‘ചിലപ്പോൾ ഒറ്റരാത്രി കൊണ്ട് വലിയ സ്റ്റാർ ആകാം, അല്ലെങ്കിൽ ഒന്നുമല്ലാതെയുമാകാം; ഒരുറപ്പും പറയാൻ പറ്റാത്ത മേഖലയാണ് സിനിമ’

Spread the love

ഒരിക്കലും ഒരുറപ്പ് പറയാൻ പറ്റാത്ത മേഖലയാണ് സിനിമയെന്ന് നടി ഫെമിന ജോർജ്. ചിലപ്പോൾ ഒറ്റ രാത്രി കൊണ്ട് നമ്മൾ വലിയ സ്റ്റാർ ആകാം. ചിലപ്പോൾ ഒറ്റ രാത്രി കൊണ്ട് നമ്മൾ ഒന്നുമല്ലാതെ ഏറ്റവും താഴെ പോകാമെന്നും നടി പറഞ്ഞു. അതുകൊണ്ട് തന്നെ ബാക്ക്അപ്പായി എന്തെങ്കിലും ഉള്ളത് നല്ലതാണെന്നും നടി കൂട്ടിച്ചേർത്തു. ക്ലബ്ബ് എഫ്എമ്മിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടി.

 

“സിനിമയെ പറ്റി നമുക്കൊരിക്കലും ആരോടും ഒരുറപ്പും പറയാൻ പറ്റാത്ത മേഖലയാണ്. പഠിച്ചു കഴിഞ്ഞാൽ നമുക്ക് എവിടെയെങ്കിലുമൊക്കെ വർക്ക് ചെയ്യുകയാണ് എന്ന് പറയാൻ പറ്റും. പക്ഷേ സിനിമ എന്ന് പറയുന്നത്, നമുക്കൊരാൾക്കും ആരെയും കുറിച്ച് എവിടെയും പറയാൻ പറ്റില്ല. കാരണം എന്തും സംഭവിക്കാം.

 

ചിലപ്പോൾ ഒറ്റ രാത്രി കൊണ്ട് നമ്മൾ വലിയ സ്റ്റാർ ആകാം. ചിലപ്പോൾ ഒറ്റ രാത്രി കൊണ്ട് നമ്മൾ ഒന്നുമല്ലാതെ ഏറ്റവും താഴെ പോകാം. എന്റെ ഒരു അഭിപ്രായത്തിൽ സിനിമയിലുള്ളവർക്ക് ഒരു സേഫ്റ്റിക്ക് വേണ്ടി ഒരു ബാക്ക്അപ് ഉള്ളതു നല്ലതാണ്. നമ്മളത് എപ്പോഴും ചിന്തിക്കാൻ വേണ്ടിയല്ല, പക്ഷേ ജീവിതം നിങ്ങൾ ആഗ്രഹിച്ചതു പോലെ ആയില്ലെങ്കിലോ ?.

 

അങ്ങനെയൊരു അവസ്ഥയിലേക്ക് പോയിക്കഴിഞ്ഞാൽ ഒരു ബാക്ക്അപ് ആവശ്യമാണ്”.- ഫെമിന പറഞ്ഞു. മിന്നൽ മുരളി എന്ന ചിത്രത്തിലൂടെയാണ് ഫെമിന സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. ചിത്രത്തിലെ ബ്രൂസ്‌ലി ബിജി എന്ന താരത്തിന്റെ കഥാപാത്രം ഏറെ ശ്രദ്ധ നേടിയിരുന്നു.

 

  • Related Posts

    റിമിയുടെ കല്യാണത്തിന് ഡാൻസ് കളിച്ച് താരമായി അമ്മ; ‘മോളേക്കാൾ ചെറുപ്പമാണല്ലോ മമ്മി’ എന്ന് കമന്റുകൾ

    Spread the love

    Spread the loveമലയാളികളുടെ പ്രിയങ്കരിയായ ഗായിക റിമി ടോമിയുടെ വിവാഹവിശേഷങ്ങളാണ് സോഷ്യൽ മീഡിയ ആഘോഷമാക്കുന്നത്. ബോഡി ബിൽഡറായ ലിബിൻ മാത്യുവുമായി ശനിയാഴ്ച മുംബൈയിൽ വച്ചായിരുന്നു റിമിയുടെ വിവാഹം. അടുത്ത ബന്ധുക്കളും കുടുംബാംഗങ്ങളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്.   വിവാഹസത്കാരത്തിൽ കിടിലൻ ഡാൻസുമായെത്തിയ…

    മുഖചർമത്തിന് ഇനി സുരക്ഷിതമായ പരിചരണം; സെറ്റാഫിൽ ഉൽപന്നങ്ങൾ വമ്പിച്ച വിലക്കുറവിൽ

    Spread the love

    Spread the loveചർമത്തിന്റെ ആരോഗ്യവും സ്വാഭാവിക ഈർപ്പവും സംരക്ഷിക്കാൻ സഹായിക്കുന്ന സ്കിൻകെയർ ഉൽപന്നങ്ങളിലൂടെ ശ്രദ്ധേയമായ ബ്രാൻഡാണ് സെറ്റാഫിൽ (Cetaphil). ഫെയ്സ് വാഷ്, ക്ലെൻസർ, മോയ്സ്ചറൈസർ, സൺസ്ക്രീൻ, ഹൈഡ്രേറ്റിങ് ജെൽ തുടങ്ങി ദൈനംദിന ചർമസംരക്ഷണത്തിന് ആവശ്യമായ നിരവധി ഉൽപന്നങ്ങൾ സെറ്റാഫിൽ വിപണിയിലെത്തിക്കുന്നുണ്ട്. ചർമത്തിലെ…

    Leave a Reply

    Your email address will not be published. Required fields are marked *