ഡേറ്റ വേണ്ട? ‘വോയ്‌സ് ഒണ്‍ലി’ റീചാര്‍ജ് ₹147 മുതല്‍; പ്ലാനുകള്‍ പ്രഖ്യാപിച്ച് ജിയോ

Spread the love

ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ പുതിയ നിര്‍ദേശങ്ങള്‍ക്കനുസൃതമായി, പ്രീപെയ്ഡ് ഉപയോക്താക്കള്‍ക്കായി പുതിയ വോയ്‌സ് ഒണ്‍ലി റീചാര്‍ജ് പ്ലാനുകള്‍ റിലയന്‍സ് ജിയോ അവതരിപ്പിച്ചു. ഇന്റര്‍നെറ്റ് ഡേറ്റ ആവശ്യമില്ലാതെ, വോയ്‌സ് കോളുകള്‍ മാത്രം ഉപയോഗിക്കുന്ന ഉപയോക്താക്കളെ ലക്ഷ്യമിട്ടാണ് ഈ പ്ലാനുകള്‍ പുറത്തിറക്കിയിരിക്കുന്നത്. 147 രൂപ മുതല്‍ ആരംഭിക്കുന്ന പ്ലാനുകളില്‍ മൊബൈല്‍ ഡേറ്റ ഉള്‍പ്പെടുത്തിയിട്ടില്ല.

 

147 രൂപ മുതല്‍ ആരംഭിക്കുന്ന ആറ് വ്യത്യസ്ത പ്ലാനുകളാണ് ജിയോ പ്രഖ്യാപിച്ചത്. ഇതില്‍ നാലെണ്ണം ചെറിയ കാലാവധിയുള്ള പ്ലാനുകളും രണ്ടെണ്ണം ദീര്‍ഘകാല കാലാവധി പ്ലാനുകളുമാണ്. അണ്‍ലിമിറ്റഡ് ലോക്കല്‍/ എസ്ടിഡി വോയ്‌സ് കോളുകളും പ്ലാനുകള്‍ അനുസരിച്ച് 300 മുതല്‍ 3,600 എസ്എംഎസുകളും ലഭ്യമാണ്.

 

₹147 പ്ലാന്‍

 

കാലാവധി: 22 ദിവസം

 

അണ്‍ലിമിറ്റഡ് കോളുകളും 300 എസ്എംഎസും ലഭിക്കും. ഡേറ്റ ലഭ്യമല്ല.

 

₹177 പ്ലാന്‍

 

കാലാവധി: 28 ദിവസം

 

അണ്‍ലിമിറ്റഡ് കോളുകളും 300 എസ്എംഎസും ലഭിക്കും.

 

₹196 പ്ലാന്‍

 

കാലാവധി: 30 ദിവസം

 

അണ്‍ലിമിറ്റഡ് കോളുകളും 300 എസ്എംഎസും ലഭിക്കും.

 

₹197 പ്ലാന്‍

 

കാലാവധി: ഒരു കലണ്ടര്‍ മാസം

 

അണ്‍ലിമിറ്റഡ് കോളുകളും 300 എസ്എംഎസും ലഭിക്കും.

 

ഇവ കൂടാതെ, ദീര്‍ഘകാല കാലാവധിയുള്ള 448 രൂപയുടെയും (84 ദിവസം -അണ്‍ലിമിറ്റഡ് കോള്‍, 1000 എസ്എംഎസ്), 1,748 രൂപയുടെയും (336 ദിവസം -അണ്‍ലിമിറ്റഡ് കോള്‍, 3600 എസ്എംഎസ്) വോയ്‌സ് ഒണ്‍ലി പ്ലാനുകളും ജിയോയുടെ ലിസ്റ്റിലുണ്ട്. ദീര്‍ഘകാല പ്ലാനുകളില്‍ ജിയോ ടിവി, ജിയോ എഐ ക്ലൗഡ് സേവനങ്ങളും ലഭിക്കും.

 

ഫീച്ചര്‍ ഫോണുകള്‍ ഉപയോഗിക്കുന്നവര്‍, മൊബൈല്‍ ഇന്റര്‍നെറ്റിന് പകരം വീട്ടിലോ ഓഫീസിലോ വൈഫൈ കണക്ഷന്‍ ഉപയോഗിക്കുന്നവര്‍, ബാങ്ക് ഒടിപികള്‍ക്കും ഇന്‍കമിങ് കോളുകള്‍ക്കുമായി മാത്രം സെക്കന്‍ഡറി സിം കാര്‍ഡ് കൈവശം വെക്കുന്നവര്‍, ഉപയോഗിക്കാത്ത ഇന്റര്‍നെറ്റ് ഡേറ്റയ്ക്കായി പണം മുടക്കാന്‍ ആഗ്രഹിക്കാത്ത സാധാരണ ഉപയോക്താക്കള്‍ എന്നിവര്‍ക്ക് പുതിയ പ്ലാനുകള്‍ ഗുണം ചെയ്യും. ട്രായി നിര്‍ദേശത്തെ തുടര്‍ന്ന് എയര്‍ടെല്‍, വോഡഫോണ്‍ ഐഡിയ കമ്പനികളും സമാനമായ വോയ്‌സ് ഒണ്‍ലി പ്ലാനുകള്‍ ഇതിനകം പുറത്തിറക്കിയിട്ടുണ്ട്.

  • Related Posts

    വാട്സാപ്പിലെ ഈ പുതിയ ഫീച്ചർ ഇഷ്ടപ്പെടും; മെറ്റ എഐ ഇമേജ് എക്സ്പാൻഷൻ പരീക്ഷണത്തിൽ

    Spread the love

    Spread the loveഐഫോൺ ഉപയോക്താക്കൾക്കായി ഫോട്ടോകൾ എഐ ഉപയോഗിച്ച് വികസിപ്പിക്കാൻ (Image Expansion) സഹായിക്കുന്ന പുതിയ ഫീച്ചർ വാട്സാപ്പ് പരീക്ഷിക്കുന്നതായി റിപ്പോർട്ട്. വാട്സാപ്പിന്റെ ഡ്രോയിങ് എഡിറ്ററിൽ നേരിട്ട് ചിത്രങ്ങൾ എക്സ്പാൻഡ് ചെയ്യാൻ ഉപയോക്താക്കളെ അനുവദിക്കുന്നതാണ് ഈ സംവിധാനം. ആപ്പിളിന്റെ ടെസ്റ്റ്‌ഫ്ലൈറ്റ് പ്രോഗ്രാം…

    സ്വന്തം മകനെപ്പോലെ സൂര്യയെ ചേർത്തു പിടിച്ച് വിജയ്‌യുടെ അമ്മ; ചിത്രമേറ്റെടുത്ത് ആരാധകർ

    Spread the love

    Spread the loveസൂര്യയെ നായകനാക്കി ജിത്തു മാധവൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘സീൻ’. നസ്‌ലിൻ ആണ് ചിത്രത്തിൽ സൂര്യയുടെ വില്ലനായെത്തുന്നത്. ആറാം തീയതി ആണ് ചിത്രം റിലീസിനെത്തുന്നത്. ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികളിലാണ് താരങ്ങൾ.   ഇപ്പോഴിതാ സൂര്യയും തമിഴ്നാട് മുഖ്യമന്ത്രിയും നടനുമായ…

    Leave a Reply

    Your email address will not be published. Required fields are marked *