കുഞ്ഞിന്‍റെ കിഡ്നിയും കണ്ണുകളും ഓണ്‍ലൈനില്‍ വില്‍പനയ്ക്ക്; നാലുവയസ്സുകാരനെ കഴുത്തറുത്ത് കൊന്ന ബന്ധു പിടിയില്‍

Spread the love

നാലുവയസ്സുകാരനെ കൊലപ്പെടുത്തി വൃക്കകളും ശ്വാസകോശവും കണ്ണുകളും പുറത്തെടുത്ത് ഓൺലൈനിൽ വിൽക്കാൻ ശ്രമിച്ച ബന്ധു പിടിയില്‍. 27-കാരനായ പ്രതി വാസുദേവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഛത്തീസ്ഗഡിലെ ജഷ്പൂർ ജില്ലയിലെ ലോധനപഥ് മഹുവ ഗ്രാമത്തിലാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. ഒരു വയലിലെ കുഴിയിൽ ചാക്കിൽ കെട്ടി ഉപേക്ഷിച്ച നിലയിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.

 

നവംബർ 5 നാണ് കുട്ടിയെ കാണാതായത്. മകനെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി കുട്ടിയുടെ പിതാവ് രാംജീത് റാം നവംബർ 7-ന് സന്ന പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. ജോലിക്കായി ഒരു വർഷം മുമ്പ് സന്ന ഗ്രാമത്തിലേക്ക് മാറിയ രാംജീതും കുടുംബവും ആമത്ചുവ അണക്കെട്ടിന് സമീപമുള്ള കുടിലിലാണ് താമസിച്ചിരുന്നത്. ഇയാളുടെ അമ്മാവന്റെ മകനായ പ്രതി ഇവരുടെ വീട്ടിൽ സ്ഥിരമായി വരാറുണ്ടായിരുന്നു.

 

ശനിയാഴ്ച കുടുംബാംഗങ്ങളോടൊപ്പം കുട്ടിക്കായി തിരച്ചിൽ നടത്തുന്നതിനിടെയാണ് ചോളപ്പാടത്തിന് സമീപമുള്ള വെള്ളം നിറഞ്ഞ കുഴിയിൽ പുതപ്പിലും ബെഡ്ഷീറ്റിലും പൊതിഞ്ഞ് ചാക്കിലാക്കി ഭാഗികമായി കുഴിച്ചുമൂടിയ നിലയിൽ കുഞ്ഞിന്‍റെ മൃതദേഹം കണ്ടെത്തിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വാസുദേവിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്.

 

ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു. ദിവസവേതന ജോലിയിൽ നിന്നുള്ള വരുമാനത്തിൽ സംതൃപ്തനല്ലാത്തതിനാൽ കൂടുതൽ പണമുണ്ടാക്കാൻ ആഗ്രഹിച്ചിരുന്നതായി ഇയാൾ പൊലീസിനോട് പറഞ്ഞു. സോഷ്യൽ മീഡിയയിൽ പെട്ടെന്ന് പണമുണ്ടാക്കാനുള്ള വഴികൾ പതിവായി തിരഞ്ഞിരുന്ന പ്രതി, കൊച്ചുകുട്ടികളുടെ അവയവങ്ങൾ വിൽക്കുക എന്ന ആശയത്തിലേക്കെത്തുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു.

 

നവംബർ 5-ന് പ്രതി കുട്ടിയെ കൂടെക്കൂട്ടി വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോകുകയും മദ്യം കുടിപ്പിക്കുകയും ചെയ്തു. കുട്ടി ലഹരിയിലായി ഉറങ്ങിപ്പോയപ്പോൾ ഇയാൾ കത്തി ഉപയോഗിച്ച് കഴുത്തറുത്തു കൊലപ്പെടുത്തി. തുടർന്ന് കുട്ടിയുടെ ശരീരം കീറി വൃക്കകളും ശ്വാസകോശവും കണ്ണുകളും പുറത്തെടുത്ത് ഒരു പ്ലാസ്റ്റിക് ബക്കറ്റിൽ സൂക്ഷിക്കുകയായിരുന്നു.

 

പിന്നീട് മൃതദേഹം പുതപ്പിൽ പൊതിഞ്ഞ് ചാക്കിലാക്കി വയലിലെ കുഴിയിൽ തള്ളി മണ്ണ് ഇട്ട് മൂടുകയായിരുന്നു. പ്രതി നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങളും പുറത്തെടുത്ത ശരീരഭാഗങ്ങൾ അടങ്ങിയ പ്ലാസ്റ്റിക് ബക്കറ്റും മറ്റ് വസ്തുക്കളും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. കേസിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്.

  • Related Posts

    ബലാത്സംഗം, ലൈംഗികാതിക്രമം: ബ്രിട്ടിഷ് കൊമീഡിയൻ റസൽ ബ്രാൻഡിന് പത്തരവർഷം തടവ്

    Spread the love

    Spread the loveലണ്ടൻ∙ ബ്രിട്ടിഷ് കൊമീഡിയനും ഹോളിവുഡ് താരവുമായ റസൽ ബ്രാൻഡിനു പീഡനക്കേസിൽ പത്തരവർഷത്തെ തടവുശിക്ഷ വിധിച്ചു. സ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ചതിനും പെൺകുട്ടിയടക്കം മൂന്നുപേർക്കുനേരെ ശാരീരിക അതിക്രമം നടത്തിയതിനുമാണിത്. 2004, 2009 വർഷങ്ങളിലാണു കേസിനാധാരമായ സംഭവങ്ങൾ നടന്നത്.   ലണ്ടൻ കോടതിയിലെ…

    13കാരിയെ ബലാത്സംഗം ചെയ്തു, വനമേഖലയിൽ മൃതദേഹം; പ്രതിയെ പൊലീസ് വെടിവച്ചു കൊന്നു

    Spread the love

    Spread the loveകൊൽക്കത്ത ∙ ബംഗാളിലെ റായ്ഗഞ്ചിൽ പതിമൂന്നുകാരിയെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസിലെ പ്രതി പൊലീസ് വെടിവയ്പിൽ കൊല്ലപ്പെട്ടു. ഉത്തര ദിനാജ്പുർ ജില്ലയിൽ തിങ്കളാഴ്ച പുലർച്ചെയുണ്ടായ ഏറ്റുമുട്ടലിൽ ദിലീപ് റോയ് ആണ് കൊല്ലപ്പെട്ടത്. ബിജെപി സർക്കാർ അധികാരത്തിലെത്തിയശേഷം സംസ്ഥാനത്തെ നാലാമത്തെ…

    Leave a Reply

    Your email address will not be published. Required fields are marked *