മലയാളി നഴ്സുമാർ സഞ്ചരിച്ച ബസ് അപകടത്തിൽപെട്ടു; 11 പേർക്ക് പരിക്ക്

Spread the love

കുവൈത്ത് സിറ്റി: കുവൈത്തിൽ മലയാളി വനിത നഴ്‌സുമാർ സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ട് 11 പേർക്ക് പരിക്കേറ്റു. അബ്ബാസിയയിൽ നിന്ന് ഫർവാനിയ ആശുപത്രിയിലേക്ക് ജോലിക്ക് പോകുന്നതിനിടെയാണ് അപകടം. അപകടത്തിൽ ഒരാൾക്ക് കൈക്ക് സാരമായ പരിക്കേറ്റു. മറ്റ് 10 പേരുടെയും പരിക്കുകൾ ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം. അപകടത്തിന് പിന്നാലെ ബസ് ഡ്രൈവർ സ്ഥലത്തുനിന്ന് രക്ഷപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്. പരിക്കേറ്റവരെ ഫർവാനിയ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകി. ഇന്നലെ രാത്രി അബ്ബാസിയയിലാണ് അപകടമുണ്ടായത്. ഫർവാനിയ ആശുപത്രിയിൽ ജോലി ചെയ്യുന്ന മലയാളി നഴ്സുമാരാണ് അപകടത്തിൽപ്പെട്ടതെന്നാണ് വിവരം. പരിക്കേറ്റവരെ ഫർവാനിയ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തോളിനും ശരീരത്തിന്‍റെ മറ്റ് ഭാഗങ്ങൾക്കും പരിക്കേറ്റവർക്ക് ചികിത്സ നൽകി വരികയാണ്.

  • Related Posts

    റിയാദിലെ ഹൂതി ആക്രമണം: പരുക്കേറ്റ ഇന്ത്യക്കാരൻ മരിച്ചു

    Spread the love

    Spread the loveറിയാദ്∙ കിങ് ഖാലിദ് രാജ്യാന്തര വിമാനത്താവളത്തിനു നേരെയുണ്ടായ ഹൂതി ആക്രമണത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന ഒരു ഇന്ത്യക്കാരൻ കൂടി മരിച്ചു. ഒക്ടോബർ 10ന് നടന്ന ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ ഇദ്ദേഹം ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്.   മരണത്തിൽ റിയാദിലെ…

    90 മിനിറ്റിൽ ആശുപത്രിയിലേക്ക് 80 ഫോൺ കോളുകൾ! അടിയന്തര സേവനം തടസ്സപ്പെടുത്തിയ യുവാവിന് കിട്ടിയത് എട്ടിന്റെ ‘പണി’

    Spread the love

    Spread the loveഫ്ലോറൻസ്∙ അലബാമയിലെ ഫ്ലോറൻസിലുള്ള ഒരു മെഡിക്കൽ സ്ഥാപനത്തിലേക്ക് ഒമ്പത് മിനിറ്റിനുള്ളിൽ നിരന്തരം ഫോൺ വിളിച്ച് ശല്യപ്പെടുത്തിയ സംഭവത്തിൽ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ആശയവിനിമയ ശൃംഖല ദുരുപയോഗം ചെയ്തതിനും അടിയന്തര സേവന കേന്ദ്രത്തിന്റെ പ്രവർത്തനം തടസ്സപ്പെടുത്തിയതിനുമാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്.…

    Leave a Reply

    Your email address will not be published. Required fields are marked *