തീ പറത്തി മരണപ്പാച്ചിൽ; പതിനെട്ടുകാരൻ ഓടിച്ച കാറിടിച്ച് ഒട്ടേറെപ്പേർക്ക് പരുക്ക്, വാഹനങ്ങൾ കുറുകെയിട്ട് തടഞ്ഞ് നാട്ടുകാർ

Spread the love

ചങ്ങനാശേരി∙ പതിനെട്ടുകാരൻ കാറിൽ അമിതവേഗത്തിൽ പാഞ്ഞു; വാഹനങ്ങളിൽ കാറിടിച്ച് ഒട്ടേറെപ്പേർക്കു പരുക്ക്. പായിപ്പാട് മുതൽ തെങ്ങണ കണ്ണവട്ട വരെയാണ് പതിനെട്ടുകാരൻ അമിതവേഗത്തിൽ പാഞ്ഞത്. വാഹനങ്ങളിൽ ഇടിച്ച് ടയർ പൊട്ടിയ കാർ, റോഡിലൂടെ തീ പറത്തിയാണു പാഞ്ഞത്. മറ്റു വാഹനങ്ങളിൽ പിന്തുടർന്നെത്തിയ നാട്ടുകാരാണ് കാർ ത‍ടഞ്ഞുനിർത്തി പതിനെട്ടുകാരനെ പൊലീസിനു കൈമാറിയത്.

 

ഇന്നലെ വൈകിട്ട് ആറരയോടെയാണ് സംഭവം. തിരുവല്ല സ്വദേശിയായ ഗോകുൽ വിനുവാണു കാറോടിച്ചിരുന്നത്. ആശാരിമുക്ക് ഭാഗത്തുവച്ച് സ്കൂട്ടർ യാത്രക്കാരിയെ ഇടിച്ചുവീഴ്ത്തിയശേഷം സ്കൂട്ടറിനു മുകളിലൂടെയാണു കാർ പാഞ്ഞുപോയത്. യുവതി റോഡരികിലേക്കു തെറിച്ചു വീണതിനാൽ കാറിനടിയിൽ കുടുങ്ങാതെ രക്ഷപ്പെട്ടു. സ്കൂട്ടർ പൂർണമായും തകർന്നു.

 

ഓട്ടത്തിനിടയിൽ കാറിന്റെ ടയർ പൊട്ടി. ഗതാഗതത്തിരക്കേറിയ വാഴൂർ റോഡിലൂടെ തീ പറത്തിയാണ് കാർ ഓടിയത്. പലരും വാഹനങ്ങൾ വെട്ടിച്ചുമാറ്റിയാണ് രക്ഷപ്പെട്ടത്. ഇതിനിടയിൽ കാറിനെ നാട്ടുകാർ വാഹനങ്ങളിൽ പിന്തുടരുന്നുണ്ടായിരുന്നു. തെങ്ങണ ജംക്‌ഷൻ കടന്ന് കാർ കണ്ണവട്ട ഇറക്കത്തിലേക്കു കുതിക്കുന്നതിനിടെ ടയർ പ്ലേറ്റ് ഉരഞ്ഞ് വേഗം കുറഞ്ഞതോടെ മറ്റു വാഹനങ്ങളിലെത്തിയവർ കാറിനു കുറുകെ നിർത്തുകയായിരുന്നു.

 

രോഷാകുലരായ നാട്ടുകാർക്കിടയിൽനിന്നു ശ്രമകരമായാണ് പതിനെട്ടുകാരനെ തൃക്കൊടിത്താനം സ്റ്റേഷനിലെത്തിച്ചത്. ലഹരി ഉപയോഗിച്ചിരുന്നതായി സംശയമുണ്ടെന്ന് പൊലീസ് പറഞ്ഞു. വൈദ്യപരിശോധനയ്ക്കു വിധേയനാക്കി. എത്ര ആളുകളും വാഹനങ്ങളുമാണ് അപകടത്തിൽപെട്ടതെന്ന കണക്ക് ലഭ്യമായിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. പരുക്കേറ്റ പലരും സമീപപ്രദേശങ്ങളിലെ സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടി.

 

പായിപ്പാട് മുതൽ തെങ്ങണ കണ്ണവട്ട വരെ ആകെ ദൂരം: 9 കിലോമീറ്റർ

 

∙ ചാഞ്ഞോടി – ആദ്യത്തെ ഇടി ഇവിടെ

 

∙ ആശാരിമുക്ക് – സ്കൂട്ടർ ∙ യാത്രക്കാരിയെ ഇടിച്ചിട്ടു

 

∙ ആശാരിമുക്ക് – കാൽനടക്കാരുടെ ദേഹത്തു മുട്ടി

 

∙ പൂവത്തുംമൂട് – മറ്റൊരു കാറിൽ തട്ടി

 

∙ പൂവത്തുംമൂട് – കാറിന്റെ ടയർ പൊട്ടുന്നു

 

∙ തെങ്ങണ – നാട്ടുകാർ പിന്തുടരുന്നു

 

∙ കണ്ണവട്ട – മറ്റു വാഹനങ്ങൾ കുറുകെയിട്ട് കാർ തടയുന്നു

  • Related Posts

    ഡിപ്രഷൻ കാരണം ജീവിതം മടുത്തുവെന്ന് വിഡിയോ; ട്രെയിനിനു മുന്നിൽ ചാടി അധ്യാപകൻ ജീവനൊടുക്കി

    Spread the love

    Spread the loveതിരുവനന്തപുരം ∙ ഡിപ്രഷന്‍ കാരണം ജീവിതം മടുത്തുവെന്ന വിഡിയോ പങ്കുവച്ച ശേഷം അധ്യാപകന്‍ ജീവനൊടുക്കി. നഗരൂര്‍ വെള്ളല്ലൂര്‍ സ്വദേശി ജോഷ്മിന്‍ (36) ആണു ചിറയിന്‍കീഴില്‍ ഇന്നലെ രാത്രി ട്രെയിന്‍ തട്ടി മരിച്ചത്. ചിറയിന്‍കീഴ് മഞ്ചാടിമൂട് റെയില്‍വേ ഗേറ്റിനു സമീപം…

    മെസ്സിയുടെ പേരിൽ തട്ടിപ്പ്: രണ്ട് ജിഎസ്ടി ഉദ്യോഗസ്ഥർക്ക് സ്ഥലം മാറ്റം

    Spread the love

    Spread the loveഎറണാകുളം: മെസ്സിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് നടത്തിയ തട്ടിപ്പിൽ രണ്ട് ജിഎസ്ടി ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി. ജിഎസ്ടി ഇന്റലിജന്‍സ് ഡെപ്യൂട്ടി കമ്മീഷണർ സുനിൽ കുമാറിനെയും കാസർഗോഡ് ഇന്റലിജന്‍സ് ഡെപ്യൂട്ടി കമ്മീഷണറായ വി. സജിത്തിനേയുമാണ് സ്ഥലം മാറ്റിയത്. സുനിൽ കുമാറിനെ…

    Leave a Reply

    Your email address will not be published. Required fields are marked *