ചേരാനെല്ലൂര്‍ വാഹനാപകടം: 17കാരന്റെ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജിയില്‍ വിധി ഇന്ന്

Spread the love

കൊച്ചി: ചേരാനെല്ലൂര്‍ വാഹനാപകട കേസില്‍ ജഡ്ജി തെളിവുനശിപ്പിച്ചെന്ന ആരോപണത്തില്‍ മരിച്ച ജയബാലകൃഷ്ണന്റെ മകള്‍ ഭദ്രകീര്‍ത്തി ക്രൈംബ്രാഞ്ചിന് മൊഴി നല്‍കി. സിസിടിവി ദൃശ്യങ്ങള്‍ അടക്കം കൈമാറിയെന്നും അന്വേഷണത്തില്‍ പ്രതീക്ഷയുണ്ടെന്നും ഭദ്രകീര്‍ത്തി പറഞ്ഞു.

 

പതിനേഴുകാരന്‍ ഓടിച്ച് വാഹനമിടിച്ച് അപകടമുണ്ടായ ശേഷം പിതാവായ അഡീഷണല്‍ ജില്ലാ ജഡ്ജി സ്ഥലത്തെത്തി ഏറെ നേരം ചെലവഴിച്ചെന്ന് ആരോപണം ഉണ്ടായിരുന്നു. തെളിവുനശിപ്പിക്കാന്‍ ശ്രമം നടത്തിയെന്ന പരാതി പിന്നീടാണ് ഉയര്‍ന്നത്. ഇതോടെ കേസില്‍ ബിഎന്‍എസ് 238ാം വകുപ്പ് അന്വേഷേണ സംഘം ചേര്‍ത്തിരുന്നു. കേസിലുള്‍പ്പെട്ട 17കാരന്റെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷന്‍ ആവശ്യത്തില്‍ ഇന്ന് കോടതി വിധി പറയും. പതിനേഴുകാരനെ ഒബ്‌സര്‍വേഷനില്‍ വിടണമെന്നതാണ് പൊലീസ് ആവശ്യം. എറണാകുളം അഡീഷണല്‍ സെഷന്‍കോടതിയാണ് ഹര്‍ജി പരിഗണിക്കുന്നത്. അതേസമയം, ജഡ്ജി നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും.

 

17കാരന്റെ ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിച്ച സംഭവത്തില്‍ 28 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. സൈബര്‍ പൊലീസ് സാമൂഹിക മാധ്യമ പ്ലാറ്റ്‌ഫോമുകളോട് ഈ ലിങ്കുകളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ തേടിയിട്ടുണ്ട്.അത് ലഭിച്ചാല്‍ നോട്ടീസ് അയക്കുന്നതുള്‍പ്പടെയുള്ള തുടര്‍നടപടികള്‍ സ്വീകരിക്കും.

  • Related Posts

    കരിപ്പൂര്‍ സ്വര്‍ണം പൊട്ടിക്കല്‍; ആസൂത്രണം ചെയ്തത് സ്വര്‍ണം കടത്തിയ യുവതി

    Spread the love

    Spread the loveമലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് യുവതിയെ തട്ടിക്കൊണ്ടുപോയി സ്വര്‍ണം കവരാന്‍ ശ്രമിച്ച കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ബുധനാഴ്ച രാവിലെ 11.30ഓടെയാണ് കരിപ്പൂരില്‍ നാടകീയ സംഭവങ്ങള്‍ ഉണ്ടായത്. ദുബായിയില്‍ നിന്ന് സ്വര്‍ണം കടത്തി കരിപ്പൂരില്‍ എത്തിയ പ്രിയങ്കയെ തട്ടിക്കൊണ്ടുപോവുകയായിരുന്നു.…

    സ്വർണവിലയ്ക്ക് ഇന്നും ‘തീ’ പിടിച്ചു; 4 ദിവസംകൊണ്ട് 5600ന്റെ കുതിച്ചുകയറ്റം

    Spread the love

    Spread the loveസ്വർണവില റെക്കോർഡ് തകർക്കാനുള്ള കുതിപ്പിലോ? കേരളത്തിൽ ഇന്നും സ്വർണ വിലയിൽ തീ പിടിച്ചു. ഗ്രാമിന് 295 രൂപ വർധിച്ച് 13,385 രൂപയായി. പവൻ വില 2360 രൂപ ഉയർ‌ന്ന് 1,07,080 രൂപയിലെത്തി. 4 ദിവസത്തിനിടെ പവന് വർധിച്ചത് 5600…

    Leave a Reply

    Your email address will not be published. Required fields are marked *