ജയിലിൽവച്ച് രക്തം ഛർദിച്ചു, നിരപരാധിത്വം തെളിയിക്കാനാകാതെ ‘മടക്കം’; മലയാളി യുവാവ് റിയാദിൽ മരിച്ചു, തീരാവേദനയിൽ കുടുംബം

Spread the love

റിയാദ്∙ വാഹനത്തിൽ നിരോധിത വസ്തുക്കൾ കണ്ടെത്തിയതിനെത്തുടർന്ന് ഏഴുവർഷത്തെ തടവുശിക്ഷ അനുഭവിച്ചുവരികയായിരുന്ന മലയാളി റിയാദിൽ മരിച്ചു. കൊല്ലം പുനലൂർ സ്വദേശി സജീദ് ജമാലുദ്ദീൻ (42) ആണ് റിയാദ് കിങ് സൗദ് മെഡിക്കൽ സിറ്റിയിൽ ചികിത്സയിലിരിക്കെ മരിച്ചത്.

 

എട്ടുവർഷത്തോളമായി സൗദിയിൽ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു സജീദ്. 2024 ഒക്ടോബറിൽ റിയാദിൽ വാഹന പരിശോധനയ്ക്കിടെ വാഹനത്തിൽ നിരോധിത വസ്തുക്കൾ സൂക്ഷിച്ചെന്ന കേസിൽ പിടിയിലാവുകയായിരുന്നു. കോടതിയിൽ നിരപരാധിത്വം തെളിയിക്കാനാകാത്തതിനെത്തുടർന്ന് ഏഴുവർഷത്തെ തടവുശിക്ഷ വിധിച്ചു.

 

ശിക്ഷ അനുഭവിച്ച് ഒരു വർഷത്തോളം പിന്നിട്ടപ്പോഴാണ് ജയിലിൽവച്ച് രക്തം ഛർദിച്ചത്. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച സജിത്തിന് കരൾ അർബുദമാണെന്ന് സ്ഥിരീകരിച്ചു. പിന്നീട് റിയാദ് കിങ് സൗദ് മെഡിക്കൽ സിറ്റിയിൽ ചികിത്സ തുടർന്നു. ആരോഗ്യനില ഗുരുതരമായതോടെ അവസാന രണ്ടു മാസത്തോളം തീവ്രപരിചരണ വിഭാഗത്തിലായിരുന്നു. അമ്മയും രണ്ട് സഹോദരിമാരുമടങ്ങുന്നതാണ് കുടുംബം. പ്രവാസജീവിതത്തിനിടെ അപ്രതീക്ഷിതമായി രോഗവും തടവുശിക്ഷയും ജീവിതം തകർത്ത സജിത്തിന്റെ മരണം കുടുംബത്തിന് തീരാനഷ്ടമായി.

 

മൃതശരീരം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾ കേളി കലാസാംസ്കാരിക വേദി ജീവകാരുണ്യ വിഭാഗത്തിന്റെ നേതൃത്വത്തിലാണ് പൂർത്തിയാക്കിയത്. ഇതിനാവശ്യമായ സാമ്പത്തിക സഹായം ഇന്ത്യൻ എംബസി നൽകി. ദമാം വഴിയാണ് മൃതദേഹം നാട്ടിലെത്തിക്കുന്നത്. കേളി ജീവകാരുണ്യ വിഭാഗം വൈസ് ചെയർമാൻ നാസർ പൊന്നാനിയുടെ നേതൃത്വത്തിലായിരുന്നു തുടർനടപടികൾ.

  • Related Posts

    ഭാര്യയുടെ ശരീരത്തെ പരിഹസിച്ചു; ഭർത്താവിന്റെ വിഡിയോ സമൂഹമാധ്യമത്തിൽ പങ്കുവച്ചു, ‘വൈറലായി കുടുംബവഴക്ക്’

    Spread the love

    Spread the loveയൂട്ടാ∙ ഭാര്യയുടെ ശരീരത്തെ പരിഹസിക്കുന്ന റിയാലിറ്റി ടെലിവിഷൻ താരം സാക് അഫ്ലെക്കിന്റെ (30) വിഡിയോ പുറത്തുവിട്ട് റിയാലിറ്റി ടെലിവിഷൻ താരവും ഭാര്യയുമായ ജെൻ അഫ്ലെക്ക് (27) രംഗത്ത്. ഈ മാസം മൂന്നിന് വിവാഹമോചനത്തിന് അപേക്ഷ നൽകിയതിന് പിന്നാലെ ജെൻ…

    അബദ്ധത്തിൽ ഗിയർ മാറ്റി 3 വയസ്സുകാരി, കാർ നേരെ കുളത്തിലേക്ക്; അലറിവിളിച്ച് അമ്മ; മുങ്ങാൻ നിമിഷങ്ങൾ മാത്രം ബാക്കിനിൽക്കേ രക്ഷാപ്രവർത്തനം

    Spread the love

    Spread the loveമിസോറി∙ നിർത്തിയിട്ടിരുന്ന കാർ കുളത്തിലേക്ക് മറിഞ്ഞ് മൂന്നുവയസ്സുകാരി അപകടത്തിൽപ്പെട്ടു. ഒപ്പമുണ്ടായിരുന്ന നാട്ടുകാരുടെ സമയോചിതമായ ഇടപെടൽ മൂലമാണ് കുട്ടി തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്. യുഎസിലെ മിസോറിയിലുള്ള സെന്റ് പീറ്റേഴ്സിൽ വ്യാഴാഴ്ച രാവിലെയോടെയായിരുന്നു നാടകീയ സംഭവങ്ങൾ അരങ്ങേറിയത്.   മേഗൻ കോൾഹാസ് എന്ന…

    Leave a Reply

    Your email address will not be published. Required fields are marked *