ഒരു ലോഡ് പഞ്ചസാര പോലും പുറത്തേക്ക് വിടില്ലെന്ന നിലപാടിൽ കർഷകർ; ആശങ്ക കേരളത്തിന്

Spread the love

കോഴിക്കോട് ∙ നിത്യോപയോഗ സാധന വില വർധിച്ചതോടെ മിക്ക വീടുകളിലും കുടുംബ ബജറ്റ് താളം തെറ്റുന്നു. പലവ്യഞ്ജനങ്ങൾക്കും പച്ചക്കറികൾക്കും ഒരു പോലെ വില കുതിച്ചുയരുകയാണ്. മൊത്ത വ്യാപാര വിപണിയിൽ ഓരോ ദിവസവും വില കൂടുകയാണെന്നാണ് കച്ചവടക്കാർ‌ പറയുന്നത്. അരിക്കു കിലോഗ്രാമിനു 7 രൂപ മുതൽ 25 രൂപ വരെ വർധനയുണ്ടായി. പച്ചക്കറികളിൽ മിക്കതിനും ഒരു മാസമായി വില കൂടിക്കൊണ്ടിരിക്കുകയാണ്.

 

കരിമ്പിനു വില കൂടുതൽ ലഭിക്കണമെന്നാവശ്യപ്പെട്ട് കർണാടകയിലെ പഞ്ചസാര കമ്പനികൾക്ക് മുന്നിൽ അനിശ്ചിതകാല സമരം നടക്കുകയാണ്. വില കൂട്ടി ലഭിക്കാതെ ഒരു ലോഡ് പഞ്ചസാര പോലും പുറത്തേക്ക് കൊണ്ടുപോകില്ലെന്ന നിലപാടിലാണ് കർഷകർ. മഹാരാഷ്ട്രയിൽ നിന്ന് പഞ്ചസാര ലോഡ് വരുമെന്നാണ് മൊത്തവ്യാരികൾ പറയുന്നത്. പഞ്ചസാര വില കൂടുന്നത് കാരണം ദീപാവലി മധുര പലഹാരങ്ങളുടെ വില കൂടാനും സാധ്യതയുണ്ട്.

  • Related Posts

    ചേരാനെല്ലൂര്‍ വാഹനാപകടം; 17കാരന്റെ പിതാവായ ജഡ്ജിക്ക് മുന്‍കൂര്‍ ജാമ്യം

    Spread the love

    Spread the loveകൊച്ചി: ചേരാനെല്ലൂര്‍ വാഹനാപകടക്കേസില്‍ പതിനേഴുകാരന്റെ പിതാവായ ജഡ്ജിക്ക് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. മൂന്ന് കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് അഡീഷണല്‍ ജില്ലാ ജഡ്ജിക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. അപകടത്തിന് ഇടയാക്കിയ വാഹനം കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. മറ്റ്…

    16കാരനെ പീഡിപ്പിച്ച കേസിൽ ഒരാൾ അറസ്റ്റിൽ; അഞ്ച് പേർക്കായി അന്വേഷണം ഊർജ്ജിതം

    Spread the love

    Spread the loveകോഴിക്കോട്: കോഴിക്കോട് നാദാപുരത്തിന് സമീപം വല്ലാത്ത് 16 കാരനായ ആൺകുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. വലം സ്വദേശിയായ മജീദ് (76) ആണ് പിടിയിലായത്. സംഭവത്തിൽ ഉൾപ്പെട്ട മറ്റ് അഞ്ച് പേർക്കായുള്ള അന്വേഷണം പൊലീസ് ഊർജ്ജിതമാക്കിയിട്ടുണ്ട്. കുട്ടിയുടെ…

    Leave a Reply

    Your email address will not be published. Required fields are marked *