ഒരേ നമ്പറിൽ രണ്ട് ടിക്കറ്റുകൾ; സ്ത്രീശക്തി ലോട്ടറിയിൽ അച്ചടിപ്പിഴവ്

Spread the love

കൊല്ലം: നാളെ നറുക്കെടുക്കാനിരിക്കുന്ന സ്ത്രീശക്തി ലോട്ടറിയിൽ അച്ചടിപ്പിഴവ്. ഒരേ സീരിയലിലും ഒരേ നമ്പറിലുമുള്ള രണ്ട് ടിക്കറ്റുകൾ കണ്ടെത്തി. കൊല്ലം ചെറുമൂടിലെ ലോട്ടറി ഏജൻസിയിൽ വിൽപനയ്ക്കായി എത്തിയ ടിക്കറ്റുകളിലാണ് പിഴവ് കണ്ടെത്തിയത്. സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ ലോട്ടറി വിൽപനക്കാരൻ സന്തോഷ് ലോട്ടറി വകുപ്പിന് പരാതി നൽകി.

 

ജില്ലാ ലോട്ടറി ഓഫീസിൽ നിന്ന് 300 ടിക്കറ്റുകൾ വാങ്ങിയപ്പോഴാണ് ഒരേ നമ്പറിലുള്ള രണ്ട് ടിക്കറ്റുകൾ ലഭിച്ചതെന്ന് സന്തോഷ് പറഞ്ഞു. ടിക്കറ്റുകൾ കച്ചവടക്കാർക്ക് വിതരണം ചെയ്യുന്നതിനായി ബിൽ തയ്യാറാക്കുന്നതിനിടെയാണ് പിഴവ് ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് ലോട്ടറി ഡയറക്ടർക്കും ജില്ലാ ലോട്ടറി ഓഫീസർക്കും ഇ-മെയിൽ വഴി പരാതി നൽകി. പരാതിയുടെ പകർപ്പും കൈമാറിയിട്ടുണ്ട്.

 

സർക്കാരിന്റെ ഔദ്യോഗിക ലോട്ടറി പോർട്ടൽ ആപ്പിൽ രണ്ട് ടിക്കറ്റുകളും സ്കാൻ ചെയ്യാൻ കഴിയുന്നുണ്ടെന്നും തന്റെ ഏജൻസിയുടെ നമ്പറും പേരും രണ്ടിലും കാണിക്കുന്നുണ്ടെന്നും സന്തോഷ് വ്യക്തമാക്കി. അതിനാൽ അച്ചടിപ്പിഴവാണെന്നാണ് സംശയിക്കുന്നതെന്നും ഇക്കാര്യത്തിൽ സമഗ്രമായ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

 

ഒരേ നമ്പറിലുള്ള രണ്ട് ടിക്കറ്റുകളിൽ ഏതെങ്കിലും ഒന്നിന് ഒന്നാം സമ്മാനം ലഭിച്ചാൽ യഥാർഥ ടിക്കറ്റ് ഏതെന്ന് എങ്ങനെ തിരിച്ചറിയുമെന്ന ആശങ്കയും സന്തോഷ് പങ്കുവെച്ചു. രണ്ട് ടിക്കറ്റുകളും വിൽപന നടത്തിയാൽ സമ്മാനത്തുക മാറാനെത്തുന്ന ഏജന്റുമാർ പ്രതിസന്ധിയിലാകുമെന്നും അദ്ദേഹം പറഞ്ഞു. ഒരു ടിക്കറ്റ് യഥാർഥമെന്നും മറ്റേത് വ്യാജമെന്നും അധികൃതർ വിലയിരുത്തിയാൽ ഏജന്റുമാർ നിയമനടപടി നേരിടേണ്ട സാഹചര്യമുണ്ടാകുമെന്നും ആശങ്കയുണ്ട്.

 

ഇത്തരമൊരു സംഭവം മുമ്പ് ഉണ്ടായിട്ടില്ലെന്നും അച്ചടിപ്പിഴവിനെക്കുറിച്ച് പത്രവാർത്തകളിലൂടെ മാത്രമാണ് അറിഞ്ഞിട്ടുള്ളതെന്നും സന്തോഷ് പറഞ്ഞു. ലോട്ടറി മേഖലയിലെ വിശ്വാസ്യതയെ ബാധിക്കുന്ന വിഷയമാണിത്. കഴിഞ്ഞ ആറുമാസമായി മേഖലയിൽ ജാഗ്രതക്കുറവുണ്ടെന്നും പ്രശ്നങ്ങൾ പരിഹരിക്കാൻ സമഗ്രമായ ഇടപെടൽ വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ട്രേഡ് യൂണിയൻ നേതൃത്വത്തിൽ യോഗം വിളിക്കണമെന്നാവശ്യപ്പെട്ട് പലതവണ കത്ത് നൽകിയിട്ടും നടപടിയുണ്ടായിട്ടില്ലെന്നും സന്തോഷ് ആരോപിച്ചു.

  • Related Posts

    കരിപ്പൂര്‍ സ്വര്‍ണം പൊട്ടിക്കല്‍; ആസൂത്രണം ചെയ്തത് സ്വര്‍ണം കടത്തിയ യുവതി

    Spread the love

    Spread the loveമലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് യുവതിയെ തട്ടിക്കൊണ്ടുപോയി സ്വര്‍ണം കവരാന്‍ ശ്രമിച്ച കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ബുധനാഴ്ച രാവിലെ 11.30ഓടെയാണ് കരിപ്പൂരില്‍ നാടകീയ സംഭവങ്ങള്‍ ഉണ്ടായത്. ദുബായിയില്‍ നിന്ന് സ്വര്‍ണം കടത്തി കരിപ്പൂരില്‍ എത്തിയ പ്രിയങ്കയെ തട്ടിക്കൊണ്ടുപോവുകയായിരുന്നു.…

    സ്വർണവിലയ്ക്ക് ഇന്നും ‘തീ’ പിടിച്ചു; 4 ദിവസംകൊണ്ട് 5600ന്റെ കുതിച്ചുകയറ്റം

    Spread the love

    Spread the loveസ്വർണവില റെക്കോർഡ് തകർക്കാനുള്ള കുതിപ്പിലോ? കേരളത്തിൽ ഇന്നും സ്വർണ വിലയിൽ തീ പിടിച്ചു. ഗ്രാമിന് 295 രൂപ വർധിച്ച് 13,385 രൂപയായി. പവൻ വില 2360 രൂപ ഉയർ‌ന്ന് 1,07,080 രൂപയിലെത്തി. 4 ദിവസത്തിനിടെ പവന് വർധിച്ചത് 5600…

    Leave a Reply

    Your email address will not be published. Required fields are marked *