‘താനെന്തിനാടോ എന്നെ അറസ്റ്റ് ചെയ്തത്?’: മദ്യലഹരിയിൽ സ്ത്രീയോട് അസഭ്യം; പൊലീസ് വാഹനം അടിച്ചുതകർത്തു

Spread the love

കൊച്ചി ∙ ‘ഞാനെന്താ നഴ്സറിക്കുട്ടിയോ… താനെന്തിനാടോ എന്നെ അറസ്റ്റ് ചെയ്തത്?.. എന്നെ വീട്ടിക്കൊണ്ടാക്ക്..’, മദ്യലഹരിയിൽ പൊലീസ് സ്റ്റേഷനിലെത്തിയ മട്ടാഞ്ചേരി സ്വദേശി പൊലീസിനോട് തട്ടിക്കയറിയത് ഇങ്ങനെ. പിന്നാലെ പൊലീസ് വാഹനം അടിച്ചുതകർക്കുകയും ചെയ്തതോടെ ഇയാൾ അറസ്റ്റിലായി. മട്ടാഞ്ചേരി സ്വദേശി ഹംസത്താണ് ഏറെ നേരം പൊലീസിനെ വലച്ചത്. ഇതിന്റെ ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്.

 

മട്ടാഞ്ചേരിയിലെ ഒരു ബാറിൽ മദ്യപിച്ചെത്തിയ ഹംസത്ത് അവിടുത്തെ ജീവനക്കാരിയോട് മോശമായി പെരുമാറുകയും അസഭ്യം പറയുകയും സംഘർഷമുണ്ടാക്കുകയും ചെയ്തിരുന്നു. ബാർ അധികൃതർ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തിയെങ്കിലും ഇയാൾ അപ്പോഴേക്കും അവിടെനിന്ന് രക്ഷപ്പെട്ടിരുന്നു. തുടർന്ന് അന്വേഷണത്തിനെത്തിയ പൊലീസ് സംഘം തിരികെ സ്റ്റേഷനിലെത്തിയതിനു പിന്നാലെ ഹംസത്ത് നേരിട്ട് സ്റ്റേഷനിലേക്ക് അതിക്രമിച്ചു കയറുകയായിരുന്നു.

 

തനിക്കെതിരെ അന്വേഷണം നടത്തുന്നത് ചോദ്യം ചെയ്തായിരുന്നു ഹംസത്ത് എത്തിയത്. പിന്നാലെ പൊലീസുകാരുടെ ജോലിയും തടസപ്പെടുത്തി. തുടർന്ന് പ്രതിയെ അറസ്റ്റ് ചെയ്ത് വൈദ്യപരിശോധനയ്ക്കായി കൊണ്ടുപോകാൻ ജീപ്പിൽ കയറ്റിയെങ്കിലും ഇയാൾ സീറ്റ് മറികടന്ന് മുൻവശത്തേക്ക് ചാടിക്കയറി കാലുകൊണ്ട് ചവിട്ടി ജീപ്പിന്റെ ഗ്ലാസ് തകർക്കുകയായിരുന്നു. ഇയാളുടെ പരാക്രമത്തിനിടെ ഒരു പൊലീസുകാരനും പരിക്കേറ്റിട്ടുണ്ട്.

 

മട്ടാഞ്ചേരി പൊലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള വ്യക്തിയാണ് ഹംസത്ത്. പൊലീസ് വാഹനം തകർത്ത് പൊതുമുതൽ നശിപ്പിച്ചതിനും, ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനും സ്ത്രീത്വത്തെ അപമാനിച്ചതിന് ബാറിലെ ജീവനക്കാരിയുടെ പരാതിയിലും പൊതുസ്ഥലത്ത് ബഹളമുണ്ടാക്കിയതിനും ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ട്.

  • Related Posts

    യുവതിയെ കൊലപ്പെടുത്തിയ കേസ്: പ്രതി കുറ്റക്കാരനെന്ന് കോടതി

    Spread the love

    Spread the loveതൊടുപുഴ: യുവതിയെ കൊലപ്പെടുത്തി മാറിടം മുറിച്ചുമാറ്റിയെന്ന കേസില്‍ പ്രതി കുറ്റക്കാരനെന്ന് തൊടുപുഴ പ്രിന്‍സിപ്പല്‍ ജില്ലാ കോടതി. തൊടുപുഴ വണ്ടമറ്റം പടികുഴയില്‍ ഗിരോഷ് (39)നെയാണ് കുറ്റക്കാരനെന്ന് കണ്ടെത്തിയത്. ശിക്ഷാവിധി 10ന് ഉണ്ടാകും. 2017 ഒക്ടോബര്‍ 10-നായിരുന്നു കൊലപാതകം. ഇരുമ്പുപാലം പതിനാലാംമൈല്‍…

    ഡാൻസ് ക്ലാസ് കഴിഞ്ഞ് മടങ്ങുമ്പോൾ കാറിടിച്ച് ഒൻപത് വയസുകാരിക്ക് ദാരുണാന്ത്യം

    Spread the love

    Spread the loveകൊച്ചി: മൂവാറ്റുപുഴയില്‍ ഡാൻസ് ക്ലാസ് കഴിഞ്ഞ് മടങ്ങിയ ഒൻപത് വയസുകാരി കാറിടിച്ച് മരിച്ചു. പട്ടിമറ്റം പുത്തന്‍പുരയില്‍ രാജേഷിന്‍റെ മകള്‍ റയ ആണ് മരിച്ചത്. റയയുടെ മുത്തശ്ശിക്ക് ഗുരുതര പരിക്കേറ്റു.   ഇന്ന് രാവിലെ 11 മണിയോടെയാണ് അപകടം. മൂവാറ്റുപുഴ…

    Leave a Reply

    Your email address will not be published. Required fields are marked *