ജില്ലയിൽ 4 പേർ കേരള മുഖ്യമന്ത്രിയുടെ 2026 ലെ പോലീസ് മെഡൽ ഏറ്റു വാങ്ങി

Spread the love

 

 

കല്‍പ്പറ്റ: കേരള മുഖ്യമന്ത്രിയുടെ 2026-ലെ പോലീസ് മെഡലിന് ജില്ലയില്‍ നിന്ന് 4 പോലീസ് ഉദ്യോഗസ്ഥര്‍ അര്‍ഹരായി. ജില്ലാ സ്പെഷ്യൽ ബ്രാഞ്ച് ഡി.വൈ.എസ്.പി എൻ.ഒ സിബി, ഡി.എച്ച്.ക്യു സബ് ഇൻസ്‌പെക്ടർ കെ.പി. അബ്ബാസ്, സീനിയര്‍ സിവില്‍ പോലീസ് ഓഫിസര്‍മാരായ ടി. നജ്മുദ്ദീന്‍ ഷിഹാബ് റഹ്‌മാന്‍ (ജില്ലാ സ്‌പെഷ്യല്‍ ബ്രാഞ്ച്), പി.ടി. സരിത്ത് (മാനന്തവാടി പോലീസ് സ്റ്റേഷൻ) എന്നിവര്‍ക്കാണ് പോലീസ് മെഡല്‍.

 

01.11.2026 തിയ്യതി കേരളപ്പിറവി, കേരള പോലീസിൻറെ 70-ാമത് രൂപീകരണം എന്നീ ദിനാഘോഷങ്ങളോടനുബന്ധിച്ച് തിരുവനന്തപുരം എസ്.എ.പി ഗ്രൗണ്ടിൽ നടന്ന ചടങ്ങിൽ സംസ്ഥാന പോലീസ് മേധാവി റവാഡ ആസാദ്‌ ചന്ദ്രശേഖറിൽ നിന്നും മെഡൽ ഏറ്റു വാങ്ങി. മികച്ച സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ പോലീസ് മെഡലിന് അർഹരായ281 പോലീസ് ഉദ്യോഗസ്ഥർക്കാണ് പുരസ്‌കാരങ്ങൾ വിതരണം ചെയ്തത്.

  • Related Posts

    മത്സ്യം കഴിച്ചതിനു പിന്നാലെ ദേഹാസ്വാസ്ഥ്യം; ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

    Spread the love

    Spread the loveതിരുവനന്തപുരം∙ വർക്കലയിൽ വറ്റ മത്സ്യം കഴിച്ചതിനു പിന്നാലെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന വർക്കല ചിലക്കൂർ ഗ്രാലികുന്ന് തൈക്കാവിൽ വീട്ടിൽ സുധീർ (40) മരിച്ചു. ഭക്ഷ്യവിഷബാധ ആണെന്നാണ് പ്രാഥമിക നിഗമനം.   മത്സ്യത്തൊഴിലാളിയായ…

    ഇരുളം മേഖലയില്‍ കാര്‍ഷിക വിളകളുടെ മോഷണം പതിവ്

    Spread the love

    Spread the loveഇരുളം മേഖലയില്‍ വ്യാപകമായി കാര്‍ഷിക വിളകള്‍ മോഷണം പോകുന്നതായി പരാതി. അടക്ക, കാപ്പിക്കുരു, കുരുമുളക് തുടങ്ങിയ വിളകളാണ് രാത്രിയില്‍ മോഷണം പോകുന്നത് പതിവായിരിക്കുന്നത്. വിളവെടുപ്പ് സീസണ്‍ വന്നതോടെയാണ് കൃഷിയിടങ്ങളില്‍ പഴുത്ത് നില്ക്കുന്ന പച്ച കാപ്പിക്കുരു വ്യാപകമായി മോഷണം പോകാന്‍…

    Leave a Reply

    Your email address will not be published. Required fields are marked *