സിനിമാരംഗങ്ങളെ വെല്ലുന്ന കവർച്ച; 17 കിലോമീറ്റർ ഗ്രാമീണരുടെ ചേസിങ്, ബാങ്ക് കൊള്ളക്കാർ പിടിയിൽ

Spread the love

മുംബൈ ∙ സിനിമാരംഗങ്ങളെ വെല്ലുന്ന കവർച്ച; ഗ്രാമീണരുടെ നാടകീയമായ ചേസിങ്! ബാങ്ക് ജീവനക്കാരെ ആക്രമിക്കുകയും വെടിവയ്ക്കുകയും ചെയ്ത ശേഷം 36.6 കോടി രൂപയുടെ സ്വർണവും 12.3 ലക്ഷം രൂപയും കവർന്ന സംഘത്തെ ഉത്തര മഹാരാഷ്ട്രയിലെ ജൽഗാവിൽ നാട്ടുകാരും പൊലീസും ചേർന്നു പിന്തുടർന്നു പിടികൂടി. 17 കിലോമീറ്റർ മത്സരയോട്ടത്തിനൊടുവിലാണു നാലംഗ സംഘത്തെ കുടുക്കിയത്. പിടിയിലായവരിൽ മുൻ പൊലീസ് സബ് ഇൻസ്പെക്ടർ ശങ്കർ ജാസക് ഉൾപ്പെടും.

 

ശനിയാഴ്ച ഉച്ചതിരിഞ്ഞാണു ജൽഗാവ് ഭോക്കറിലെ ദേശസാൽകൃത ബാങ്ക് കൊള്ളയടിച്ചത്. ഹെൽമറ്റ് ധരിച്ചു ബാങ്കിലെത്തിയ നാലംഗ സംഘം തോക്കുചൂണ്ടി സുരക്ഷാ ജീവനക്കാരനെയും ക്ലാർക്കിനെയും തടഞ്ഞുവച്ചു. തുടർന്നു ജീവനക്കാരെ ഓരോരുത്തരെയായി ടേപ് കൊണ്ടു ബന്ധിച്ചു തറയിലിരുത്തി. ചെറുക്കാൻ നോക്കിയ ജീവനക്കാരനു നേരെ വെടിയുതിർത്തെങ്കിലും പരുക്കേൽക്കാതെ രക്ഷപ്പെട്ടു. ഭീതിവിതച്ചു സ്വർണവും പണവും ചാക്കിലാക്കിയ കവർച്ചക്കാർ ബൈക്കുകളിലാണു മുങ്ങിയത്.

 

കെട്ടഴിച്ചു പുറത്തെത്തിയ 2 ബാങ്ക് ജീവനക്കാരാണു നാട്ടുകാരെ വിവരം അറിയിച്ചത്. ഉടൻ പൊലീസിനും ജനപ്രതിനിധികൾക്കും വിവരം നൽകി. വൻകൊള്ള സംബന്ധിച്ച വിവരം നിമിഷങ്ങൾക്കകം നാടാകെ പരന്നു. വാഹനങ്ങളിൽ പലവഴി കവർച്ചക്കാരെ പിന്തുടർന്ന നാട്ടുകാരും പൊലീസും ഇടവഴികളിൽ വരെ തമ്പടിച്ചു. അറസ്റ്റിലായ മുൻ പൊലീസ് സബ് ഇൻസ്പെക്ടർ ശങ്കർ ജാസക് മറ്റൊരു ബാങ്ക് കവർച്ചക്കേസിൽ ഈയിടെയാണു ജാമ്യത്തിലിറങ്ങിയത്. പിടിയിലായ മറ്റൊരാൾ വധശ്രമക്കേസിൽ പ്രതിയാണ്. ഇവരിൽനിന്നു മുഴുവൻ സ്വർണവും പണവും പിടിച്ചെടുത്തതായി പൊലീസ് പറഞ്ഞു.

  • Related Posts

    അമ്മയെ കുത്തിപ്പരിക്കേൽപ്പിച്ചതിന് പിന്നാലെ പത്താം നിലയിൽനിന്ന് വീണ് വിദ്യാർഥി മരിച്ചു; നിർണായകമായത് വാട്‌സ്ആപ്പ് സന്ദേശം

    Spread the love

    Spread the loveഗുവാഹത്തി: അസമിലെ ഗുവാഹത്തിയിൽ അമ്മയെ മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് പരിക്കേൽപ്പിച്ച ശേഷം കെട്ടിടത്തിന്റെ പത്താം നിലയിൽനിന്ന് വീണ് സ്കൂൾ വിദ്യാർഥി മരിച്ചു. ഗുവാഹത്തിയിലെ ബാമുനിമൈദാം മേഖലയിലുള്ള ജ്യോതിനഗറിലാണ് സംഭവമുണ്ടായത്. ഗുരുകുൽ ഗ്രാമർ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിയായ അരുണാഭ്…

    16-കാരിയെ ഹോട്ടലിലേക്ക് വിളിച്ചുവരുത്തി കൂട്ടബലാത്സംഗം ചെയ്തു; എ.ബി.വി.പി നേതാവുൾപ്പെടെ നാല് വിദ്യാർഥികൾ പിടിയിൽ

    Spread the love

    Spread the loveഉത്തരാഖണ്ഡിലെ നൈനിറ്റാൾ ജില്ലയിലുള്ള ഹൽദ്വാനിയിൽ 16 വയസ്സുകാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ സംഭവത്തിൽ നാല് കോളേജ് വിദ്യാർഥികളെ പോലീസ് അറസ്റ്റ് ചെയ്തു. പ്രതികളിൽ ഒരാൾ വിദ്യാർഥി സംഘടനയായ എ.ബി.വി.പിയുടെ നേതാവും കോളേജ് യൂണിയൻ തിരഞ്ഞെടുപ്പ് സ്ഥാനാർഥിയുമായിരുന്നുവെന്ന വിവരം പുറത്തുവന്നതോടെ സംഭവം…

    Leave a Reply

    Your email address will not be published. Required fields are marked *