സുബിന കൊല്ലപ്പെട്ടത് മകളുടെ ജന്മദിനത്തിൽ; കൊലപാതകം പെട്ടെന്നുണ്ടായ പ്രകോപനത്തിലെന്നു പൊലീസ്

Spread the love

ചെമ്മരുതി ∙ കുടുംബവഴക്കിനെ തുടർന്ന് ഭാര്യയെ ഭർത്താവ് കുത്തിക്കൊലപ്പെടുത്തിയത് പെട്ടെന്നുണ്ടായ പ്രകോപനത്തിലെന്നു പൊലീസ്. ചെമ്മരുതി തറട്ടയിൽ കീഴെത്തൊടി വീട്ടിൽ സുബിന(30) ആണ് തിങ്കളാഴ്ച ഉച്ചയ്ക്കു കഴുത്തിൽ കുത്തേറ്റു മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ടു ഭർത്താവ് ഷാജനെ (39) അയിരൂർ പൊലീസ് സംഭവ സ്ഥലത്ത് നിന്ന് അറസ്റ്റ് ചെയ്തിരുന്നു. തിങ്കളാഴ്ച ഇവരുടെ ഏകമകൾ ആറു വയസ്സുകാരി നസ്രിയ ഫാത്തിമയുടെ പിറന്നാൾ ദിവസമായിരുന്നു. അതിനുള്ള ഒരുക്കങ്ങൾക്കിടെയാണ് ഇവർക്കിടയിൽ കുടുംബ സംബന്ധമായ പഴയ ചില പ്രശ്നങ്ങളിൽ വാക്കുതർക്കം ഉണ്ടായത്.

 

സംഭവം നടക്കുമ്പോൾ ഷാജന്റെ ഉമ്മ, വീടിനു പുറത്തായിരുന്നു. വാക്കുതർക്കം മുറുകിയതോടെ ഷാജൻ കത്തിയെടുത്ത് സുബിനയുടെ കഴുത്തിൽ ആഴത്തിൽ കുത്തിയെന്നാണ് പൊലീസ് പറയുന്നത്. പകൽ രണ്ടു മണിക്കു കുത്തേറ്റു വീണ സുബിനയെ ആശുപത്രിയിലെത്തിക്കാനോ മറ്റുള്ളവരെ അറിയിക്കാനോ ഷാജൻ ആദ്യം തയാറായില്ല. അര മണിക്കൂറിലധികം കഴിഞ്ഞാണ്, അടുത്ത സുഹൃത്തിനെ മാത്രം മൊബൈലിൽ വിളിച്ചു വീട്ടിലെത്താൻ ഷാജൻ പറയുന്നത്. തുടർന്നു സുഹൃത്ത് വീട്ടിലെത്തിയ വേളയിലാണ് സംഭവം അറിയുന്നത്.

 

സുബിനയെ ആശുപത്രിയിലെത്തിക്കാനുള്ള നിർണായക സമയം അതോടെ പിന്നിട്ടിരുന്നു. തുടർന്നു പഞ്ചായത്തംഗം ഉൾപ്പെടെയുള്ളവർ വീട്ടിലെത്തി ജീവന്റെ നേരിയ തുടിപ്പ് ഉണ്ടായിരുന്ന സുബിനയെ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിച്ചു.

  • Related Posts

    കരിപ്പൂര്‍ സ്വര്‍ണം പൊട്ടിക്കല്‍; ആസൂത്രണം ചെയ്തത് സ്വര്‍ണം കടത്തിയ യുവതി

    Spread the love

    Spread the loveമലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് യുവതിയെ തട്ടിക്കൊണ്ടുപോയി സ്വര്‍ണം കവരാന്‍ ശ്രമിച്ച കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ബുധനാഴ്ച രാവിലെ 11.30ഓടെയാണ് കരിപ്പൂരില്‍ നാടകീയ സംഭവങ്ങള്‍ ഉണ്ടായത്. ദുബായിയില്‍ നിന്ന് സ്വര്‍ണം കടത്തി കരിപ്പൂരില്‍ എത്തിയ പ്രിയങ്കയെ തട്ടിക്കൊണ്ടുപോവുകയായിരുന്നു.…

    സ്വർണവിലയ്ക്ക് ഇന്നും ‘തീ’ പിടിച്ചു; 4 ദിവസംകൊണ്ട് 5600ന്റെ കുതിച്ചുകയറ്റം

    Spread the love

    Spread the loveസ്വർണവില റെക്കോർഡ് തകർക്കാനുള്ള കുതിപ്പിലോ? കേരളത്തിൽ ഇന്നും സ്വർണ വിലയിൽ തീ പിടിച്ചു. ഗ്രാമിന് 295 രൂപ വർധിച്ച് 13,385 രൂപയായി. പവൻ വില 2360 രൂപ ഉയർ‌ന്ന് 1,07,080 രൂപയിലെത്തി. 4 ദിവസത്തിനിടെ പവന് വർധിച്ചത് 5600…

    Leave a Reply

    Your email address will not be published. Required fields are marked *