ബസിടിച്ച് വിദ്യാർഥിനി മരിച്ച കേസ്; 19 വർഷത്തിനുശേഷം കോടതി വിധി, ഡ്രൈവർക്ക് ഒരു വർഷം തടവ്

Spread the love

മലപ്പുറം: ബസിടിച്ച് 14കാരിയായ വിദ്യാർഥിനി മരിച്ച കേസിൽ ഡ്രൈവർക്ക് 19 വർഷത്തിനുശേഷം ശിക്ഷ. ആലിപ്പറമ്പ് ചാക്കത്ത് മുഹമ്മദ് എന്ന ബസ് ഡ്രൈവർക്കാണ് മലപ്പുറം പുലാമന്തോൾ സ്പെഷ്യൽ കോടതി ഒരു വർഷം തടവുശിക്ഷ വിധിച്ചത്. 2007ലായിരുന്നു കേസിനാസ്പദമായ സംഭവം.

 

സ്കൂളിലേക്ക് പോവുകയായിരുന്ന വിദ്യാർഥികൾക്കിടയിലേക്ക് ബസ് പാഞ്ഞുകയറിയാണ് അപകടമുണ്ടായത്. അപകടത്തിൽ 14കാരിയായ വിദ്യാർഥിനി മരിക്കുകയായിരുന്നു.

 

കേസിൽ ദൃക്സാക്ഷികളായ മുതിർന്നവർ പിന്നീട് മൊഴി മാറ്റിയെങ്കിലും വിദ്യാർഥിനിയുടെ സഹപാഠികൾ മൊഴിയിൽ ഉറച്ചുനിന്നു. സഹപാഠികളുടെ മൊഴി കേസിൽ നിർണായകമായി. സംഭവത്തിന് 19 വർഷത്തിനുശേഷമാണ് കോടതി വിധി വന്നത്.

  • Related Posts

    കരിപ്പൂര്‍ സ്വര്‍ണം പൊട്ടിക്കല്‍; ആസൂത്രണം ചെയ്തത് സ്വര്‍ണം കടത്തിയ യുവതി

    Spread the love

    Spread the loveമലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് യുവതിയെ തട്ടിക്കൊണ്ടുപോയി സ്വര്‍ണം കവരാന്‍ ശ്രമിച്ച കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ബുധനാഴ്ച രാവിലെ 11.30ഓടെയാണ് കരിപ്പൂരില്‍ നാടകീയ സംഭവങ്ങള്‍ ഉണ്ടായത്. ദുബായിയില്‍ നിന്ന് സ്വര്‍ണം കടത്തി കരിപ്പൂരില്‍ എത്തിയ പ്രിയങ്കയെ തട്ടിക്കൊണ്ടുപോവുകയായിരുന്നു.…

    സ്വർണവിലയ്ക്ക് ഇന്നും ‘തീ’ പിടിച്ചു; 4 ദിവസംകൊണ്ട് 5600ന്റെ കുതിച്ചുകയറ്റം

    Spread the love

    Spread the loveസ്വർണവില റെക്കോർഡ് തകർക്കാനുള്ള കുതിപ്പിലോ? കേരളത്തിൽ ഇന്നും സ്വർണ വിലയിൽ തീ പിടിച്ചു. ഗ്രാമിന് 295 രൂപ വർധിച്ച് 13,385 രൂപയായി. പവൻ വില 2360 രൂപ ഉയർ‌ന്ന് 1,07,080 രൂപയിലെത്തി. 4 ദിവസത്തിനിടെ പവന് വർധിച്ചത് 5600…

    Leave a Reply

    Your email address will not be published. Required fields are marked *