സ്വത്ത് തർക്കം, അമ്മയും സഹോദരനും ബന്ധുക്കളും ചേർന്ന് യുവാവിനെ ആക്രമിച്ചു; മർദനമേറ്റത് അവധിക്ക് നാട്ടിലെത്തിയ സൈനികന്

Spread the love

ഗുർദാസ്പൂർ∙ പഞ്ചാബിലെ ഗുർദാസ്പൂർ ജില്ലയിൽ സ്വത്ത് തർക്കത്തെ തുടർന്ന് സൈനികനെ അമ്മയും സഹോദരനും ബന്ധുക്കളും ചേർന്ന് മർദിച്ചു. ഗുർദാസ്പൂരിലെ സൈൻപുർ അബ്ബൽ ഖൈർ ഗ്രാമത്തിലാണ് സംഭവം. അവധിക്ക് നാട്ടിലെത്തിയ വസീർ സിങ്ങിനാണ് മർദനമേറ്റത്.

 

വസീറിന്റെ കൃഷിഭൂമി സഹോദരങ്ങൾ അനധികൃതമായി കൈയ്യേറിയതുമായി ബന്ധപ്പെട്ട് തർക്കം നിലനിന്നിരുന്നു. ഈ പ്രശ്നം പറഞ്ഞുതീർക്കാനെന്ന വ്യാജേനെ ബന്ധുക്കൾ വസീറിനെ ഇയാളുടെ കടയ്ക്ക് സമീപത്തേക്ക് വിളിച്ചുവരുത്തി. വാഹനത്തിൽ നിന്നിറങ്ങിയ ഉടൻ തന്നെ ബന്ധുക്കൾ വസീറിനെ വളഞ്ഞിട്ട് ആക്രമിക്കാൻ തുടങ്ങിയെന്നും വിവരമറിഞ്ഞ് സ്ഥലത്തേക്ക് ഓടിയെത്തിയ തന്നെയും അവർ മർദിച്ചെന്നും വസീറിന്റെ ഭാര്യ സൈനി പറഞ്ഞു. ഇതിനിടെ സൈനി മർദന ദൃശ്യങ്ങൾ ഫോണിൽ പകർത്തിയിരുന്നു.

 

മർദനത്തിൽ ഗുരുതരമായി പരുക്കേറ്റ വസീറിനെ ഉടൻ തന്നെ ഗുർദാസ്പൂരിലെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ ഡോക്ടർ ഭർത്താവിന് കൃത്യമായ ചികിത്സ നൽകിയില്ലെന്ന് സൈനി ആരോപിച്ചു. പ്രതികളുമായി ഡോക്ടർ ഒത്തുകളിക്കുകയാണെന്നും ഭർത്താവിന്റെ ജീവൻ അവിടെ സുരക്ഷിതമല്ലെന്നും അതുകൊണ്ട് വീട്ടിലേക്ക് കൊണ്ടുവന്നെന്നും സൈനി പറഞ്ഞു. ബന്ധുക്കളിൽ നിന്ന് ഇപ്പോഴും വധഭീഷണിയുണ്ടെന്നും ഭയം കാരണം വീടിന് പുറത്തിറങ്ങാൻ പോലും സാധിക്കാത്ത അവസ്ഥയിലാണെന്നും അവർ പറഞ്ഞു. സംഭവത്തിൽ പൊലീസ് കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങി.

  • Related Posts

    സിനിമാരംഗങ്ങളെ വെല്ലുന്ന കവർച്ച; 17 കിലോമീറ്റർ ഗ്രാമീണരുടെ ചേസിങ്, ബാങ്ക് കൊള്ളക്കാർ പിടിയിൽ

    Spread the love

    Spread the loveമുംബൈ ∙ സിനിമാരംഗങ്ങളെ വെല്ലുന്ന കവർച്ച; ഗ്രാമീണരുടെ നാടകീയമായ ചേസിങ്! ബാങ്ക് ജീവനക്കാരെ ആക്രമിക്കുകയും വെടിവയ്ക്കുകയും ചെയ്ത ശേഷം 36.6 കോടി രൂപയുടെ സ്വർണവും 12.3 ലക്ഷം രൂപയും കവർന്ന സംഘത്തെ ഉത്തര മഹാരാഷ്ട്രയിലെ ജൽഗാവിൽ നാട്ടുകാരും പൊലീസും…

    പരപുരുഷബന്ധം ഉണ്ടോ എന്ന് സംശയം: ഭാര്യയെ കൊലപ്പെടുത്തി, തെളിവ് നശിപ്പിക്കാൻ ശ്രമം

    Spread the love

    Spread the loveലുധിയാന ∙ പരപുരുഷ ബന്ധം സംശയിച്ച് ലുധിയാനയിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി. ഓസ്‌ട്രേലിയയിൽനിന്ന് നാട്ടിലെത്തി ദിവസങ്ങൾക്കകമാണ് ക്രൂരകൃത്യം അരങ്ങേറിയത്. ലുധിയാന പഖോവാൽ റോഡിലെ വികാസ് നഗറിലുള്ള വസതിയിലെ കിടപ്പുമുറിയിലാണ് കമാൽദീപ് കൗറി(49)നെ ചോരയിൽ കുളിച്ചു കിടക്കുന്ന നിലയിൽ കണ്ടെത്തിയത്.…

    Leave a Reply

    Your email address will not be published. Required fields are marked *