അഭിരാം കൊലക്കേസ്: 17 വയസ്സുകാരൻ പറയുന്നത് പഠിപ്പിച്ച മൊഴി, പിഎംഎ റിപ്പോർട്ട് നിർണായകം

Spread the love

തിരുവനന്തപുരം ∙ പൂജപ്പുരയിലെ ജുവനൈൽ ജസ്റ്റിസ് ബോർ‌ഡിന്റെ ഒബ്സർവേഷൻ ഹോമിൽ‌ പ്രവേശിപ്പിച്ച, അഭിരാം കൊലക്കേസിലെ ഒന്നാം പ്രതിക്കെതിരായ നിയമ നടപടികളിൽ പ്രിലിമിനറി മെന്റൽ അസെസ്മെന്റ് (പിഎംഎ) റിപ്പോർട്ട് നിർണായകമാകും. 16നും 18നും ഇടയിൽ പ്രായമുള്ള കുട്ടികൾ കൊലപാതകം ഉൾപ്പെടെയുള്ള ഗുരുതരമായ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുമ്പോൾ അവരെ മുതിർന്നവരായി കണക്കാക്കി വിചാരണ ചെയ്യണോ എന്നു തീരുമാനിക്കുന്നത് പിഎംഎ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ്. പ്രോസിക്യൂഷന്റെ അപേക്ഷയിൽ ജുവനൈൽ ജസ്റ്റിസ് ബോർഡ് മജിസ്ട്രേട്ടാണ് പരിശോധനയ്ക്ക് അനുമതി നൽകേണ്ടത്.

 

കുട്ടിയെ ഒബ്സർവേഷൻ ഹോമിൽ ഹാജരാക്കി 3 മാസത്തിനുള്ളിൽ ഈ ടെസ്റ്റ് നടത്തണമെന്നാണ് ജെജെബി ആക്ടിൽ പറയുന്നത്. വിദഗ്ധരായ ക്ലിനിക്കൽ സൈക്കോളജിസ്റ്റുകളുടെ പരിശോധനാ റിപ്പോർട്ടിൽ മജിസ്ട്രേട്ട് തീരുമാനമെടുക്കും. അഭിരാം കൊലക്കേസിലെ ഒന്നാം പ്രതിയായ 17 വയസ്സുകാരന്, കേസിലെ വിചാരണ ആരംഭിക്കുമ്പോൾ 18 വയസ്സു തികയാൻ സാധ്യതയുണ്ട്. അങ്ങനെയെങ്കിൽ പിഎംഎ റിപ്പോർട്ട് ഇല്ലാതെ തന്നെ മുതിർന്നവർക്കൊപ്പം പ്രതിയെ വിചാരണ ചെയ്യും.

 

പാങ്ങപ്പാറയിലെ പ്ലസ് വൺ വിദ്യാർഥി അഭിരാമിന്റെ കൊലപാതകത്തിനു മുൻപും ശേഷവും കാര്യങ്ങളുടെ സൂത്രധാരൻ രണ്ടാം പ്രതി ഉമറാണെന്നു പൊലീസ്. മുൻപ് പതിനേഴുകാരന് ഒപ്പമുള്ള മോഷണക്കേസുകളിലും സൂത്രധാരൻ ഉമറായിരുന്നു. ആശയവിനിമയത്തിന് ഇൻസ്റ്റഗ്രാം ഉപയോഗിക്കണമെന്ന് പതിനേഴുകാരനെ ഉപദേശിച്ചതും ഉമറായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഉമറിനു രണ്ടു ഫോണുകളിലും ഇൻസ്റ്റഗ്രാം അക്കൗണ്ട് ഉണ്ടായിരുന്നുവെന്നാണു പൊലീസ് കണ്ടെത്തി.

 

പഠിപ്പിച്ച മൊഴികളാല്ലാതെ പതിനേഴുകാരനും ഒന്നും അധികമായി പറഞ്ഞിട്ടില്ലെന്നാണ് പൊലീസിന്റെ വിശദീകരണം. സംഭവത്തിനു ശേഷം ഉമറിന്റെ ഇൻസ്റ്റഗ്രാം ഐഡിയിലുള്ള ഫോട്ടോകളും വിഡിയോകളും ഡിലീറ്റാക്കിയിരുന്നു . ഉമറും സുഹൃത്ത് ഐശ്വര്യയും ഒപ്പമുള്ള വിഡിയോ മാത്രമാണ് ആ ഐഡിയിലുണ്ടായിരുന്നത്. കൊലപാതകത്തിനു ശേഷം ഉമറിന്റെ പങ്ക് കണ്ടെത്തിയ വാർത്ത വന്നതോടെ ഇൻസ്റ്റഗ്രാമിലെ വിവരങ്ങൾ ഐശ്വര്യയും ഡിലീറ്റ് ചെയ്തുവെന്നു പൊലീസ് പറഞ്ഞു.

 

ഡിലീറ്റ് ചെയ്ത ചാറ്റുകൾ സൈബർ സഹായത്തോടെ വീണ്ടെടുക്കാനുള്ള ശ്രമത്തിലാണു അന്വേഷണ സംഘം. കൊലപാതകത്തിനു ശേഷം വീട്ടിലെത്തിയ ഉമർ തന്റെ ഫോണിൽനിന്ന് ഒരു സുഹൃത്തിനെ ബന്ധപ്പെട്ടിരുന്നു. ഇവിടെനിന്നു മാറിനിൽക്കണം, അതിനു സഹായിക്കണം എന്നായിരുന്നു സംഭാഷണം. എന്നാൽ പിന്നീട് സംഭാഷണം നടന്നില്ല. ഇയാളെയും കസ്റ്റഡിയിലെടുക്കാൻ പൊലീസ് ശ്രമിക്കുന്നുണ്ട്.

 

മൊബൈൽ‌ ഫോണുകൾ എവിടെ?

 

അഭിരാം വധക്കേസിൽ നിർണായക തെളിവുകളായ മൊബൈൽ ഫോണുകൾ ഇതുവരെ കണ്ടെത്താനായില്ല. അഭിരാമിന്റെയും ഒന്നാംപ്രതിയായ പതിനേഴുകാരന്റെയും മൂന്നാംപ്രതി ആനന്ദയുടെയും മൊബൈൽ ഫോണുകളാണ് പൊലീസ് തിരയുന്നത്. ആനന്ദയുടെ ഫോണിൽനിന്ന് സന്ദേശമയച്ചാണ് ഒന്നാംപ്രതി അഭിരാമിനെ സംഭവസ്ഥലത്തെത്തിച്ചത്. അതിനാൽ കേസിലെ നിർണായക തെളിവാണ് ഈ ഫോൺ.

 

കൊലപാതകത്തിനുശേഷം ഫോണുകൾ സമീപത്തെ തോട്ടിൽ ഉപേക്ഷിച്ചെന്ന പ്രതികളുടെ മൊഴി അനുസരിച്ച് പൊലീസ് തിരച്ചിൽ നടത്തിയെങ്കിലും അവ കണ്ടെത്താനായില്ല. കൊലപാതകത്തിനുശേഷം ഫോണുകൾ നശിപ്പിച്ചതായി പൊലീസ് സംശയിക്കുന്നുണ്ട്.

 

‘വിട്ടുപോകല്ലേടാ മക്കളേ…’ അഭിരാമിനെക്കുറിച്ച് സഹോദരി

 

‘ജീവിതത്തിലെ ഏറ്റവും മനോഹരമായ അധ്യായം, ഓരോ സഹോദരിക്കും നിന്നെപ്പോലൊരു സഹോദരനെ വേണം.’ കൊല്ലപ്പെട്ട അഭിരാമിനെ ഓർത്ത് സഹോദരി ആര്യയുടെ ഹൃദയസ്പർശിയായ കുറിപ്പ്. ‘നിന്റെ പുഞ്ചിരി മാത്രം മതി എനിക്ക് ജീവിതകാലം മുഴുവൻ ജീവിക്കാൻ. നമ്മുടെ വർത്തമാനങ്ങളും വിശേഷങ്ങളും സ്നേഹങ്ങളും വഴക്കും കരുതലുമെല്ലാം മനോഹരമായ ഓർമകളാണ്. ഇതൊന്നും ഒരിക്കലും മറക്കില്ല. നിന്നെ ഒത്തിരി മിസ് ചെയ്യുന്നു. ഒരുപാട് സ്നേഹം ടാ പൊന്നേ…’ ആര്യ സമൂഹ മാധ്യമത്തിൽ കുറിച്ചു. ‘കഴിഞ്ഞ 17 വർഷം ഇത്രയും നല്ലൊരു സഹോദരനായതിനു നന്ദി. എന്നെ വിട്ടുപോകല്ലേടാ മക്കളേ…’ എന്ന വാക്കുകളോടെയാണു കുറിപ്പ് അവസാനിക്കുന്നത്. വിദേശത്ത് നഴ്സായി ജോലി ചെയ്യുന്ന ആര്യ സഹോദരന്റെ മരണ വിവരമറിഞ്ഞാണു നാട്ടിലെത്തിയത്.

  • Related Posts

    സ്വകാര്യ ദൃശ്യങ്ങൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി, ഹണിട്രാപ്പെന്ന് സംശയം; ആസൂത്രണം അതുല്യയുടേത്

    Spread the love

    Spread the loveകൊച്ചി ∙ ചികിത്സയ്‌ക്കെന്ന വ്യാജേന ഡോക്ടറെ ഫ്ലാറ്റിലേക്കു വിളിച്ചുവരുത്തി മർദിച്ച് കവർച്ച നടത്തിയത് നടി അതുല്യ ചന്ദ്രയുടെ ആസൂത്രണ പ്രകാരമെന്ന് പൊലീസ്. അതുല്യയുടെ ബന്ധുവും ഡോക്ടറും തമ്മിലുള്ള ബന്ധത്തെച്ചൊല്ലിയുള്ള തർക്കമാണ് മർദനത്തിന് കാരണമായത്. പ്രശ്നങ്ങൾ തീർക്കാനായി ഡോക്ടറോട് അതുല്യയും…

    റോഡിൽ തടസമുണ്ടാക്കിയത് ചോദ്യംചെയ്ത യുവാവിനെ കൊല്ലാൻ ശ്രമിച്ച കേസ്: മൂന്നുപേർ അറസ്റ്റിൽ

    Spread the love

    Spread the loveതിരുവനന്തപുരം∙ നെയ്യാറ്റിന്‍കരയില്‍ റോഡില്‍ മാര്‍ഗ തടസ്സം സൃഷ്ടിച്ചതു ചോദ്യംചെയ്ത യുവാവിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിക്കുകയും കാര്‍ തീവച്ചുനശിപ്പിക്കുകയും ചെയ്ത കേസില്‍ സഹോദരങ്ങള്‍ ഉള്‍പ്പെടെ മൂന്നു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ചെങ്കല്‍ ആറയൂര്‍ സ്വദേശി അശ്വിന്‍ (24), അമരവിള ചൈക്കോട്ടുകോണം…

    Leave a Reply

    Your email address will not be published. Required fields are marked *