സമൂഹമാധ്യമത്തിൽ ഫോട്ടോ പോസ്റ്റ് ചെയ്തതിൽ തർക്കം; പ്ലസ് വൺ വിദ്യാർഥിയെ ക്രൂരമായി മർദിച്ചെന്ന് കേസ്

Spread the love

അടൂർ ∙ സമൂഹമാധ്യമത്തിൽ ഫോട്ടോ പോസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ട തർക്കത്തിൽ അടൂർ ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിയെ 5 പ്ലസ്ടു വിദ്യാർഥികൾ ചേർന്നു ക്രൂരമായി മർദിച്ചതായി കേസ്. റാഗിങ് ആണെന്നു പ്ലസ് വൺ വിദ്യാർഥിയുടെ രക്ഷിതാക്കൾ പൊലീസിൽ പരാതി നൽകി. സംഭവവുമായി ബന്ധപ്പെട്ട് 5 പ്ലസ്ടു വിദ്യാർഥികളെ 15 ദിവസത്തേക്കു സ്കൂൾ അധികൃതർ സസ്പെൻഡ് ചെയ്തു. 4ന് ഉച്ചയ്ക്കാണു സംഭവം.ഫോട്ടോ പ്രചരിപ്പിച്ചതുമായി ബന്ധപ്പെട്ടു സമൂഹമാധ്യമ ഗ്രൂപ്പിൽ പ്ലസ് വൺ,പ്ലസ്ടു വിദ്യാർഥികൾ തമ്മിൽ അസഭ്യം പറയുകയും തർക്കമുണ്ടാവുകയും ചെയ്തിരുന്നു.മൂന്നു പ്ലസ് വൺ വിദ്യാർഥികളെ 5 പ്ലസ്ടു വിദ്യാർഥികൾ ചേർന്നു ക്ലാസിൽ നിന്നു വിളിച്ചിറക്കി സ്കൂൾ ഓ‍ഡിറ്റോറിയത്തിന്റെ പിന്നിലെത്തിച്ചു.

 

ഇതിൽ ഒരു വിദ്യാർഥിയെ ശുചിമുറിയിൽ പൂട്ടിയിടുകയും മറ്റൊരു വിദ്യാർഥിയെ പിടിച്ചുവയ്ക്കുകയും ചെയ്തശേഷം മൂന്നാമത്തെയാളെ 5 പ്ലസ്ടു വിദ്യാർഥികൾ ചേർന്ന് ഇടിവള കൊണ്ടു നെറ്റിയിലും മുഖത്തും ഇടിക്കുകയും പുറത്തു മർദിക്കുകയും ചെയ്തുവെന്നാണു പരാതിയിൽ പറയുന്നത്.ഇടിയേറ്റു നെറ്റി ചതയുകയും ചുണ്ട് മുറിയുകയും ചെയ്ത വിദ്യാർഥി അടൂർ ജനറൽ ആശുപത്രിയി‍ൽ ചികിത്സതേടി. സ്കൂൾ അധികൃതരും പ്ലസ് വൺ വിദ്യാർഥിയുടെ രക്ഷിതാക്കളും പൊലീസിൽ പരാതി നൽകി. 5 വിദ്യാർഥികൾക്കെതിരെ അടൂർ പൊലീസ് കേസെടുത്തു. തുടർന്നാണു സ്കൂളിൽ ഇന്നലെ പിടിഎ യോഗം ചേർന്ന് 5 പ്ലസ്ടു വിദ്യാർഥികളെ സസ്പെൻഡ് ചെയ്യാൻ തീരുമാനിച്ചത്.

  • Related Posts

    11 മാസത്തിനിടെ 2 സിസേറിയൻ, ഭർത്താവിന്റെ മർദനത്തിൽ സ്റ്റിച്ച് ഇളകി; പൊലീസിനോട് അവൾ പറഞ്ഞു

    Spread the love

    Spread the loveആദ്യ സിസേറിയനിലെ തുന്നിക്കെട്ടിന്റെ മുറിവും വേദനയും പൂർണമായും മാറിയിട്ടില്ല. അതിനു പിന്നാലെ രണ്ടാമത്തെ കുഞ്ഞിനും ജന്മം നൽകി. അങ്ങനെ 11 മാസത്തിനിടെ 2 പ്രസവം. 6 ദിവസം മാത്രം പ്രായമായ രണ്ടാമത്തെ കു‍ഞ്ഞുമായി വീട്ടിൽ വന്നുകയറിയ യുവതിയെ മദ്യപിച്ചെത്തിയ…

    പ്രിയദര്‍ശിനിയില്‍ സ്ത്രീകളുടെ വരുമാനം നോക്കില്ല; വ്യാജ പ്രചാരണത്തില്‍ പരാതിയുമായി ഗതാഗതമന്ത്രി

    Spread the love

    Spread the loveതിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസുകളിലെ സ്ത്രീകളുടെ സൗജന്യ യാത്ര വരുമാനത്തിന്റെ അടിസ്ഥാനത്തില്‍ ആയിരിക്കും എന്ന വ്യാപക പ്രചാരണത്തില്‍ ഗതാഗത മന്ത്രി സി പി ജോണിന്റെ ഓഫീസ് പൊലീസില്‍ പരാതി നല്‍കി. മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം പി സാജുവാണ് ഡിജിപി…

    Leave a Reply

    Your email address will not be published. Required fields are marked *