മുൻ കാമുകി മറ്റൊരാളുമായി പ്രണയത്തിലാണോ? വിവരാവകാശ പ്രകാരം ചോദിച്ചത് 1887 ചോദ്യങ്ങൾ

Spread the love

ചെന്നൈ∙ എന്റെ മുൻ കാമുകി മറ്റൊരാളുമായി പ്രണയത്തിലാണോ? അവൾ വിവാഹിതയാണോ? എവിടെയാണ് ജീവിക്കുന്നത്– വിഴുപ്പുറം സ്വദേശിയായ എ.സന്തോഷ് വിവരാവകാശ നിയമപ്രകാരം ഉന്നയിച്ച ചോദ്യങ്ങളിൽ ചിലതാണിത്. മുൻ കാമുകിയെക്കുറിച്ച് ആർടിഐ നിയമപ്രകാരം ചോദിച്ചത് 97 അപേക്ഷകളിലായി 1,887 ചോദ്യങ്ങൾ. ഹർജികൾ‍ തള്ളിയ വിവരാവകാശ കമ്മിഷണർ വിപിആർ ഇളംപരിതി, സന്തോഷിന് കർശന മുന്നറിയിപ്പ് നൽകി. ‘വിവരാവകാശ നിയമത്തെ അവഹേളിക്കുന്ന തരത്തിൽ ഇത്തരം ഹർജികൾ സമർപ്പിച്ചാൽ മാനസികാരോഗ്യ പരിശോധനയ്ക്ക് വിധേയനാക്കും’–കമ്മിഷൻ ഉത്തരവിൽ പറഞ്ഞു.

 

ജില്ലാ പൊലീസ് സൂപ്രണ്ടിനും പബ്ലിക് ഇൻഫർമേഷൻ ഓഫിസർക്കും അപേക്ഷ നൽകിയിട്ടും മറുപടി ലഭിക്കാത്തതിനെ തുടർ‍ന്നാണ് സന്തോഷ് വിവരാവകാശ കമ്മിഷനെ സമീപിച്ചത്. 2025 നവംബർ മുതൽ ഈ വർഷം ജൂൺവരെയാണ് അപേക്ഷകൾ നൽകിയത്. സന്തോഷ് സഹപാഠിയുമായി പ്രണയത്തിലായിരുന്നെന്നും കോളജ് പഠനം കഴിഞ്ഞതോടെ ഇരുവരും വേർപിരിഞ്ഞെന്നും പൊലീസ് കമ്മിഷനെ അറിയിച്ചു. സന്തോഷ് ഫോണിലൂടെയും സമൂഹമാധ്യമത്തിലൂടെയും പെൺകുട്ടിയെ ശല്യം ചെയ്തതിനെ തുടർന്ന് 2025 ജൂണിൽ പെൺകുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചു. സന്തോഷിനെതിരെ പെൺകുട്ടി പീഡന പരാതിയും നൽകിയിട്ടുണ്ടെന്ന് പൊലീസ് കമ്മിഷനെ അറിയിച്ചു. പരാതിയുടെ പകർപ്പും കൈമാറി.

 

പെൺകുട്ടിയുടെ പരാതിയിൽ ചോദ്യം ചെയ്തതിന് ശേഷമാണ് സന്തോഷ് ആർടിഐ അപേക്ഷകളിലൂടെ പൊലീസിനെതിരെ തിരിഞ്ഞത്. ഒരു അപേക്ഷയിൽ 179 ചോദ്യങ്ങളാണ് ചോദിച്ചത്. പെൺകുട്ടി ജീവിച്ചിരിപ്പുണ്ടോ, എത്ര പുരുഷന്മാരുമായി ബന്ധത്തിലായിരുന്നു എന്നതടക്കമുള്ള വ്യക്തി ജീവിതത്തെക്കുറിച്ചുള്ള ചോദ്യങ്ങളും ഉണ്ടായിരുന്നു. വിവരാവകാശ നിയമം എങ്ങനെ ദുരുപയോഗം ചെയ്യുന്നു എന്നതിന് ഏറ്റവും വലിയ ഉദാഹരണമാണ് ഈ ഹർജിയെന്ന് കമ്മിഷൻ ചൂണ്ടിക്കാട്ടി. നീതിക്കായി കോടതിയെ സമീപിക്കുമെന്ന് സന്തോഷ് അറിയിച്ചതിനെ തുടർന്ന് കമ്മിഷൻ ഹർജി തീർപ്പാക്കി.

  • Related Posts

    ജയിലിൽവച്ച് രക്തം ഛർദിച്ചു, നിരപരാധിത്വം തെളിയിക്കാനാകാതെ ‘മടക്കം’; മലയാളി യുവാവ് റിയാദിൽ മരിച്ചു, തീരാവേദനയിൽ കുടുംബം

    Spread the love

    Spread the loveറിയാദ്∙ വാഹനത്തിൽ നിരോധിത വസ്തുക്കൾ കണ്ടെത്തിയതിനെത്തുടർന്ന് ഏഴുവർഷത്തെ തടവുശിക്ഷ അനുഭവിച്ചുവരികയായിരുന്ന മലയാളി റിയാദിൽ മരിച്ചു. കൊല്ലം പുനലൂർ സ്വദേശി സജീദ് ജമാലുദ്ദീൻ (42) ആണ് റിയാദ് കിങ് സൗദ് മെഡിക്കൽ സിറ്റിയിൽ ചികിത്സയിലിരിക്കെ മരിച്ചത്.   എട്ടുവർഷത്തോളമായി സൗദിയിൽ…

    ഉടുമ്പ് മുതൽ ഉറുമ്പ് വരെ, നടക്കുന്നത് പരമ്പരാഗത മരുന്നു നിർമാണം; കോടികളുടെ മൃഗക്കടത്തിനു പിന്നിൽ?

    Spread the love

    Spread the loveലോകവ്യാപകമായി നടക്കുന്ന വന്യജീവി വ്യാപാരത്തിൽ മുൻപ് കരുതിയിരുന്നതിനേക്കാൾ ഇരട്ടിയിലധികം ജീവിവർഗങ്ങൾ ഉൾപ്പെട്ടിട്ടുണ്ടെന്ന ഞെട്ടിക്കുന്ന വിവരമാണ് അടുത്തിടെ പുറത്തുവന്ന ഒരു പഠനം ചൂണ്ടിക്കാണിക്കുന്നത്. ശാസ്ത്ര ജേണലായ സയൻസ് അഡ്വാൻസസിൽ പ്രസിദ്ധീകരിച്ച പുതിയ പഠന റിപ്പോർട്ട് അനുസരിച്ച്, ഉടുമ്പ് മുതൽ ഉറുമ്പ്…

    Leave a Reply

    Your email address will not be published. Required fields are marked *