ മജീദ് (76) ആണ് പിടിയിലായത്. സംഭവത്തിൽ ഉൾപ്പെട്ട മറ്റ് അഞ്ച് പേർക്കായുള്ള അന്വേഷണം പൊലീസ് ഊർജ്ജിതമാക്കിയിട്ടുണ്ട്. കുട്ടിയുടെ…

    കരിപ്പൂര്‍ സ്വര്‍ണം പൊട്ടിക്കല്‍; ആസൂത്രണം ചെയ്തത് സ്വര്‍ണം കടത്തിയ യുവതി

    Spread the love

    Spread the loveമലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് യുവതിയെ തട്ടിക്കൊണ്ടുപോയി സ്വര്‍ണം കവരാന്‍ ശ്രമിച്ച കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ബുധനാഴ്ച രാവിലെ 11.30ഓടെയാണ് കരിപ്പൂരില്‍ നാടകീയ സംഭവങ്ങള്‍ ഉണ്ടായത്. ദുബായിയില്‍ നിന്ന് സ്വര്‍ണം കടത്തി കരിപ്പൂരില്‍ എത്തിയ പ്രിയങ്കയെ തട്ടിക്കൊണ്ടുപോവുകയായിരുന്നു.…

    Leave a Reply

    Your email address will not be published. Required fields are marked *