വിജയിനെ പുറത്താക്കാൻ 30 കോടി: അണ്ണാഡിഎംകെ വീണ്ടും പ്രതിക്കൂട്ടിൽ

Spread the love

ചെന്നൈ ∙ വിജയ് സർക്കാരിനെതിരെ വോട്ട് ചെയ്താൽ 30 കോടി നൽകാമെന്ന് അണ്ണാഡിഎംകെ ഭാരവാഹികൾ വാഗ്ദാനം ചെയ്തെന്നു ടിവികെ എംഎൽഎ മാധർ ബദുറുദ്ദീൻ (മുസ്തഫ) ആരോപിച്ചു. 15 കോടി രൂപ മുൻകൂറായി നൽകുമെന്നും അവിശ്വാസ പ്രമേയം അവതരിപ്പിച്ച ശേഷം ബാക്കി തുക നൽകാമെന്നുമായിരുന്നു വാഗ്ദാനം. അതേസമയം, ആരോപണം അടിസ്ഥാനരഹിതമാണെന്നു വ്യക്തമാക്കിയ അണ്ണാഡിഎംകെ നേതൃത്വം, എംഎൽഎക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അറിയിച്ചു.

 

സർക്കാരിനെ അട്ടിമറിക്കാൻ പ്രതിപക്ഷത്തെ പ്രമുഖ കക്ഷികളായ ഡിഎംകെയും അണ്ണാഡിഎംകെയും ശ്രമിക്കുന്നതിനു തെളിവാണു കോഴ വാഗ്ദാനമെന്നു മന്ത്രി ആർ.നിർമൽ കുമാർ ആരോപിച്ചു. സർക്കാരിന്റെ കഴിവുകേടും അഴിമതികളും മറച്ചുവയ്ക്കാനുള്ള ശ്രമമാണ് ആരോപണങ്ങൾക്കു പിന്നിലെന്നു മുൻ മന്ത്രിയും അണ്ണാഡിഎംകെ നേതാവുമായ ആർ.ബി.ഉദയകുമാർ പ്രതികരിച്ചു. ടിവികെ എംഎൽഎ എൻ.ഇളയരാജയും ഏതാനും മാസം മുൻപു സമാന ആരോപണം ഉന്നയിച്ചിരുന്നു.

  • Related Posts

    കിരൺ വീട്ടിലെത്തിയത് പെൺകുട്ടിയിൽ നിന്ന് 500 രൂപ കടം വാങ്ങാൻ; ബെംഗളൂരുവിലെ മലയാളിയുടെ മരണം ക്വട്ടേഷനെന്ന് സംശയം

    Spread the love

    Spread the loveബെംഗളൂരു / പാലക്കാട് ∙ മലയാളി യുവാവ് ബെംഗളൂരുവിലെ യെലഹങ്കയിൽ കൊല്ലപ്പെട്ടതിനു പിന്നിൽ ക്വട്ടേഷൻ സംഘമാണെന്ന ആരോപണം ശക്തമായി. പാലക്കാട് തിരുവേഗപ്പുറ സ്വദേശി കിരണിനെ ഇരുമ്പു പൈപ്പും ക്രിക്കറ്റ് ബാറ്റും ഉപയോഗിച്ച് അടിച്ചുകൊന്നതിനു തമിഴ്നാട് സ്വദേശിയായ ഫാക്ടറിയുടമ ആനന്ദ്…

    അറസ്റ്റല്ല, കസ്റ്റഡിയിലെടുത്ത 24 മണിക്കൂറിനുള്ളിൽ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കണം, നിർണായക ഉത്തരവുമായി സുപ്രീംകോടതി

    Spread the love

    Spread the loveന്യൂഡൽഹി: പ്രതികളെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കുന്നതിനുള്ള 24 മണിക്കൂർ സമയ പരിധി അറസ്റ്റ് രേഖപ്പെടുത്തിയത് മുതലല്ലെന്നും മറിച്ച് കസ്റ്റഡിയിലെടുത്ത സമയംതൊട്ടാണെന്നും സുപ്രീംകോടതിയുടെ ഉത്തരവ്. ജസ്റ്റിസുമാരായ ഉജ്ജൽ ഭുയാൻ, അതുൽ എസ് ചന്ദൂർകർ എന്നിവരുടെ ബെഞ്ചിന്റെതാണ് ഉത്തരവ്. ഔദ്യോഗികമായി അറസ്റ്റ്…

    Leave a Reply

    Your email address will not be published. Required fields are marked *