‘ഞാൻ അല്ല അവനെ വിളിച്ചു വരുത്തി കൊന്നത്’; അഭിരാം കൊലയിൽ പെൺകുട്ടിയുടെ ഇൻസ്റ്റഗ്രാം പോസ്റ്റും അന്വേഷിക്കും, കൂടുതൽ പേർക്ക് പങ്ക്?

Spread the love

തിരുവനന്തപുരം∙ പ്ലസ് വൺ വിദ്യാർഥി എ.ഡി.അഭിരാമിനെ കൊലപ്പെടുത്തി ചാക്കിൽക്കെട്ടി തള്ളിയ കേസിൽ കൂടുതൽ പേർക്ക് പങ്കുണ്ടോ എന്ന അന്വേഷണവുമായി പൊലീസ്. അഭിരാം കൊല്ലപ്പെട്ടതിനു പിന്നാലെ സുഹൃത്തായ ഒരു പെൺകുട്ടി ഇൻസ്റ്റഗ്രാമിൽ ഇട്ട ഒരു കുറിപ്പും കൊലപാതകത്തിനു തൊട്ടുതലേന്ന് അഭിരാമും മറ്റുചിലരുമായി ഉണ്ടായ വാക്കേറ്റത്തിന്റെ വിഡിയോയും കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. അഭിരാമിന്റെ മൃതദേഹം കണ്ടെത്തിയതിനു പിന്നാലെയാണ് സുഹൃത്തായ പെൺകുട്ടി ഇൻസ്റ്റഗ്രാം പോസ്റ്റിട്ടത്. തനിക്ക് കേസിൽ പങ്കില്ലെന്നാണ് പോസ്റ്റിൽ പറഞ്ഞിരുന്നത്. ഇൻസ്റ്റഗ്രാം അക്കൗണ്ട് പിന്നീട് ഡിലീറ്റാക്കി.

 

പ്രതികളെ അറസ്റ്റ് ചെയ്യുന്നതിനു തൊട്ടു മുൻപാണ് പോസ്റ്റിട്ടത്. ‘ഞാൻ അല്ല അവനെ വിളിച്ചു വരുത്തി കൊന്നത്. എന്തിനാണ് അവനെ വിളിച്ചു വരുത്തിയതെന്ന് എല്ലാവരും എന്നോട് ചോദിക്കുന്നു. അവനെ കൊല്ലാനാണെങ്കിൽ അവനെ സ്‌നേഹിക്കേണ്ട കാര്യം ഇല്ലായിരുന്നല്ലോ. ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല’- എന്നാണു പോസ്റ്റിൽ പറഞ്ഞിരുന്നത്. എന്നാൽ മണിക്കൂറുകൾക്കുള്ളിൽ ഈ അക്കൗണ്ട് തന്നെ ഡിലീറ്റ് ചെയ്തു. ഇതു വീണ്ടെടുക്കാനുള്ള ശ്രമമാണു പൊലീസ് നടത്തുന്നത്. ഈ പെൺകുട്ടിയെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരിൽനിന്നു മൊഴി ശേഖരിക്കും. അഭിരാം കൊല്ലപ്പെടുന്നതിനു തൊട്ടുതലേന്നു മറ്റൊരു സംഘം അഭിരാമിനെ തടഞ്ഞുവയ്ക്കുന്നിന്റെയും തർക്കിക്കുന്നതിന്റെയും വിഡിയോയും പുറത്തുവന്നിട്ടുണ്ട്. കൂട്ടുകാരുടെ വാട്‌സാപ് ഗ്രൂപ്പുകളിൽ പ്രചരിച്ച വിഡിയോയാണ് പൊലീസിനു ലഭിച്ചത്. ഇതിലുള്ള കുട്ടികളെ കണ്ടെത്താനുള്ള ശ്രമവും പൊലീസ് നടത്തുന്നുണ്ട്.

 

അഭിരാമിന്റെ ഫോണിൽനിന്നു സംഭവദിവസം വിളിച്ചവരെയും പൊലീസ് വിളിപ്പിച്ചു മൊഴിയെടുക്കും. കൊലയാളികൾ യഥാർഥത്തിൽ കെണിയൊരുക്കിയതു അഭിരാമിന്റെ സൃഹൃത്തായ മറ്റൊരു പതിനേഴുകാരനു വേണ്ടിയായിരുന്നു. അഭിരാമിനെ കൊണ്ട് വിളിപ്പിച്ചെങ്കിലും സുഹൃത്ത് ആളൊഴിഞ്ഞ സ്ഥലത്തേക്കു വരാൻ കൂട്ടാക്കിയില്ല. ഈ സുഹൃത്തിൽനിന്നും പൊലീസ് വിവരങ്ങൾ ചോദിച്ചറിഞ്ഞു.

 

അഭിരാം വീട്ടിൽ നിന്നിറങ്ങുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പൊലീസിനു ശേഖരിച്ചിട്ടുണ്ട്. ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2.46 നാണ് അഭിരാം വീട്ടിൽ നിന്ന് പുറത്തേക്ക് ഇറങ്ങിയത്. ഒറ്റയ്ക്ക് നടന്ന് പോകുന്ന അഭിരാമിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. പെൺസുഹൃത്താണെന്ന് തെറ്റിദ്ധരിപ്പിച്ച് പ്രതികൾ വിളിച്ചതിനെ തുടർന്നാണ് അഭിരാം വീട്ടിൽ നിന്നിറങ്ങിയതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. ബസിൽ യാത്ര ചെയ്ത് ഉച്ചകഴിഞ്ഞ് 3നാണ് അഭിരാം സംഭവസ്ഥലത്തെത്തിയത്. ആളൊഴിഞ്ഞ സ്ഥലത്തേക്ക് അഭിരാമിനെ എത്തിച്ച് ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഞായറാഴ്ച വൈകിട്ട് അഞ്ചിനും ആറിനുമിടയിലാണ് കൊലപാതകം നടന്നതെന്നാണ് അന്വേഷണസംഘം കരുതുന്നത്.

 

അഭിരാമിന്റെ കൊലപാതകത്തിൽ ഒന്നാം പ്രതിയായ പതിനേഴുകാരന്റെ പെൺസുഹൃത്തും പങ്കാളിയായിരുന്നുവെന്നും പൊലീസ് കരുതുന്നു. അഭിരാമിനെ ചാറ്റിലൂടെ പരിചയപ്പെട്ട് ആളൊഴിഞ്ഞ സ്ഥലത്തേക്ക് വിളിച്ചുവരുത്താമെന്ന ആശയം മുന്നോട്ടുവച്ചത് ഒന്നാം പ്രതിയായ 17-കാരനാണ്. പെൺസുഹൃത്തും ഈ നീക്കത്തെ പിന്തുണച്ചു. ശനിയാഴ്ച രാവിലെ പെൺസുഹൃത്തിന്റെ സാന്നിധ്യത്തിലാണ് അഭിരാമിനു ആദ്യ സന്ദേശം അയച്ചത്. പെൺകുട്ടിയെന്ന വ്യാജേന എങ്ങനെ ചാറ്റ് ചെയ്യണമെന്നതിനെക്കുറിച്ചുള്ള നിർദേശങ്ങളും പെൺസുഹൃത്ത് നൽകിയെന്നാണ് പൊലീസ് കണ്ടെത്തൽ. കേസിൽ 3 പേരെയാണു പൊലീസ് അറസ്റ്റു ചെയ്തത്. അഭിരാമിനെ കൊലപ്പെടുത്തിയ പതിനേഴുകാരനെയും പെൺസുഹൃത്തായ അനന്തയെയും (18) ഉമർ (21) എന്ന ഗുണ്ടയെയുമാണ് പൊലീസ് അറസ്റ്റു ചെയ്തത്. പതിനേഴുകാരൻ കേസിൽ ഒന്നാം പ്രതിയും ഉമർ രണ്ടാം പ്രതിയും അനന്ത മൂന്നാം പ്രതിയുമാണ്.

  • Related Posts

    കരിപ്പൂര്‍ സ്വര്‍ണം പൊട്ടിക്കല്‍; ആസൂത്രണം ചെയ്തത് സ്വര്‍ണം കടത്തിയ യുവതി

    Spread the love

    Spread the loveമലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് യുവതിയെ തട്ടിക്കൊണ്ടുപോയി സ്വര്‍ണം കവരാന്‍ ശ്രമിച്ച കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ബുധനാഴ്ച രാവിലെ 11.30ഓടെയാണ് കരിപ്പൂരില്‍ നാടകീയ സംഭവങ്ങള്‍ ഉണ്ടായത്. ദുബായിയില്‍ നിന്ന് സ്വര്‍ണം കടത്തി കരിപ്പൂരില്‍ എത്തിയ പ്രിയങ്കയെ തട്ടിക്കൊണ്ടുപോവുകയായിരുന്നു.…

    സ്വർണവിലയ്ക്ക് ഇന്നും ‘തീ’ പിടിച്ചു; 4 ദിവസംകൊണ്ട് 5600ന്റെ കുതിച്ചുകയറ്റം

    Spread the love

    Spread the loveസ്വർണവില റെക്കോർഡ് തകർക്കാനുള്ള കുതിപ്പിലോ? കേരളത്തിൽ ഇന്നും സ്വർണ വിലയിൽ തീ പിടിച്ചു. ഗ്രാമിന് 295 രൂപ വർധിച്ച് 13,385 രൂപയായി. പവൻ വില 2360 രൂപ ഉയർ‌ന്ന് 1,07,080 രൂപയിലെത്തി. 4 ദിവസത്തിനിടെ പവന് വർധിച്ചത് 5600…

    Leave a Reply

    Your email address will not be published. Required fields are marked *