‘ഒരാളെ കാണുമ്പോള്‍ പെട്ടെന്ന് എനിക്ക് ക്രഷ് തോന്നാറില്ല; സംസാരിച്ചതിന് ശേഷമാണ് ഞാൻ അവരെ വിലയിരുത്തുന്നത്

Spread the love

തെന്നിന്ത്യയിലെ നമ്പർ വൺ നായികമാരിലൊരാളായി മാറിയിരിക്കുകയാണ് നടി മമിത ബൈജുവിപ്പോൾ. ഒന്നിനുപുറകേ ഒന്നായി ഹിറ്റ് സിനിമകളുടെ ഭാഗമാകുകയാണ് നടി. ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ ആണ് മമിതയുടേതായി ഒടുവിൽ തിയറ്ററുകളിലെത്തിയ ചിത്രം. ഏജ് ഗ്യാപ് റൊമാന്‍സിന്റെ കഥ പറയുന്ന ചിത്രത്തില്‍ ആഷ്ലി എന്ന കഥാപാത്രമായാണ് മമിത വേഷമിട്ടത്.

 

സംഗീത് പ്രതാപിനൊപ്പമുള്ള ‘ഹലോ ഡിയർ’ ആണ് മമിതയുടേതായി ഇനി തിയറ്ററുകളിലെത്താനുള്ള ചിത്രം. അടുത്തിടെ എഫ്ടിക്യു വിത്ത് രേഖ മേനോൻ എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തില്‍ സംസാരിക്കവെ തന്റെ സൗഹൃദത്തെ കുറിച്ചും പ്രണയത്തെ കുറിച്ചും മമിത പറഞ്ഞിരുന്നു.

 

ഒരാളെ കണ്ട് സംസാരിച്ചതിന് ശേഷമാണ് താൻ വിലയിരുത്തുന്നത് എന്ന് പറയുകയാണ് മമിത. “ചിലരെ കാണുമ്പോഴുള്ള അപ്രോച്ചബിള്‍ ഫാക്ടറുണ്ടല്ലോ, അങ്ങനെ സംസാരിച്ചതിന് ശേഷമാണ് അവരെ ഞാന്‍ വിലയിരുത്തുന്നത്. എനിക്ക് അങ്ങനെ ഒരാളെ കാണുമ്പോള്‍ പെട്ടെന്ന് ക്രഷ് ഒന്നും തോന്നാറില്ല.

 

ഉണ്ടായിട്ടുണ്ടെങ്കിലും വളരെ കുറവാണ്. പെട്ടെന്ന് അങ്ങനെ ഞാന്‍ ആള്‍ക്കാരെ അടുപ്പിക്കാറില്ല. എങ്കിലും ഒരു റിലേഷന്‍ഷിപ്പിന് ആഗ്രഹമുണ്ട്, ഇപ്പോഴല്ലെങ്കില്‍ പിന്നെ എപ്പോഴാണ്”.- മമിത പറഞ്ഞു. തമിഴിൽ വിജയ്, സൂര്യ, ധനുഷ് എന്നിവർക്കൊപ്പം ഇതിനോടകം മമിത അഭിനയിച്ചു കഴിഞ്ഞു.

  • Related Posts

    വാട്സാപ്പിലെ ഈ പുതിയ ഫീച്ചർ ഇഷ്ടപ്പെടും; മെറ്റ എഐ ഇമേജ് എക്സ്പാൻഷൻ പരീക്ഷണത്തിൽ

    Spread the love

    Spread the loveഐഫോൺ ഉപയോക്താക്കൾക്കായി ഫോട്ടോകൾ എഐ ഉപയോഗിച്ച് വികസിപ്പിക്കാൻ (Image Expansion) സഹായിക്കുന്ന പുതിയ ഫീച്ചർ വാട്സാപ്പ് പരീക്ഷിക്കുന്നതായി റിപ്പോർട്ട്. വാട്സാപ്പിന്റെ ഡ്രോയിങ് എഡിറ്ററിൽ നേരിട്ട് ചിത്രങ്ങൾ എക്സ്പാൻഡ് ചെയ്യാൻ ഉപയോക്താക്കളെ അനുവദിക്കുന്നതാണ് ഈ സംവിധാനം. ആപ്പിളിന്റെ ടെസ്റ്റ്‌ഫ്ലൈറ്റ് പ്രോഗ്രാം…

    സ്വന്തം മകനെപ്പോലെ സൂര്യയെ ചേർത്തു പിടിച്ച് വിജയ്‌യുടെ അമ്മ; ചിത്രമേറ്റെടുത്ത് ആരാധകർ

    Spread the love

    Spread the loveസൂര്യയെ നായകനാക്കി ജിത്തു മാധവൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘സീൻ’. നസ്‌ലിൻ ആണ് ചിത്രത്തിൽ സൂര്യയുടെ വില്ലനായെത്തുന്നത്. ആറാം തീയതി ആണ് ചിത്രം റിലീസിനെത്തുന്നത്. ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികളിലാണ് താരങ്ങൾ.   ഇപ്പോഴിതാ സൂര്യയും തമിഴ്നാട് മുഖ്യമന്ത്രിയും നടനുമായ…

    Leave a Reply

    Your email address will not be published. Required fields are marked *