സ്വകാര്യ ദൃശ്യങ്ങൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി, ഹണിട്രാപ്പെന്ന് സംശയം; ആസൂത്രണം അതുല്യയുടേത്

Spread the love

കൊച്ചി ∙ ചികിത്സയ്‌ക്കെന്ന വ്യാജേന ഡോക്ടറെ ഫ്ലാറ്റിലേക്കു വിളിച്ചുവരുത്തി മർദിച്ച് കവർച്ച നടത്തിയത് നടി അതുല്യ ചന്ദ്രയുടെ ആസൂത്രണ പ്രകാരമെന്ന് പൊലീസ്. അതുല്യയുടെ ബന്ധുവും ഡോക്ടറും തമ്മിലുള്ള ബന്ധത്തെച്ചൊല്ലിയുള്ള തർക്കമാണ് മർദനത്തിന് കാരണമായത്. പ്രശ്നങ്ങൾ തീർക്കാനായി ഡോക്ടറോട് അതുല്യയും ബിബിനും പണം ആവശ്യപ്പെട്ടു. ഡോക്ടർ വഴങ്ങാതെ വന്നതോടെ മർദിക്കുകയും സ്വകാര്യ ദൃശ്യങ്ങൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തുകയുമായിരുന്നു. നടന്നത് ഹണിട്രാപ്പാണോ എന്നും പൊലീസ് സംശയിക്കുന്നുണ്ട്. ബിബിന്റെ സഹായിയും കേസിലെ പ്രതിയുമായ കെ.ബി. വിഷ്ണു എട്ട് കേസുകളിലോളം പ്രതിയാണ്.

 

ഡോക്ടറെ തടഞ്ഞുവച്ച് 3.25 ലക്ഷം രൂപ വിലമതിക്കുന്ന വസ്തുക്കൾ മോഷണം നടത്തിയെന്നാണു നടിക്കും സംഘത്തിനും എതിരായ പരാതി. എറണാകുളം കുരീക്കാട് സ്വദേശിയായ ഡോക്ടർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ജാമ്യമില്ലാ വകുപ്പുകൾ ഉൾപ്പെടെ ചേർത്താണ് കേസ് റജിസ്റ്റർ ചെയ്തത്. 12 പേർക്കെതിരെയാണു കേസ്. 9 പ്രതികൾ പിടിയിലാകാനുണ്ട്. ഇവർക്കായി തിരച്ചിൽ നടത്തുകയാണെന്ന് പൊലീസ് അറിയിച്ചു.

 

തിങ്കളാഴ്ച വൈകിട്ട് വൈറ്റില പൊന്നുരുന്നിയിലെ ജൂനിയർ ജനത റോഡിലുള്ള അപ്പാർട്മെന്റിലെ ഫ്ലാറ്റിലേക്ക് അതുല്യ ചന്ദ്രയാണു ഡോക്ടറെ വിളിച്ചുവരുത്തിയത്. പ്രതികളിലൊരാളുടെ മാതൃസഹോദരിക്ക് ഗുരുതര ആരോഗ്യപ്രശ്നമുണ്ടെന്നും അടിയന്തര ചികിത്സ ആവശ്യമാണെന്നും പറഞ്ഞാണ് വിളിച്ചത്. ഫ്ലാറ്റിലെത്തിയ ഡോക്ടറെ സംഘം മർദിച്ചെന്നാണ് പരാതി. ബിബിൻ പെരുമ്പള്ളി ഡോക്ടറുടെ മുഖത്ത് അടിക്കുകയും കസേരയിൽ ബലമായി ഇരുത്തി വാരിയെല്ലുകളുടെ ഭാഗത്ത് പലതവണ ഇടിക്കുകയും ചെയ്തതായി എഫ്ഐആറിൽ പറയുന്നു.

 

ഡോക്ടറുടെ രണ്ട് മൊബൈൽ ഫോണുകളും സ്മാർട് വാച്ചും ഇയർപോഡുകളും രണ്ടാം പ്രതി തട്ടിയെടുത്തു. ഇവയ്ക്ക് 3.25 ലക്ഷം രൂപ വിലവരും. അതുല്യ ചന്ദ്ര അസഭ്യം പറയുകയും കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായാണ് ആരോപണം. മറ്റ് പ്രതികളും മർദിച്ചതായും പരാതിയിൽ പറയുന്നു. ശാരീരിക വേദന രൂക്ഷമായതും പ്രതികൾ കൊല്ലുമെന്നു പറഞ്ഞതിലെ ഭയം കാരണവുമാണ് പരാതി നൽകാൻ രണ്ടു ദിവസമെടുത്തതെന്നും ഡോക്ടർ പറയുന്നു. മോഷണം പോയ വസ്തുക്കൾ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ‘ഉയിർ’ ആണ് അതുല്യ ചന്ദ്ര ഒടുവിൽ അഭിനയിച്ച ചിത്രം. ‘ഡൈസ് ഇറേ’, ‘ഇന്നലെ വരെ’, ‘ഓ ബേബി’ തുടങ്ങിയ ചിത്രങ്ങളിലും വേഷമിട്ടു. ‘ലോക’യിൽ പൊലീസ് വേഷത്തിലൂടെയാണ് ബിബിൻ പെരുമ്പള്ളി ശ്രദ്ധേയനായത്. ‘ആശാൻ’, ‘കാട്ടാളൻ’ തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.

  • Related Posts

    അഭിരാം കൊലക്കേസ്: 17 വയസ്സുകാരൻ പറയുന്നത് പഠിപ്പിച്ച മൊഴി, പിഎംഎ റിപ്പോർട്ട് നിർണായകം

    Spread the love

    Spread the loveതിരുവനന്തപുരം ∙ പൂജപ്പുരയിലെ ജുവനൈൽ ജസ്റ്റിസ് ബോർ‌ഡിന്റെ ഒബ്സർവേഷൻ ഹോമിൽ‌ പ്രവേശിപ്പിച്ച, അഭിരാം കൊലക്കേസിലെ ഒന്നാം പ്രതിക്കെതിരായ നിയമ നടപടികളിൽ പ്രിലിമിനറി മെന്റൽ അസെസ്മെന്റ് (പിഎംഎ) റിപ്പോർട്ട് നിർണായകമാകും. 16നും 18നും ഇടയിൽ പ്രായമുള്ള കുട്ടികൾ കൊലപാതകം ഉൾപ്പെടെയുള്ള…

    റോഡിൽ തടസമുണ്ടാക്കിയത് ചോദ്യംചെയ്ത യുവാവിനെ കൊല്ലാൻ ശ്രമിച്ച കേസ്: മൂന്നുപേർ അറസ്റ്റിൽ

    Spread the love

    Spread the loveതിരുവനന്തപുരം∙ നെയ്യാറ്റിന്‍കരയില്‍ റോഡില്‍ മാര്‍ഗ തടസ്സം സൃഷ്ടിച്ചതു ചോദ്യംചെയ്ത യുവാവിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിക്കുകയും കാര്‍ തീവച്ചുനശിപ്പിക്കുകയും ചെയ്ത കേസില്‍ സഹോദരങ്ങള്‍ ഉള്‍പ്പെടെ മൂന്നു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ചെങ്കല്‍ ആറയൂര്‍ സ്വദേശി അശ്വിന്‍ (24), അമരവിള ചൈക്കോട്ടുകോണം…

    Leave a Reply

    Your email address will not be published. Required fields are marked *