കാത്തിരിക്കുന്നത് വന്‍ തൊഴിലവസരങ്ങള്‍; കേരളത്തില്‍ ഉള്‍പ്പടെയുള്ള ബംഗാളികളോട് മടങ്ങി വരാന്‍ അഭ്യര്‍ഥിച്ച് സുവേന്ദു

Spread the love

കൊല്‍ക്കത്ത: മറ്റ് സംസ്ഥാനങ്ങളില്‍ ജോലി ചെയ്യുന്ന ബംഗാളികളോട് നാട്ടിലേക്ക് മടങ്ങിയെത്താന്‍ അഭ്യര്‍ഥിച്ച് മുഖ്യമന്ത്രി സുവേന്ദു അധികാരി. 125 ദിവസത്തെ തൊഴില്‍ ഉറപ്പുനല്‍കുന്ന ‘വി.ബി-ജി റാം ജി’ പദ്ധതിക്ക് കീഴില്‍ അവസരങ്ങള്‍ ചൂണ്ടിക്കാണിച്ചായിരുന്നു അദ്ദേഹത്തിന്റെ ആഹ്വാനം.

‘125 ദിവസത്തെ തൊഴില്‍ ഉറപ്പ് നല്‍കുന്ന വി.ബി-ജി റാം ജി പദ്ധതിക്ക് കീഴില്‍ വന്‍ സാധ്യതകളാണുള്ളത്. മറ്റ് സംസ്ഥാനങ്ങളില്‍ ജോലി ചെയ്യുന്ന ബംഗാളികല്‍ സ്വന്തം സംസ്ഥാനത്തേക്ക് തിരികെ വന്ന് ജോലി ചെയ്യാന്‍ ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. തിരികെ വന്ന് സ്വന്തം കുടുംബത്തോടൊപ്പം ജോലി ചെയ്യൂ. ഓരോ ജോബ് കാര്‍ഡ് ഉടമയ്ക്കും 34,500 രൂപയുടെ ഗ്യാരണ്ടിയാണ് നല്‍കുന്നത്,’ -അദ്ദേഹം പറഞ്ഞു. 22 കോടി തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിക്കുക എന്ന കേന്ദ്ര ലക്ഷ്യം കൈവരിക്കാന്‍ സംസ്ഥാനം പ്രവര്‍ത്തിച്ചു വരികയാണെന്നും കേന്ദ്രവും സംസ്ഥാനവും സംയുക്തമായി 12,000 കോടി രൂപയുടെ തൊഴില്‍ വിഹിതം വകയിരുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

 

ഇതുവരെ 65.62 ലക്ഷം തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിക്കപ്പെട്ടിട്ടുണ്ടെന്നും പ്രതിദിന തൊഴില്‍ 7.09 ലക്ഷത്തില്‍ എത്തിയതായും അദ്ദേഹം വ്യക്തമാക്കി. എംജിഎന്‍ആര്‍ഇജിഎ പദ്ധതിയുടെ കാലയളവില്‍ കേന്ദ്രം 31 ലക്ഷം വ്യാജ ജോബ് കാര്‍ഡുകള്‍ റദ്ദാക്കിയതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

സംസ്ഥാനത്ത് ബിജെപി സര്‍ക്കാര്‍ ഒരു വര്‍ഷം പൂര്‍ത്തിയാകുന്നതോടെ സര്‍ക്കാരിന്റെ വിവിധ തസ്തികകളില്‍ ഒരുലക്ഷം പേരെ നിയമിക്കുമെന്ന് അദ്ദേഹം പറഞ്ഞു. 63,496 ഒഴിവുകളിലേക്കുള്ള നിയമനത്തിന് മന്ത്രിസഭ ഇതിനകം അംഗീകാരം നല്‍കിയതായും അദ്ദേഹം പറഞ്ഞു. ‘2027 മേയ് 8-ഓടെ ഒരു ലക്ഷം നിയമന ഉത്തരവുകള്‍ കൈമാറാനാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. എല്ലാ നിയമനങ്ങളും സ്ഥിരമായിരിക്കും. വെസ്റ്റ് ബംഗാള്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍, എസ്.എസ്.സി, പൊലീസ് റിക്രൂട്ട്മെന്റ് ബോര്‍ഡ് തുടങ്ങിയ ഭരണഘടനാ സ്ഥാപനങ്ങളായിരിക്കും നിയമന നടപടികള്‍ നടത്തുക; ഈ പ്രക്രിയയില്‍ ആരും ഇടപെടുകയുമില്ല. നിയമനങ്ങള്‍ പൂര്‍ണ്ണമായും സ്വതന്ത്രവും സുതാര്യവുമായിരിക്കും,’സുവേന്ദു അധികാരി പറഞ്ഞു.

 

  • Related Posts

    ഇതാടാ യഥാർഥ കമ്പനി; ദീപാവലിക്ക് ജീവനക്കാർക്ക് സമ്മാനിച്ചത് ഐഫോൺ 16; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

    Spread the love

    Spread the loveആഘോഷ ദിവസങ്ങളിൽ സമ്മാനങ്ങൾ കിട്ടുന്നത് ആർക്കാണ് ഇഷ്ടമില്ലാത്തത് അല്ലേ?. അത് ജോലി ചെയ്യുന്ന സ്ഥാപനത്തിലെ ഉടമയാണ് തരുന്നതെങ്കിൽ ഡബിൾ ഹാപ്പിയായിരിക്കും. ഇത്തരത്തിലൊരു കമ്പനിയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചർച്ചയാവുന്നത്.   ഡൽഹി രോഹിണി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു കമ്പനിയാണ്…

    വിമാനത്തിലും ‘ഹരിത ഇന്ധനം’ നിര്‍ബന്ധമാക്കും; 2027 മുതല്‍ പുതിയ നിബന്ധന

    Spread the love

    Spread the loveന്യൂഡല്‍ഹി: വിമാനയാത്ര മൂലമുള്ള കാര്‍ബണ്‍ ബഹിർഗമനം കുറയ്ക്കുന്നതിനായി സുസ്ഥിര വ്യോമയാന ഇന്ധനം (സസ്റ്റെയിനബിള്‍ ഏവിയേഷന്‍ ഫ്യുവല്‍ – എസ്എഎഫ്) നിര്‍ബന്ധമാക്കാന്‍ ഒരുങ്ങി കേന്ദ്ര സര്‍ക്കാര്‍. ഇതിനായുള്ള എസ്എഎഫ് നയത്തിന്റെ കരട് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ തയ്യാറാക്കി.…

    Leave a Reply

    Your email address will not be published. Required fields are marked *