മീററ്റിൽ ഒളിവു ജീവിതം, കുണ്ടറയിലെത്തി വിവാഹം; ‘രണ്ടാം സുകുമാരക്കുറുപ്പ്’ 30 വർഷത്തിനുശേഷം പിടിയിൽ

Spread the love

തൃശൂർ ∙ വയോധികയെ കൊലപ്പെടുത്തി സ്വർണാഭരണങ്ങൾ കവർന്ന കേസിലെ പ്രതി 30 വർഷത്തെ അതിവിദഗ്ധ ഒളിജീവിതത്തിനു ശേഷം പിടിയിൽ. 1995ലെ മാർത്ത വധക്കേസിലെ പ്രതിയും പൊലീസ് രേഖകളിലെ രണ്ടാം സുകുമാരക്കുറുപ്പായി നിഴൽജീവിതം നയിക്കുകയും ചെയ്ത ഒറ്റപ്പാലം അമ്പലപ്പാറ വെങ്ങാശേരി കിടായ കൃഷ്ണകുമാർ (49) ആണ് സിറ്റി പൊലീസിന്റെ പിടിയിലായത്.

 

30 വർഷത്തോളമായി കോടതി ലോങ് വാറന്റ് പുറപ്പെടുവിച്ച പ്രതി 15 വർഷം ഉത്തർപ്രദേശിലെ മീററ്റിൽ താമസിച്ച ശേഷം കൊല്ലം കുണ്ടറയിലെത്തി വിവാഹം കഴിച്ചു കുടുംബസമേതം വ്യാജ വിലാസത്തിൽ ജീവിക്കുകയായിരുന്നു. തനിച്ചു താമസിച്ചിരുന്ന തൃശൂർ കിഴക്കേക്കോട്ട സ്വദേശിനി മാർത്തയെ (65) ആറു പവൻ സ്വർണത്തിനു വേണ്ടി ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയെന്നാണു കേസ്. 1995ൽ നടന്ന സംഭവത്തിൽ കൃഷ്ണകുമാറും സുഹൃത്ത് ചാലക്കുടി സ്വദേശി പ്രസാദും ആയിരുന്നു പ്രതികൾ. ഇരുവർക്കും അന്ന് 18 വയസ്സ്. ഇരുവരെയും പിടികൂടിയെങ്കിലും ജാമ്യത്തിലിറങ്ങിയ കൃഷ്ണകുമാർ മുങ്ങി.

 

പേരുമാറ്റി പ്രതി മീററ്റിലേക്കു മുങ്ങിയെന്ന നിർണായക ലീഡിൽ നിന്നായിരുന്നു കേസിലെ വഴിത്തിരിവ്. യുപിയിലെത്തി പൊലീസ് നീണ്ട തിരച്ചിൽ നടത്തി. എന്നാൽ, 15 കൊല്ലം മീററ്റിൽ താമസിച്ച ശേഷം ഇയാൾ കൊല്ലത്തെത്തിയെന്നു കണ്ടെത്തിയതോടെ പൊലീസ് അവിടേക്കു തിരിച്ചു. വ്യാജവിലാസത്തിൽ കുണ്ടറയിൽ വെൽഡറായി ജോലി ചെയ്തിരുന്ന കൃഷ്ണകുമാറിനെ കയ്യോടെ പൊക്കി.

  • Related Posts

    സ്റ്റേ കമ്പിയില്‍ നിന്ന് ഷോക്കേറ്റ് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം; കെഎസ്ഇബിയുടെ അനാസ്ഥയെന്ന് നാട്ടുകാര്‍

    Spread the love

    Spread the loveമലപ്പുറം: സ്റ്റേ കമ്പിയില്‍ നിന്ന് ഷോക്കേറ്റ് വിദ്യാര്‍ഥിയ്ക്ക് ദാരുണാന്ത്യം. തിരൂരങ്ങാടി ചെറുമുക്ക് പടിഞ്ഞാറേത്തറ സ്വദേശി ഷിഹാബുദ്ദീന്റെ മകന്‍ ജുനൈദാണ് (13) മരിച്ചത്. മരണത്തിന് പിന്നില്‍ കെഎസ്ഇബിയുടെ അനാസ്ഥയാണെന്ന് നാട്ടുകാര്‍ ആരോപിച്ചു. സ്ഥലത്തെത്തിയ കെഎസ്ഇബി ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ നാട്ടുകാര്‍ പ്രതിഷേധിച്ചു.…

    കരൾ പകുത്തുനൽകി ജീവൻ രക്ഷിക്കാൻ പുൽപ്പള്ളി സ്വദേശിയായ യുവാവ്; മാതൃകയായി 23-കാരൻ അഫ്സൽ  

    Spread the love

    Spread the loveപുൽപ്പള്ളി: ഗുരുതരമായ മഞ്ഞപ്പിത്ത ബാധയെ തുടർന്ന് കരൾ പൂർണ്ണമായി തകരാറിലായ 45-കാരന് സ്വന്തം കരളിന്റെ ഒരു ഭാഗം പകുത്തുനൽകി പുതുജീവിതമേകാൻ തയ്യാറെടുത്ത് പുൽപ്പള്ളി സ്വദേശിയായ അഫ്സൽ പി.എൻ (23). കേളക്കവല പുറ മഠത്തിൽ നാസർ – മൈമുന ദമ്പതികളുടെ…

    Leave a Reply

    Your email address will not be published. Required fields are marked *