നൂറോളം വിദ്യാർഥികൾക്ക് പനിയും ഛർദ്ദിയും; കൽപറ്റ സെന്റ് ജോസഫ്സ് സ്കൂളിന് ഒരു ആഴ്ചത്തേക്ക് അവധി പ്രഖ്യാപിച്ചു

Spread the love

വയനാട്: കൽപറ്റയിലെ സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂളിലെ നൂറോളം വിദ്യാർഥികൾക്ക് പനിയും ഛർദ്ദിയും ബാധിച്ചതിനെ തുടർന്ന് സ്കൂളിന് ഒരു ആഴ്ചത്തേക്ക് അവധി പ്രഖ്യാപിച്ചു. വിവിധ ആശുപത്രികളിൽ ചികിത്സ തേടിയ വിദ്യാർഥികളുടെ ആരോഗ്യനില കണക്കിലെടുത്തും രോഗവ്യാപനം തടയുന്നതിനുമാണ് ആരോഗ്യ വകുപ്പിന്റെ നിർദ്ദേശപ്രകാരം സ്കൂൾ താൽക്കാലികമായി അടച്ചത്.

 

വിദ്യാർഥികൾക്ക് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടതിനെ തുടർന്ന് ആരോഗ്യ വകുപ്പ് സംഘം സ്കൂളിലെത്തി പരിശോധന നടത്തുകയായിരുന്നു. കൽപറ്റ ജനറൽ ആശുപത്രി റെസിഡന്റ് മെഡിക്കൽ ഓഫീസർ ഡോ. ശ്യാമിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധനയ്ക്ക് നേതൃത്വം നൽകിയത്. ഹെൽത്ത് ഇൻസ്പെക്ടർ പി.എ. നവാസ്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ സുരേഷ് കുമാർ, ബിബിൻ വർഗ്ഗീസ് എന്നിവരും പരിശോധനാ സംഘത്തിലുണ്ടായിരുന്നു.

 

സ്കൂളിൽ നടത്തിയ പരിശോധനയിൽ പരിസരത്തെ കിണറും കുടിവെള്ള ടാങ്കുകളും ശരിയായ രീതിയിൽ ക്ലോറിനേറ്റ് ചെയ്ത് അണുവിമുക്തമാക്കിയിട്ടില്ലെന്ന് കണ്ടെത്തി. ഇതിനെതുടർന്നാണ് കുട്ടികളുടെ സുരക്ഷ മുൻനിർത്തി സ്കൂൾ ഒരു ആഴ്ചത്തേക്ക് അടച്ചിടാനും ക്യാമ്പസും കുടിവെള്ള സ്രോതസ്സുകളും പൂർണ്ണമായും ശുചീകരിച്ച് അണുവിമുക്തമാക്കാനും ആരോഗ്യ വകുപ്പ് അധികൃതർ നിർദ്ദേശം നൽകിയത്.

  • Related Posts

    വടകര എംഡിഎംഎ കേസ്: മുഖ്യപ്രതിയായ വയനാട് സ്വദേശി ഷിന്റോ ഹൈദരാബാദിൽ പിടിയിൽ

    Spread the love

    Spread the loveകൽപ്പറ്റ: അധ്യാപികമാർ പ്രതികളായ വടകര എംഡിഎംഎ കേസിലെ മുഖ്യപ്രതി വയനാട് സ്വദേശി ഷിന്റോ പിടിയിൽ. കണ്ണൂരിൽ രജിസ്റ്റർ ചെയ്ത മറ്റൊരു കേസുമായി ബന്ധപ്പെട്ട് ഹൈദരാബാദ് പൊലീസും കേരള പൊലീസും സംയുക്തമായി നടത്തിയ നീക്കത്തിലാണ് ഇയാളെ ഹൈദരാബാദിൽ നിന്ന് കസ്റ്റഡിയിലെടുത്തത്.…

    അമ്പലവയലിൽ വൻ ലഹരിവേട്ട: 104.2 ഗ്രാം എംഡിഎംഎയുമായി അഞ്ചുപേർ പിടിയിൽ

    Spread the love

    Spread the loveഅമ്പലവയൽ: അമ്പലവയൽ എടക്കലിലെ ഹോളിഡേ ഹോംസ് ലോഡ്‌ജിൽ പോലീസ് നടത്തിയ പരിശോധനയിൽ 104.2 ഗ്രാം എംഡിഎംഎയുമായി അഞ്ചുപേർ പിടിയിലായി. ലോഡ്‌ജ് നടത്തിപ്പുകാരായ പാലക്കാട് സ്വദേശി അക്ബർ, കമ്പളക്കാട് സ്വദേശികളായ മുഹമ്മദ് റിഷാദ്, ഷഫീക്ക്, പടിഞ്ഞാറത്തറ സ്വദേശിനി മുംതാസ്, മടക്കിമല…

    Leave a Reply

    Your email address will not be published. Required fields are marked *