സംസ്ഥാനത്ത് ഓട്ടോ, ടാക്‌സി നിരക്ക് കൂടും; ആവശ്യങ്ങൾ അംഗീകരിച്ച് സർക്കാർ, പണിമുടക്ക് പിൻവലിച്ചു

Spread the love

 

 

തിരുവനന്തപുരം: സംസ്ഥാനത്തെ ഓട്ടോറിക്ഷാ, ടാക്‌സി നിരക്കുകൾ കൂടും. അടുത്തവർഷം ജനുവരി ഒന്ന് മുതലാകും പുതിയ നിരക്ക് പ്രാബല്യത്തിൽ വരിക. ഗതാഗതമന്ത്രി സി.പി. ജോണുമായി തൊഴിലാളി യൂണിയൻ പ്രതിനിധികൾ നടത്തിയ ചർച്ചയിലാണ് ഇക്കാര്യത്തിൽ ധാരണയായത്. ആവശ്യങ്ങൾ സർക്കാർ അംഗീകരിച്ചതിനെ തുടർന്ന് വ്യാഴാഴ്ച നടത്താനിരുന്ന 24 മണിക്കൂർ ഓട്ടോ, ടാക്‌സി പണിമുടക്ക് പിൻവലിച്ചു.

 

നിലവിലെ മിനിമം ചാർജായ 30 രൂപ 50 രൂപയാക്കി ഉയർത്തണമെന്നാണ് തൊഴിലാളി യൂണിയനുകളുടെ ആവശ്യം. നിരക്ക് വർധന പഠിക്കാൻ സർക്കാർ കമ്മിഷനെ നിയോഗിക്കും. കമ്മിഷൻ നൽകുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകും ജനുവരി ഒന്ന് മുതൽ എത്ര രൂപയാണ് നിരക്ക് വർധിപ്പിക്കേണ്ടത് എന്ന കാര്യത്തിൽ അന്തിമ തീരുമാനമുണ്ടാകുക.

 

2022 ഏപ്രിൽ 22-നാണ് അവസാനമായി നിരക്ക് വർധിപ്പിച്ചതെന്ന് ചർച്ചയ്ക്ക് ശേഷം മന്ത്രി സി.പി. ജോൺ മാധ്യമങ്ങളോട് പറഞ്ഞു. അത് പരിഷ്‌കരിക്കണമെന്ന യൂണിയനുകളുടെ ആവശ്യം തത്വത്തിൽ സർക്കാർ അംഗീകരിക്കുകയാണ്. ഇതിനായി ഉടൻ തന്നെ കമ്മിഷനെ രൂപവത്കരിക്കാനും തീരുമാനിച്ചു. 2027-ൽ പുതിയ നിരക്ക് പ്രാബല്യത്തിൽ കൊണ്ടുവരുന്നതിനുള്ള നടപടികളുമായി സർക്കാർ മുന്നോട്ടുപോകുകയാണെന്നും സി.പി. ജോൺ പറഞ്ഞു.

 

നിരക്ക് വർധനയ്ക്ക് പുറമെ തൊഴിലാളി യൂണിയനുകൾ മുന്നോട്ടുവെച്ച മറ്റ് ചില ആവശ്യങ്ങളും സർക്കാർ അംഗീകരിച്ചു. ഓട്ടോറിക്ഷാ, ടാക്‌സി ഡ്രൈവർമാർക്ക് ഇഎസ്‌ഐ അനുവദിക്കുക, മഞ്ഞ ബോർഡ് വെക്കാതെ ഓടുന്ന ടൂ വീലർ ടാക്‌സികളെ നിയന്ത്രിക്കുക, ഹോട്ടലുകളിലും മറ്റും ഡ്രൈവർമാർക്ക് വിശ്രമമുറി ഒരുക്കുക തുടങ്ങിയ ആവശ്യങ്ങളാണ് സർക്കാർ അംഗീകരിച്ചത്.

  • Related Posts

    ‘80 പവനും കാറും സ്ത്രീധനമായി ചോദിച്ചു; 100 പവനുവേണ്ടി മാനസിക പീഡനം’: ആരോപണവുമായി സായയുടെ കുടുംബം

    Spread the love

    Spread the loveകൊല്ലം∙ ഇരവിപുരം ഭരണിക്കാവിൽ ഷാജി– റിഹാന ദമ്പതികളുടെ മകൾ സായയെ (26) ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് മാടൻനട സ്വദേശി അഫ്സലിനും കുടുംബത്തിനുമെതിരെ ഗുരുതര ആരോപണങ്ങളുമായി ബന്ധുക്കൾ. മകൾ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും മരണത്തിൽ‍ ദുരൂഹതയുണ്ടെന്നും…

    ‘സസ്പെൻഡ് ചെയ്ത് 2 മാസം കഴിഞ്ഞു, അരിശം തീർന്നില്ലേ?’; കാലടിയിലെ സസ്പെൻഷൻ: വിമർശനവുമായി ഹൈക്കോടതി

    Spread the love

    Spread the loveകൊച്ചി ∙ കാലടി സംസ്കൃത സർവകലാശാലയിൽ വിദ്യാർഥികളെ സസ്പെൻഡ് ചെയ്ത സംഭവത്തിൽ ചോദ്യങ്ങളുമായി ഹൈക്കോടതി. ‘സസ്പെൻഡ് ചെയ്ത് 2 മാസം കഴിഞ്ഞിട്ടും അരിശം തീർന്നില്ലേ? രണ്ടു മാസം അവർ പുറത്തു നിന്നില്ലേ? ഇനി എന്ത് മാപ്പ്?’ –കോടതി ചോദിച്ചു.…

    Leave a Reply

    Your email address will not be published. Required fields are marked *