വിനോദയാത്രക്കിടെ വിദ്യാര്‍ഥിനികള്‍ക്ക് പീഡനം; അധ്യാപകന്‍ അറസ്റ്റില്‍

Spread the love

കോഴിക്കോട്: വിനോദയാത്രക്ക് പോയ വിദ്യാര്‍ഥിനികളെ പീഡിപ്പിച്ച കേസില്‍ അധ്യാപകന്‍ അറസ്റ്റില്‍. കുറ്റ്യാടി വേളം സ്വദേശി സലിത് (46) ആണ് അറസ്റ്റിലായത്. കോഴിക്കോട് വെങ്ങളത്ത് വെച്ച് എലത്തൂര്‍ പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

 

എലത്തൂര്‍ പൊലീസ് സ്റ്റേഷനില്‍ ഇയാള്‍ക്കെതിരെ എട്ട് പോക്‌സോ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സ്‌കൂളില്‍ നിന്ന് കൊടൈക്കനാലിലേക്കുള്ള വിനോദയാത്രക്കിടെ എട്ട് വിദ്യാര്‍ഥിനികളെ പീഡിപ്പിച്ചെന്നാണ് കേസ്.

 

എലത്തൂര്‍ സ്റ്റേഷന്‍ പരിധിയിലെ സ്‌കൂളിലാണ് ഇയാള്‍ ജോലിചെയ്യുന്നത്. ഹൈസ്‌കൂള്‍ കുട്ടികളുമായി സെപ്റ്റംബര്‍ 24നാണ് വിനോദയാത്ര പോയത്. ഇതിനിടയിലാണ് സലിത് കുട്ടികളെ പീഡിപ്പിച്ചത്. ഇക്കാര്യം യാത്രക്കിടെ തന്നെ കുട്ടികള്‍ അധ്യാപകരെ അറിയിച്ചിരുന്നു. തുടര്‍ന്ന് യാത്ര കഴിഞ്ഞ് തിരിച്ചെത്തി പൊലീസിലും പരാതി നല്‍കി.

 

കേസെടുത്തതോടെ അധ്യാപകന്‍ ഒളിവില്‍ പോകുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ വെങ്ങളത്ത് താമസിക്കുന്നുണ്ടെന്ന വിവരം ലഭിച്ചത്. ഇന്ന് പുലര്‍ച്ചെയോടെ ഇയാളെ പിടികൂടുകയായിരുന്നു.

  • Related Posts

    കരിപ്പൂര്‍ സ്വര്‍ണം പൊട്ടിക്കല്‍; ആസൂത്രണം ചെയ്തത് സ്വര്‍ണം കടത്തിയ യുവതി

    Spread the love

    Spread the loveമലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് യുവതിയെ തട്ടിക്കൊണ്ടുപോയി സ്വര്‍ണം കവരാന്‍ ശ്രമിച്ച കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ബുധനാഴ്ച രാവിലെ 11.30ഓടെയാണ് കരിപ്പൂരില്‍ നാടകീയ സംഭവങ്ങള്‍ ഉണ്ടായത്. ദുബായിയില്‍ നിന്ന് സ്വര്‍ണം കടത്തി കരിപ്പൂരില്‍ എത്തിയ പ്രിയങ്കയെ തട്ടിക്കൊണ്ടുപോവുകയായിരുന്നു.…

    സ്വർണവിലയ്ക്ക് ഇന്നും ‘തീ’ പിടിച്ചു; 4 ദിവസംകൊണ്ട് 5600ന്റെ കുതിച്ചുകയറ്റം

    Spread the love

    Spread the loveസ്വർണവില റെക്കോർഡ് തകർക്കാനുള്ള കുതിപ്പിലോ? കേരളത്തിൽ ഇന്നും സ്വർണ വിലയിൽ തീ പിടിച്ചു. ഗ്രാമിന് 295 രൂപ വർധിച്ച് 13,385 രൂപയായി. പവൻ വില 2360 രൂപ ഉയർ‌ന്ന് 1,07,080 രൂപയിലെത്തി. 4 ദിവസത്തിനിടെ പവന് വർധിച്ചത് 5600…

    Leave a Reply

    Your email address will not be published. Required fields are marked *