കാണാതായ യുവതിയെ മീനച്ചിലാറിന്റെ കൈവഴിയിൽ മരിച്ച നിലയിൽ കണ്ടെത്തി

Spread the love

ഇന്നലെ വൈകിട്ട് മുതല്‍ കുമാരനല്ലൂരിൽനിന്നു കാണാതായ യുവതിയെ മീനച്ചിലാറിന്റെ കൈവഴിയിൽ മരിച്ച നിലയിൽ കണ്ടെത്തി. കുമാരനല്ലൂർ കടവിൽ നിമിഷ ഷാജിയെ(26)യാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. യുവതിയെ കാണാതായതിനെ തുടർന്നു ബന്ധുക്കൾ ഗാന്ധിനഗർ പൊലീസിൽ പരാതി നൽകിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് സംഘം അന്വേഷണം തുടങ്ങിയിരുന്നു.

 

ഇന്നു രാവിലെ ഏഴു മണിയോടെ യുവതിയുടെ മൃതദേഹം കുമാരനല്ലൂർ വടക്കേ നടയ്ക്കു സമീപം മീനച്ചിലാറിന്റെ കൈവഴിയിൽ കണ്ടെത്തിയത്. പിന്നാലെ, കോട്ടയത്തുനിന്നുള്ള അഗ്നിരക്ഷാ സേനാ സംഘം സ്ഥലത്ത് എത്തി മൃതദേഹം പുറത്തെത്തിച്ചു. തുടർന്ന്, മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കു മാറ്റി. സംഭവത്തിൽ ഗാന്ധിനഗർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

  • Related Posts

    വൻ രാസലഹരി വേട്ട; 15 ലക്ഷത്തിന്റെ എംഡിഎംഎയുമായി ആറുപേർ പിടിയിൽ

    Spread the love

    Spread the loveമഞ്ചേരി ∙ മഞ്ചേരിയിൽ വൻ രാസലഹരി വേട്ട; വിപണിയിൽ 15 ലക്ഷം രൂപ വില വരുന്ന 356.5 ഗ്രാം എംഡിഎംഎയുമായി ആറുപേർ പിടിയിൽ. മഞ്ചേരി, മൊറയൂർ, പൂക്കോട്ടൂർ, മലപ്പുറം, കോഡൂർ, കോട്ടക്കൽ,ചട്ടിപ്പറമ്പ് എന്നീ ടൗണുകൾ കേന്ദ്രീകരിച്ച് സിന്തറ്റിക് ലഹരിവിൽപന…

    ദൗർഭാഗ്യകരമായ അപകടമെന്ന് പ്രതിഭാഗം; സുഹൈലിന് ജാമ്യം 16 ന്; മറ്റു പ്രതികൾക്ക് ജാമ്യം

    Spread the love

    Spread the loveകൊച്ചി ∙ നെടുമ്പാശ്ശേരി വാഹനാപകട കേസിലെ ഒന്നാം പ്രതി സുഹൈൽ സജീവിനെ 10 ദിവസത്തിനു ശേഷമേ മോചിപ്പിക്കൂ എന്ന വ്യവസ്ഥയോടെ പ്രതികൾക്ക് ജാമ്യം. അന്വേഷണം പൂർത്തിയാകുന്നതു വരെ ജാമ്യം അനുവദിക്കരുതെന്ന പ്രോസിക്യൂഷൻ ആവശ്യത്തെ തുടർന്നാണ് ഹൈക്കോടതി തീരുമാനം. സുഹൈലിനൊപ്പം…

    Leave a Reply

    Your email address will not be published. Required fields are marked *