‘ആ സിനിമയിൽ അങ്കിളിനെ വിവാഹം കഴിക്കേണ്ടി വന്നു; വളരെ പ്രയാസം തോന്നി’; രാധിക ആപ്തെ

Spread the love

മറാത്തി സിനിമകളിലൂടെ കരിയർ ആരംഭിച്ച താരമാണ് രാധിക ആപ്‌തെ. തെലുങ്ക് സിനിമകളിൽ താൻ അഭിനയിച്ച കഥാപാത്രങ്ങളുടെ വെല്ലുവിളികളെക്കുറിച്ചും പുരുഷാധിപത്യത്തെക്കുറിച്ചും തുറന്നുപറഞ്ഞിരിക്കുകയാണ് താരം ഇപ്പോൾ. അക്ക എന്ന പുതിയ വെബ് സീരീസിന്റെ പ്രോമോഷൻ വേദിയിലാണ് താരം മനസ് തുറന്നത്. ഒപ്പം വേദിയിൽ കീർത്തി സുരേഷുമുണ്ടായിരുന്നു. കീര്‍ത്തിക്ക് അവരുടെ കസിനുമായി റൊമാന്‍സ് ചെയ്യേണ്ടി വന്നിട്ടുണ്ടെന്ന് പറഞ്ഞല്ലോ, എനിക്ക് സിനിമയില്‍ അമ്മാവന്റെ പ്രായമുള്ള ഒരു നടനെ വിവാഹം ചെയ്യേണ്ടി വന്നു,

 

റൊമാന്‍സ് ചെയ്യേണ്ടി വന്നു, ഏറ്റവും ചാലഞ്ചിങ്ങായിട്ടുള്ള സിനിമയായിരുന്നു അത് എന്നായിരുന്നു താരത്തിന്റെ തുറന്നുപറച്ചിൽ. കരിയറിലെ ഏറ്റവും പ്രയാസമേറിയ കഥാപാത്രം ഏതായിരുന്നെന്ന ചോദ്യത്തിനായിരുന്നു താരത്തിന്റെ മറുപടി.

 

സിനിമയുടെ പേര് താരം എടുത്തുപറഞ്ഞില്ലെങ്കിലും, ബോയപാട്ടി ശ്രീനു സംവിധാനം ചെയ്ത് 2014ൽ പുറത്തിറങ്ങിയ ലെജൻഡ് എന്ന ചിത്രത്തെക്കുറിച്ചാണ് താരം പറഞ്ഞതെന്നാണ് ആരാധകർക്കിടയിലുള്ള സൂചന. ചിത്രത്തിന്റെ റിലീസ് സമയം പ്രധാന വേഷം ചെയ്ത ബാലകൃഷ്ണയ്ക്ക് 54 വയസും രാധികയ്ക്ക് 29 വയസുമായിരുന്നു പ്രായം. നോർത്ത് ഇന്ത്യൻ നടിമാരെ പ്രധാനമായും നായികമാരാക്കുന്നത് അവരുടെ വെളുത്ത നിറം കൊണ്ടു മാത്രമാണെന്നും ഇത്തരത്തിലുള്ള കാസ്റ്റിങ് രീതികൾ അംഗീകരിക്കാൻ കഴിയില്ലെന്നും താരം കൂട്ടിച്ചേർത്തു.

 

നെറ്റ്ഫ്ലിക്സ് സീരീസുകളായ ലസ്റ്റ് സ്റ്റോറീസ് 3, കീർത്തി സുരേഷിനൊപ്പമുള്ള അക്ക എന്നീ ചിത്രങ്ങളിലൂടെയാണ് രാധിക ആപ്തെ ഒടുവിലായി പ്രേക്ഷകർക്ക് മുന്നിലെത്തിയത്. 1980കളുടെ പശ്ചാത്തലത്തില്‍ നടക്കുന്ന ഗ്യാങ്സ്റ്റര്‍ ഡ്രാമയാണ് അക്ക.

  • Related Posts

    ഇതാടാ യഥാർഥ കമ്പനി; ദീപാവലിക്ക് ജീവനക്കാർക്ക് സമ്മാനിച്ചത് ഐഫോൺ 16; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

    Spread the love

    Spread the loveആഘോഷ ദിവസങ്ങളിൽ സമ്മാനങ്ങൾ കിട്ടുന്നത് ആർക്കാണ് ഇഷ്ടമില്ലാത്തത് അല്ലേ?. അത് ജോലി ചെയ്യുന്ന സ്ഥാപനത്തിലെ ഉടമയാണ് തരുന്നതെങ്കിൽ ഡബിൾ ഹാപ്പിയായിരിക്കും. ഇത്തരത്തിലൊരു കമ്പനിയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചർച്ചയാവുന്നത്.   ഡൽഹി രോഹിണി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു കമ്പനിയാണ്…

    വിമാനത്തിലും ‘ഹരിത ഇന്ധനം’ നിര്‍ബന്ധമാക്കും; 2027 മുതല്‍ പുതിയ നിബന്ധന

    Spread the love

    Spread the loveന്യൂഡല്‍ഹി: വിമാനയാത്ര മൂലമുള്ള കാര്‍ബണ്‍ ബഹിർഗമനം കുറയ്ക്കുന്നതിനായി സുസ്ഥിര വ്യോമയാന ഇന്ധനം (സസ്റ്റെയിനബിള്‍ ഏവിയേഷന്‍ ഫ്യുവല്‍ – എസ്എഎഫ്) നിര്‍ബന്ധമാക്കാന്‍ ഒരുങ്ങി കേന്ദ്ര സര്‍ക്കാര്‍. ഇതിനായുള്ള എസ്എഎഫ് നയത്തിന്റെ കരട് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ തയ്യാറാക്കി.…

    Leave a Reply

    Your email address will not be published. Required fields are marked *