ടൗണിലും പൊലീസ് സ്റ്റേഷനിലും ആക്രമണം; പ്രതികൾ അറസ്റ്റിൽ

Spread the love

ചങ്ങനാശേരി ∙ ചങ്ങനാശേരി ടൗണിലും പൊലീസ് സ്റ്റേഷനിലും ഭീകരാന്തരീക്ഷം സൃഷ്ടിച്ച് അക്രമം അഴിച്ചുവിട്ട സംഘം അറസ്റ്റിൽ. കോട്ടയം ജില്ലയിലെ പ്രധാന ഗുണ്ടകളും നിരവധി ക്രിമിനൽ കേസുകളിലെ പ്രതികളുമായ സാജു ജോജോ, മിഥുൻ തോമസ്, ഇവർക്കൊപ്പം അക്രമത്തിൽ പങ്കാളിയായ അഭിഭാഷകൻ ജുബിൻ എന്നിവരാണ് ചങ്ങനാശേരി പൊലീസിന്റെ പിടിയിലായത്.

 

തിങ്കളാഴ്ച രാത്രി ചങ്ങനാശേരിയിലെ ബാറിൽ അക്രമം അഴിച്ചുവിട്ട സംഘം, മുനിസിപ്പൽ ആർക്കേഡിലെത്തി മൊബൈൽ ഷോപ്പിലെ ജീവനക്കാരെ അസഭ്യം പറയുകയും മാരകായുധങ്ങൾ ഉപയോഗിച്ച് ഉപദ്രവിക്കുകയും ചെയ്തു. കടയിലെ സാധനങ്ങളും ഫോണുകളും അടിച്ചുതകർത്തു. പിടികൂടാൻ ശ്രമിക്കുന്നതിനിടെ, എസ്ഐ അജിത് കുമാർ, സിപിഒ റിജോമോൻ, എന്നിവരെ ആക്രമിച്ചു. തുടർന്ന് കൂടുതൽ പൊലീസ് സംഘമെത്തി സാഹസികമായാണ് പ്രതികളെ കീഴടക്കി സ്റ്റേഷനിൽ എത്തിച്ചത്. സ്റ്റേഷനിലെത്തിയ പ്രതികൾ അവിടെയും അക്രമം തുടരുകയും ഒരു രാത്രി മുഴുവൻ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു. സ്റ്റേഷനിലെ ഉപകരണങ്ങൾ അടിച്ചുതകർത്തു. ഡ്യൂട്ടിയിലുണ്ടായിരുന്ന എസ്ഐ റെയ്നോൾഡ്, സിപിഒ ദിലീപ് ചെല്ലം എന്നിവരെ ആക്രമിച്ചു പരുക്കേൽപിച്ചു.

 

ഒരു മാസം മുൻപ് പ്രതികൾ മുനിസിപ്പൽ ആർക്കേഡിലെത്തി മൊബൈൽ ഷോപ്പിലെത്തി ജീവനക്കാരെ വടിവാൾ വീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ചിരുന്നു. അന്ന് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തെങ്കിലും ജാമ്യം ലഭിച്ചു. ജില്ലയിലും സമീപ ജില്ലകളിലെ വിവിധ സ്റ്റേഷനുകളിലായി 30ലധികം ക്രിമിനൽ കേസുകളിൽ പ്രതികളായ സാജു ജോജോ, മിഥുൻ തോമസ് എന്നിവർ കാപ്പ നിയമപ്രകാരം പല തവണ ശിക്ഷ അനുഭവിച്ചിട്ടുള്ളവരാണ്. ചങ്ങനാശേരി ഡിവൈഎസ്പി അഷാദിന്റെ നേതൃത്വത്തിൽ സിഐ അനിൽ ജോർജ്, എസ്ഐ അഖിൽ വിജയകുമാർ, എഎസ്ഐ ആശ, എഎസ്ഐ സെയ്നി സെബാസ്റ്റ്യൻ, എസിപിഒ അനീഷ്, സിപിഒ സതീഷ്, സിപിഒ പ്രവീൺ, സിപിഒ ജോസഫ് എന്നിവരടങ്ങിയ പ്രത്യേക അന്വേഷണ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

  • Related Posts

    കരിപ്പൂര്‍ സ്വര്‍ണം പൊട്ടിക്കല്‍; ആസൂത്രണം ചെയ്തത് സ്വര്‍ണം കടത്തിയ യുവതി

    Spread the love

    Spread the loveമലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് യുവതിയെ തട്ടിക്കൊണ്ടുപോയി സ്വര്‍ണം കവരാന്‍ ശ്രമിച്ച കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ബുധനാഴ്ച രാവിലെ 11.30ഓടെയാണ് കരിപ്പൂരില്‍ നാടകീയ സംഭവങ്ങള്‍ ഉണ്ടായത്. ദുബായിയില്‍ നിന്ന് സ്വര്‍ണം കടത്തി കരിപ്പൂരില്‍ എത്തിയ പ്രിയങ്കയെ തട്ടിക്കൊണ്ടുപോവുകയായിരുന്നു.…

    സ്വർണവിലയ്ക്ക് ഇന്നും ‘തീ’ പിടിച്ചു; 4 ദിവസംകൊണ്ട് 5600ന്റെ കുതിച്ചുകയറ്റം

    Spread the love

    Spread the loveസ്വർണവില റെക്കോർഡ് തകർക്കാനുള്ള കുതിപ്പിലോ? കേരളത്തിൽ ഇന്നും സ്വർണ വിലയിൽ തീ പിടിച്ചു. ഗ്രാമിന് 295 രൂപ വർധിച്ച് 13,385 രൂപയായി. പവൻ വില 2360 രൂപ ഉയർ‌ന്ന് 1,07,080 രൂപയിലെത്തി. 4 ദിവസത്തിനിടെ പവന് വർധിച്ചത് 5600…

    Leave a Reply

    Your email address will not be published. Required fields are marked *