പരപുരുഷബന്ധം ഉണ്ടോ എന്ന് സംശയം: ഭാര്യയെ കൊലപ്പെടുത്തി, തെളിവ് നശിപ്പിക്കാൻ ശ്രമം

Spread the love

ലുധിയാന ∙ പരപുരുഷ ബന്ധം സംശയിച്ച് ലുധിയാനയിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി. ഓസ്‌ട്രേലിയയിൽനിന്ന് നാട്ടിലെത്തി ദിവസങ്ങൾക്കകമാണ് ക്രൂരകൃത്യം അരങ്ങേറിയത്. ലുധിയാന പഖോവാൽ റോഡിലെ വികാസ് നഗറിലുള്ള വസതിയിലെ കിടപ്പുമുറിയിലാണ് കമാൽദീപ് കൗറി(49)നെ ചോരയിൽ കുളിച്ചു കിടക്കുന്ന നിലയിൽ കണ്ടെത്തിയത്.

 

ശനിയാഴ്ച വൈകിട്ട് 4:30 നും 5 നും ഇടയിൽ പിതാവ് രവീന്ദർ സിങ് തന്നെ പുറത്തേക്ക് അയച്ചുവെന്നും തിരിച്ചെത്തിയപ്പോൾ കണ്ടത് ശരീരമാസകലം കുത്തേറ്റ മുറിവുകളോടെ രക്തത്തിൽ കുളിച്ചുകിടക്കുന്ന അമ്മയെയാണെന്നും മകൻ ഗഗൻദീപ് സിങ് പറഞ്ഞു. ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു. സംഭവത്തിൽ പ്രതിയായ ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു.

 

കഴിഞ്ഞ ആറു മാസമായി മാതാപിതാക്കൾ ഓസ്‌ട്രേലിയയിലായിരുന്നുവെന്നും കഴിഞ്ഞ വെള്ളിയാഴ്ചയാണ് ലുധിയാനയിൽ തിരിച്ചെത്തിയതെന്നും ഗഗൻദീപ് പറഞ്ഞു. കമാൽദീപിന് മറ്റാരുമായോ അവിഹിത ബന്ധമുണ്ടെന്ന് പിതാവ് സംശയിച്ചിരുന്നുവെന്നും ഇത് ഇരുവരും തമ്മിൽ നിരന്തര കലഹത്തിന് കാരണമായിരുന്നെന്നും മകൻ വ്യക്തമാക്കി. കിടപ്പുമുറിയിൽ അമ്മ ചോരവാർന്ന് ജീവനറ്റുകിടക്കുമ്പോൾ, തെളിവ് നശിപ്പിക്കാനായി അച്ഛൻ കൊലപാതകത്തിന് ഉപയോഗിച്ച കത്തി കഴുകി ഒളിപ്പിച്ചുവച്ചതായും ഗഗൻദീപ് ആരോപിച്ചു.

 

സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കമാൽദീപിന്റെ മുതുകിലും വയറിലുമാണ് ആഴത്തിൽ കുത്തേറ്റതെന്നും പ്രധാന രക്തക്കുഴലുകൾ മുറിഞ്ഞുപോയതാണ് പെട്ടെന്നുള്ള മരണത്തിന് കാരണമായതെന്നും സ്റ്റേഷൻ ഓഫീസർ ഗുർമുഖ് സിങ് അറിയിച്ചു. ഭർത്താവ് രവീന്ദർ സിങ്ങിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കൊലപാതകത്തിന് പിന്നിലെ കാരണങ്ങളെക്കുറിച്ചും ദമ്പതികൾ തമ്മിലുണ്ടായിരുന്ന തർക്കങ്ങളെക്കുറിച്ചും പൊലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.

 

  • Related Posts

    സിനിമാരംഗങ്ങളെ വെല്ലുന്ന കവർച്ച; 17 കിലോമീറ്റർ ഗ്രാമീണരുടെ ചേസിങ്, ബാങ്ക് കൊള്ളക്കാർ പിടിയിൽ

    Spread the love

    Spread the loveമുംബൈ ∙ സിനിമാരംഗങ്ങളെ വെല്ലുന്ന കവർച്ച; ഗ്രാമീണരുടെ നാടകീയമായ ചേസിങ്! ബാങ്ക് ജീവനക്കാരെ ആക്രമിക്കുകയും വെടിവയ്ക്കുകയും ചെയ്ത ശേഷം 36.6 കോടി രൂപയുടെ സ്വർണവും 12.3 ലക്ഷം രൂപയും കവർന്ന സംഘത്തെ ഉത്തര മഹാരാഷ്ട്രയിലെ ജൽഗാവിൽ നാട്ടുകാരും പൊലീസും…

    സ്വത്ത് തർക്കം, അമ്മയും സഹോദരനും ബന്ധുക്കളും ചേർന്ന് യുവാവിനെ ആക്രമിച്ചു; മർദനമേറ്റത് അവധിക്ക് നാട്ടിലെത്തിയ സൈനികന്

    Spread the love

    Spread the loveഗുർദാസ്പൂർ∙ പഞ്ചാബിലെ ഗുർദാസ്പൂർ ജില്ലയിൽ സ്വത്ത് തർക്കത്തെ തുടർന്ന് സൈനികനെ അമ്മയും സഹോദരനും ബന്ധുക്കളും ചേർന്ന് മർദിച്ചു. ഗുർദാസ്പൂരിലെ സൈൻപുർ അബ്ബൽ ഖൈർ ഗ്രാമത്തിലാണ് സംഭവം. അവധിക്ക് നാട്ടിലെത്തിയ വസീർ സിങ്ങിനാണ് മർദനമേറ്റത്.   വസീറിന്റെ കൃഷിഭൂമി സഹോദരങ്ങൾ…

    Leave a Reply

    Your email address will not be published. Required fields are marked *