ഭർത്താവുമായി വഴക്ക്; മർദിക്കുമെന്ന് ഭയന്ന് പോലീസ് സ്‌റ്റേഷനിലെത്തിയ യുവതിയെ പീഡിപ്പിച്ചു- എസ്‌ഐ ഉൾപ്പെടെ മൂന്ന് പൊലീസുകാർ അറസ്റ്റിൽ

Spread the love

റാഞ്ചി: ജാർഖണ്ഡിലെ സെരായികേലയിൽ പൊലീസ് സ്റ്റേഷനകത്ത് യുവതി ക്രൂരമായ പീഡനത്തിനിരയായ സംഭവത്തിൽ ഒരു സബ് ഇൻസ്പെക്ടറും കോൺസ്റ്റബിളും ഉൾപ്പെടെ മൂന്ന് പൊലീസുകാർ അറസ്റ്റിൽ. ഒക്ടോബർ 29 രാത്രി ഗംഹാരിയ പൊലീസ് സ്റ്റേഷനിൽ നടന്ന സംഭവവുമായി ബന്ധപ്പെട്ട് ഡ്യൂട്ടിയിൽ വീഴ്ചവരുത്തിയതിനും ജാഗ്രതക്കുറവ് കാട്ടിയതിനും സ്റ്റേഷൻ ഇൻ-ചാർജ് ഉൾപ്പെടെ 14 പൊലീസ് ഉദ്യോഗസ്ഥരെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തു.

 

ഞായറാഴ്ചയാണ് സസ്പെൻഷനിലായിരുന്ന സബ് ഇൻസ്പെക്ടർ മനോജ് സാഹു, കോൺസ്റ്റബിൾ സന്തോഷ് റായ് എന്നിവരെ പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അറസ്റ്റ് ചെയ്തത്. സംഭവത്തിൽ ഉൾപ്പെട്ട മറ്റൊരു കോൺസ്റ്റബിളിനെ ശനിയാഴ്ച അറസ്റ്റ് ചെയ്യുകയും തുടർന്ന് പ്രാദേശിക കോടതി ഇയാളെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിടുകയും ചെയ്തിരുന്നു. ഇതോടെ കേസിൽ അറസ്റ്റിലായ പൊലീസുകാരുടെ എണ്ണം മൂന്നായി.

 

സംഭവം നടന്നതിന്റെ തൊട്ടടുത്ത ദിവസം തന്നെ സെരായികേല-ഖർസ്വാൻ ജില്ലാ പൊലീസ് സൂപ്രണ്ട് മനോജ് സ്വർഗിയാരിയുടെ നിർദേശപ്രകാരം രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം ശനിയാഴ്ച അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു. ഈ റിപ്പോർട്ടിന്റെ വെളിച്ചത്തിലാണ് എസ്പിയുടെ നിർദേശപ്രകാരം അറസ്റ്റ് നടപടികൾ സ്വീകരിച്ചത്.

 

വ്യാപക സസ്പെൻഷൻ നടപടി

 

സംഭവത്തിൽ ഗുരുതരമായ വീഴ്ച വരുത്തിയതിനാണ് സേനാംഗങ്ങൾക്കെതിരെ കടുത്ത നടപടി സ്വീകരിച്ചിരിക്കുന്നത്. ഗംഹാരിയ പൊലീസ് സ്റ്റേഷൻ ഓഫീസർ ഇൻ-ചാർജ് ഇൻസ്പെക്ടർ സഞ്ജയ് പ്രസാദ്, സബ് ഇൻസ്പെക്ടർമാരായ മനോജ് സാഹു, അനിരുദ്ധ് സിങ്, ഹവിൽദാർ മുനേശ്വർ കുമാർ, കോൺസ്റ്റബിൾ സന്തോഷ് റായ് എന്നിവരെ ശനിയാഴ്ച എസ്പി സസ്പെൻഡ് ചെയ്തിരുന്നു.

 

തുടർന്ന് ഞായറാഴ്ച ഔദ്യോഗിക കൃത്യനിർവഹണത്തിൽ വീഴ്ച, ജാഗ്രതക്കുറവ്, പൊലീസ് സേനയുടെ സൽപ്പേരിന് കളങ്കം വരുത്തൽ എന്നീ കാരണങ്ങൾ ചൂണ്ടിക്കാട്ടി ഒമ്പത് ഉദ്യോഗസ്ഥരെക്കൂടി സസ്പെൻഡ് ചെയ്തു. സബ് ഇൻസ്പെക്ടർമാരായ അജയ് പാസ്വാൻ, ലല്ലൻ രവിദാസ്, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർമാരായ വിഷു ഒറാവോൺ, മുകേഷ് കുജൂർ, മുകേഷ് രവിദാസ്, സീതാറാം സിങ് പഹാൻ, ഹവിൽദാർമാരായ പിതാംബർ മഹാതോ, ബഹാദൂർ ഹൻസ്ദ, കോൺസ്റ്റബിൾ മനോജ് ഗൊരായി എന്നിവർക്കെതിരെയാണ് ഞായറാഴ്ച നടപടിയെടുത്തത്.

 

ഭർത്താവുമായി വ്യാഴാഴ്ച വൈകുന്നേരമുണ്ടായ വഴക്കിനെത്തുടർന്ന് മർദനമേൽക്കുമെന്ന് ഭയന്നാണ് താൻ വീടുവിട്ടിറങ്ങിയതെന്ന് അതിക്രമത്തിനിരയായ യുവതി നൽകിയ പരാതിയിൽ വ്യക്തമാക്കുന്നു. തുടർന്ന് ഗംഹാരിയ പൊലീസ് സ്റ്റേഷനിൽ എത്തിപ്പെട്ട യുവതിയെയാണ് സ്റ്റേഷനകത്തുവെച്ച് പീഡിപ്പിച്ചത്. കേസിൽ വിശദമായ തുടരന്വേഷണം നടക്കുകയാണ്.

  • Related Posts

    16കാരനെ പീഡിപ്പിച്ച കേസിൽ ഒരാൾ അറസ്റ്റിൽ; അഞ്ച് പേർക്കായി അന്വേഷണം ഊർജ്ജിതം

    Spread the love

    Spread the loveകോഴിക്കോട്: കോഴിക്കോട് നാദാപുരത്തിന് സമീപം വല്ലാത്ത് 16 കാരനായ ആൺകുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. വലം സ്വദേശിയായ മജീദ് (76) ആണ് പിടിയിലായത്. സംഭവത്തിൽ ഉൾപ്പെട്ട മറ്റ് അഞ്ച് പേർക്കായുള്ള അന്വേഷണം പൊലീസ് ഊർജ്ജിതമാക്കിയിട്ടുണ്ട്. കുട്ടിയുടെ…

    കരിപ്പൂര്‍ സ്വര്‍ണം പൊട്ടിക്കല്‍; ആസൂത്രണം ചെയ്തത് സ്വര്‍ണം കടത്തിയ യുവതി

    Spread the love

    Spread the loveമലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് യുവതിയെ തട്ടിക്കൊണ്ടുപോയി സ്വര്‍ണം കവരാന്‍ ശ്രമിച്ച കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ബുധനാഴ്ച രാവിലെ 11.30ഓടെയാണ് കരിപ്പൂരില്‍ നാടകീയ സംഭവങ്ങള്‍ ഉണ്ടായത്. ദുബായിയില്‍ നിന്ന് സ്വര്‍ണം കടത്തി കരിപ്പൂരില്‍ എത്തിയ പ്രിയങ്കയെ തട്ടിക്കൊണ്ടുപോവുകയായിരുന്നു.…

    Leave a Reply

    Your email address will not be published. Required fields are marked *