യുവതിയെ കൊലപ്പെടുത്തിയ കേസ്: പ്രതി കുറ്റക്കാരനെന്ന് കോടതി

Spread the love

തൊടുപുഴ: യുവതിയെ കൊലപ്പെടുത്തി മാറിടം മുറിച്ചുമാറ്റിയെന്ന കേസില്‍ പ്രതി കുറ്റക്കാരനെന്ന് തൊടുപുഴ പ്രിന്‍സിപ്പല്‍ ജില്ലാ കോടതി. തൊടുപുഴ വണ്ടമറ്റം പടികുഴയില്‍ ഗിരോഷ് (39)നെയാണ് കുറ്റക്കാരനെന്ന് കണ്ടെത്തിയത്. ശിക്ഷാവിധി 10ന് ഉണ്ടാകും. 2017 ഒക്ടോബര്‍ 10-നായിരുന്നു കൊലപാതകം. ഇരുമ്പുപാലം പതിനാലാംമൈല്‍ ചാരുവിള പുത്തന്‍വീട്ടില്‍ സെലീന (38)യെയാണ് ഇയാള്‍ അരുംകൊല ചെയ്തത്. മുന്‍വിരോധമാണ് കാരണം.

 

2015-ലാണ് സംഭവങ്ങളുടെ തുടക്കം. ആസമയം പ്രതി അടിമാലിയില്‍ ഒരുസ്ഥാപനം നടത്തുകയായിരുന്നു. അവിടെവെച്ച് പരിചയപ്പെട്ട പ്രായപൂര്‍ത്തിയാകാത്ത ഗോത്രവര്‍ഗ പെണ്‍കുട്ടിയുമായി ഇയാള്‍ക്ക് അടുപ്പമുണ്ടായിരുന്നു. പിന്നീട് ഗിരോഷ് ബന്ധത്തില്‍നിന്ന് പിന്‍മാറാന്‍ ഒരുങ്ങി. പൊതുപ്രവര്‍ത്തക കൂടിയായ സെലീന ഇടപെട്ട് നിര്‍ബന്ധപൂര്‍വം വിവാഹം നടത്തി. സെലീനയും പ്രതിയുമായി സാമ്പത്തിക ഇടപാടും ഉണ്ടായിരുന്നു. ഗിരോഷിന്റെ പേരില്‍ എടുത്ത വായ്പ സെലീന തിരിച്ചടയ്ക്കാതെവന്നു. അതുസംബന്ധിച്ച് പോലിസില്‍ പരാതി നല്‍കിയെങ്കിലും ആഗ്രഹിച്ച പരിഹാരം ഉണ്ടായില്ല. പ്രതിയുടെ ഭാര്യയെ പ്രസവത്തിന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ സെലീനയോട് പണം തിരികെ ആവശ്യപ്പെട്ടെങ്കിലും കിട്ടിയില്ല. ഇതെല്ലാമാണ് വിരോധകാരണമായി പ്രോസിക്യൂഷന്‍ പറയുന്നത്.

 

സംഭവദിവസം ഉച്ചയോടെ ബൈക്കില്‍ സെലീനയുടെ വീട്ടിലെത്തിയ പ്രതി കഠാര ഉപയോഗിച്ച് സെലീനയുടെ കഴുത്തില്‍ പലപ്രാവശ്യം കുത്തിക്കൊലപ്പെടുത്തി. പിന്നീടുപോയ പ്രതി ഉച്ചകഴിഞ്ഞ് മൂന്നോടെ തിരിച്ചെത്തി. സെലീനയുടെ ഇടതുമാറിടം മുറിച്ച് ബാഗിലാക്കി തൊടുപുഴയിലെ വീട്ടിലേക്കുപോയി.

 

മത്സ്യവ്യാപാരിയായ സെലീനയുടെ ഭത്താവ് സിയാദ് രാത്രി 7.45-ന് വീട്ടിലെത്തിയപ്പോഴാണ് കൊലപാതക വിവരം പുറത്തറിയുന്നത്. പോലിസ് സി.സി.ടി.വി. പരിശോധിച്ചപ്പോള്‍ പ്രതി രണ്ടുപ്രാവശ്യം സ്ഥലത്തെത്തിയതായി മനസ്സിലായി. ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയില്‍ പടിഞ്ഞാറെ കോടിക്കുളം ഭാഗത്തുനിന്ന് ഇയാളെ പിടികൂടി. അറുത്തുമാറ്റിയ മാറിടവും സ്വര്‍ണം എന്നുകരുതി കൊലയ്ക്കുശേഷം മൃതദേഹത്തില്‍നിന്ന് അപഹരിച്ച മാലയും താലിയും പ്രതിയുടെ വീട്ടില്‍നിന്ന് കണ്ടെത്തി.

  • Related Posts

    ‘താനെന്തിനാടോ എന്നെ അറസ്റ്റ് ചെയ്തത്?’: മദ്യലഹരിയിൽ സ്ത്രീയോട് അസഭ്യം; പൊലീസ് വാഹനം അടിച്ചുതകർത്തു

    Spread the love

    Spread the loveകൊച്ചി ∙ ‘ഞാനെന്താ നഴ്സറിക്കുട്ടിയോ… താനെന്തിനാടോ എന്നെ അറസ്റ്റ് ചെയ്തത്?.. എന്നെ വീട്ടിക്കൊണ്ടാക്ക്..’, മദ്യലഹരിയിൽ പൊലീസ് സ്റ്റേഷനിലെത്തിയ മട്ടാഞ്ചേരി സ്വദേശി പൊലീസിനോട് തട്ടിക്കയറിയത് ഇങ്ങനെ. പിന്നാലെ പൊലീസ് വാഹനം അടിച്ചുതകർക്കുകയും ചെയ്തതോടെ ഇയാൾ അറസ്റ്റിലായി. മട്ടാഞ്ചേരി സ്വദേശി ഹംസത്താണ്…

    ഡാൻസ് ക്ലാസ് കഴിഞ്ഞ് മടങ്ങുമ്പോൾ കാറിടിച്ച് ഒൻപത് വയസുകാരിക്ക് ദാരുണാന്ത്യം

    Spread the love

    Spread the loveകൊച്ചി: മൂവാറ്റുപുഴയില്‍ ഡാൻസ് ക്ലാസ് കഴിഞ്ഞ് മടങ്ങിയ ഒൻപത് വയസുകാരി കാറിടിച്ച് മരിച്ചു. പട്ടിമറ്റം പുത്തന്‍പുരയില്‍ രാജേഷിന്‍റെ മകള്‍ റയ ആണ് മരിച്ചത്. റയയുടെ മുത്തശ്ശിക്ക് ഗുരുതര പരിക്കേറ്റു.   ഇന്ന് രാവിലെ 11 മണിയോടെയാണ് അപകടം. മൂവാറ്റുപുഴ…

    Leave a Reply

    Your email address will not be published. Required fields are marked *