90 മിനിറ്റിൽ ആശുപത്രിയിലേക്ക് 80 ഫോൺ കോളുകൾ! അടിയന്തര സേവനം തടസ്സപ്പെടുത്തിയ യുവാവിന് കിട്ടിയത് എട്ടിന്റെ ‘പണി’

Spread the love

ഫ്ലോറൻസ്∙ അലബാമയിലെ ഫ്ലോറൻസിലുള്ള ഒരു മെഡിക്കൽ സ്ഥാപനത്തിലേക്ക് ഒമ്പത് മിനിറ്റിനുള്ളിൽ നിരന്തരം ഫോൺ വിളിച്ച് ശല്യപ്പെടുത്തിയ സംഭവത്തിൽ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ആശയവിനിമയ ശൃംഖല ദുരുപയോഗം ചെയ്തതിനും അടിയന്തര സേവന കേന്ദ്രത്തിന്റെ പ്രവർത്തനം തടസ്സപ്പെടുത്തിയതിനുമാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്.

 

90 മിനിറ്റ് സമയപരിധിക്കുള്ളിൽ ഏകദേശം 80 തവണയാണ് ഇയാൾ ഈ മെഡിക്കൽ സ്ഥാപനത്തിലേക്ക് ഫോൺ ചെയ്തത്. മെഡിക്കൽ കേന്ദ്രത്തിന്റെ ദൈനംദിന പ്രവർത്തനങ്ങളെയും രോഗികൾക്കുള്ള അടിയന്തര സേവനങ്ങളെയും തടസ്സപ്പെടുത്തുന്ന രീതിയിലാണ് പ്രതി ചുരുങ്ങിയ സമയത്തിനുള്ളിൽ ഇത്രയധികം തവണ ഫോൺ വിളിച്ചത്. സ്ഥാപന അധികൃതർ നൽകിയ പരാതിയെത്തുടർന്ന് ഫ്ലോറൻസ് പൊലീസ് സ്ഥലത്തെത്തുകയും ഫോൺ വിളിച്ച് ശല്യം ചെയ്ത വ്യക്തിയെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.

 

ആശുപത്രികളിലേക്കും മെഡിക്കൽ കേന്ദ്രങ്ങളിലേക്കുമുള്ള അനാവശ്യ ഫോൺ വിളികൾ യഥാർഥത്തിൽ സഹായം ആവശ്യമുള്ള രോഗികൾക്ക് ബുദ്ധിമുട്ടുണ്ടാക്കുമെന്നും ഇത്തരം പ്രവർത്തികൾ ഗുരുതരമായ കുറ്റകൃത്യമാണെന്നും അധികൃതർ വ്യക്തമാക്കി.

  • Related Posts

    പുത്തൻ തന്ത്രം; ‘ഇങ്ങനെ ബാങ്ക് അക്കൗണ്ട്’ തുറക്കുന്ന പ്രവാസികളെ കാത്തിരിക്കുന്നത്, അഞ്ച് അപകടസൂചനങ്ങൾ പുറത്തുവിട്ട് യുഎഇ

    Spread the love

    Spread the loveഅബുദാബി ∙ ജോലി വാഗ്ദാനം ചെയ്ത് ബാങ്ക് അക്കൗണ്ട് തുറപ്പിക്കാനും സാമ്പത്തിക വിവരങ്ങൾ കൈക്കലാക്കാനും പണം തട്ടിയെടുക്കാനും ശ്രമിക്കുന്ന വ്യാജ റിക്രൂട്ടർമാർക്കെതിരെ ജാഗ്രത പാലിക്കണമെന്ന് മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം. ഇത്തരം തട്ടിപ്പുകൾ തിരിച്ചറിയാൻ അഞ്ച് മുന്നറിയിപ്പു സൂചനകളും മന്ത്രാലയം…

    നാട്ടിലെത്തിയ പ്രവാസിയെ കാത്ത് മൂന്ന് ഭാര്യമാർ: വിമാനത്താവളത്തിൽ നാടകീയ രംഗങ്ങൾ

    Spread the love

    Spread the loveധാക്ക ∙ മലേഷ്യയിൽ നിന്ന് നാട്ടിലേക്ക് മടങ്ങിയ ബംഗ്ലദേശി പ്രവാസിയെ സ്വീകരിക്കാൻ വിമാനത്താവളത്തിലെത്തിയ മൂന്ന് ഭാര്യമാരുടെ വൈറൽ വിഡിയോയിൽ സൈബർ ലോകത്ത് ആശയക്കുഴപ്പം. ധാക്കയിലെ ഹസ്രത്ത് ഷാജലാൽ രാജ്യാന്തര വിമാനത്താവളത്തിൽ യുവാവിന്റെ ഭാര്യമാരാണെന്ന് അവകാശപ്പെട്ട് മൂന്ന് പേരും ഒരേസമയം…

    Leave a Reply

    Your email address will not be published. Required fields are marked *