ഇരുളം മേഖലയില്‍ കാര്‍ഷിക വിളകളുടെ മോഷണം പതിവ്

Spread the love

ഇരുളം മേഖലയില്‍ വ്യാപകമായി കാര്‍ഷിക വിളകള്‍ മോഷണം പോകുന്നതായി പരാതി. അടക്ക, കാപ്പിക്കുരു, കുരുമുളക് തുടങ്ങിയ വിളകളാണ് രാത്രിയില്‍ മോഷണം പോകുന്നത് പതിവായിരിക്കുന്നത്. വിളവെടുപ്പ് സീസണ്‍ വന്നതോടെയാണ് കൃഷിയിടങ്ങളില്‍ പഴുത്ത് നില്ക്കുന്ന പച്ച കാപ്പിക്കുരു വ്യാപകമായി മോഷണം പോകാന്‍ തുടങ്ങിയത്.രാത്രിയുടെ മറവില്‍ കാപ്പിയുടെ കമ്പ് മുഴുവന്‍ വെട്ടി കൊണ്ടപപോയി മറ്റൊരു സ്ഥലത്ത് വെച്ചാണ് കാപ്പിക്കുരു എടുക്കുന്നത്. കഴിഞ്ഞ ദിവസം വളാഞ്ചേരി, പരപ്പനങ്ങാടി, മരിയനാട് മേഖലകളിലെ കര്‍ഷകരായ പാലിയത്ത് സുധീന്ദ്രന്‍, രാജീവന്‍, സജീവന്‍, വി.ജി ബോസ് എന്നിവരുടെ ക്വിന്റല്‍ കണക്കിന് പച്ച കാപ്പികുരുവും പഴുത്ത കുരുവുംമോഷ്ടാക്കള്‍ കടത്തികൊണ്ടു പോയി. കൂടാതെ നിരവധി കര്‍ഷകരുടെ അടക്കയും മോഷണം പോയിട്ടുണ്ട്. കുട്ടികളെ ഉപയോഗിച്ച് മുതിര്‍ന്നവരാണ് മോഷണം നടത്തുന്നതെന്നും ആരോപണമുണ്ട്. വിളവെടുപ്പ് സമയത്ത് പച്ചകാപ്പിക്കുരു വാങ്ങുന്നത് വ്യാപാരികള്‍ താല്‍ക്കാലികമായി നിര്‍ത്തിവെക്കണമെന്നാണ് കര്‍ഷകരുടെ ആവശ്യം. കേണിച്ചിറ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

  • Related Posts

    മത്സ്യം കഴിച്ചതിനു പിന്നാലെ ദേഹാസ്വാസ്ഥ്യം; ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

    Spread the love

    Spread the loveതിരുവനന്തപുരം∙ വർക്കലയിൽ വറ്റ മത്സ്യം കഴിച്ചതിനു പിന്നാലെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന വർക്കല ചിലക്കൂർ ഗ്രാലികുന്ന് തൈക്കാവിൽ വീട്ടിൽ സുധീർ (40) മരിച്ചു. ഭക്ഷ്യവിഷബാധ ആണെന്നാണ് പ്രാഥമിക നിഗമനം.   മത്സ്യത്തൊഴിലാളിയായ…

    ജില്ലയിൽ 4 പേർ കേരള മുഖ്യമന്ത്രിയുടെ 2026 ലെ പോലീസ് മെഡൽ ഏറ്റു വാങ്ങി

    Spread the love

    Spread the love    കല്‍പ്പറ്റ: കേരള മുഖ്യമന്ത്രിയുടെ 2026-ലെ പോലീസ് മെഡലിന് ജില്ലയില്‍ നിന്ന് 4 പോലീസ് ഉദ്യോഗസ്ഥര്‍ അര്‍ഹരായി. ജില്ലാ സ്പെഷ്യൽ ബ്രാഞ്ച് ഡി.വൈ.എസ്.പി എൻ.ഒ സിബി, ഡി.എച്ച്.ക്യു സബ് ഇൻസ്‌പെക്ടർ കെ.പി. അബ്ബാസ്, സീനിയര്‍ സിവില്‍ പോലീസ്…

    Leave a Reply

    Your email address will not be published. Required fields are marked *