ജാമ്യത്തിലിറങ്ങിയ പോക്‌സോ കേസ് പ്രതി അതിജീവിതയെ ആക്രമിച്ചു

Spread the love

കൊച്ചി: എറണാകുളം പെരുമ്പാവൂരില്‍ പോക്‌സോ കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതി അതിജീവിതയെ ആക്രമിച്ചു. അറക്കപ്പടി പെരുമാനി സ്വദേശി മുഹമ്മദ് അദ്‌നാനാണ് ആക്രമണം നടത്തിയത്. കത്തികൊണ്ടുള്ള ആക്രമണത്തില്‍ പെണ്‍കുട്ടിയുടെ രണ്ട് കൈകള്‍ക്കും മുറിവേറ്റു. തടയാന്‍ ശ്രമിച്ചവരെയും പ്രതി ആക്രമിച്ചു.

 

ഇന്നലെ ഉച്ചക്ക് രണ്ടരയോടെയായിരുന്നു സംഭവം. പ്രതി പെണ്‍കുട്ടിയെ വലിച്ചിഴച്ച് വീടിന്റെ മുറ്റത്ത് വെച്ച് കഴുത്തില്‍ കത്തിവെച്ച് കൊല്ലാന്‍ ശ്രമിക്കുകയായിരുന്നു. പെണ്‍കുട്ടി തടയാന്‍ ശ്രമിക്കുന്നതിനിടയിലാണ് കൈകള്‍ക്ക് മുറിവേറ്റത്. നാട്ടുകാര്‍ ഇടപെട്ടതോടെയാണ് വലിയ അത്യാഹിതം ഒഴിവായത്. പ്രതി സ്ഥലത്തുനിന്ന് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും നാട്ടുകാരും പൊലീസും ചേര്‍ന്ന് പിടികൂടുകയായിരുന്നു.

 

കഴിഞ്ഞ ആഗസ്റ്റ് മാസത്തില്‍ പെണ്‍കുട്ടിയോട് മോശമായി പെരുമാറിയതിനെത്തുടര്‍ന്നാണ് ഇയാള്‍ക്കെതിരെ പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്തത്. റിമാന്‍ഡിലായിരുന്ന ഇയാള്‍ ജാമ്യത്തില്‍ ഇറങ്ങിയ ഉടനെയാണ് അതിജീവിതയെ ആക്രമിച്ചത്.

  • Related Posts

    കരിപ്പൂര്‍ സ്വര്‍ണം പൊട്ടിക്കല്‍; ആസൂത്രണം ചെയ്തത് സ്വര്‍ണം കടത്തിയ യുവതി

    Spread the love

    Spread the loveമലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് യുവതിയെ തട്ടിക്കൊണ്ടുപോയി സ്വര്‍ണം കവരാന്‍ ശ്രമിച്ച കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ബുധനാഴ്ച രാവിലെ 11.30ഓടെയാണ് കരിപ്പൂരില്‍ നാടകീയ സംഭവങ്ങള്‍ ഉണ്ടായത്. ദുബായിയില്‍ നിന്ന് സ്വര്‍ണം കടത്തി കരിപ്പൂരില്‍ എത്തിയ പ്രിയങ്കയെ തട്ടിക്കൊണ്ടുപോവുകയായിരുന്നു.…

    സ്വർണവിലയ്ക്ക് ഇന്നും ‘തീ’ പിടിച്ചു; 4 ദിവസംകൊണ്ട് 5600ന്റെ കുതിച്ചുകയറ്റം

    Spread the love

    Spread the loveസ്വർണവില റെക്കോർഡ് തകർക്കാനുള്ള കുതിപ്പിലോ? കേരളത്തിൽ ഇന്നും സ്വർണ വിലയിൽ തീ പിടിച്ചു. ഗ്രാമിന് 295 രൂപ വർധിച്ച് 13,385 രൂപയായി. പവൻ വില 2360 രൂപ ഉയർ‌ന്ന് 1,07,080 രൂപയിലെത്തി. 4 ദിവസത്തിനിടെ പവന് വർധിച്ചത് 5600…

    Leave a Reply

    Your email address will not be published. Required fields are marked *