ഇരട്ട പ്രഹരത്തിൽ ഇടിഞ്ഞ് സ്വർണവില, 2 ദിവസത്തിനിടെ 2000 രൂപയുടെ കുറവ്; ഇനി നിർണായകം പശ്ചിമേഷ്യ

Spread the love

അമേരിക്കൻ കേന്ദ്രബാങ്കിന്റെ പലിശ തീരുമാനം തിരിച്ചടിയാകുമെന്ന ആശങ്ക കനത്തതോടെ കേരളത്തിൽ ഇന്നും സ്വർണവില കുറഞ്ഞു. രാജ്യാന്തര വിലയിൽ മൂന്നു ശതമാനത്തോളം ഇടിവുണ്ടായതാണ് കേരളത്തിലും പ്രതിഫലിക്കുന്നത്. ഗ്രാമിന് 65 രൂപ കുറഞ്ഞ് 13,105 രൂപയിലാണ് ഇന്നത്തെ സ്വർണവിൽപന. പവൻ വില 520 രൂപ ഇടിഞ്ഞ് 1,04,120 രൂപയിലെത്തി.

 

ഇന്നലെ 2 തവണയായി പവന് 1400 രൂപ കുറഞ്ഞിരുന്നു. ഇതോടെ 2 ദിവസത്തിനിടെ സ്വർണവിലയിലുണ്ടായത് പവന് 1920 രൂപയുടെ കുറവ്. പലിശ നിരക്ക് വർധന അടക്കമുള്ള പ്രതികൂല സാഹചര്യങ്ങൾ നിലനിൽക്കുന്നതിനാൽ അടുത്ത ദിവസങ്ങളിലും സ്വർണവില കുറയാനുള്ള സാധ്യതയുണ്ടെന്നും വിദഗ്ധർ. അങ്ങനെയെങ്കിൽ കേരളത്തിൽ ഒരിക്കൽ കൂടി സ്വർണവില പവന് ഒരു ലക്ഷം രൂപയിലേക്ക് പോകാനും സാധ്യതയുണ്ട്.

 

ഡിസംബറിൽ നടക്കുന്ന ഫെ‍ഡ് യോഗത്തിൽ 0.25 ശതമാനത്തിനു പകരം 0.5 ശതമാനം പലിശ നിരക്ക് ഉയർത്തിയേക്കുമെന്ന ചർച്ചകൾ സജീവമായതോടെ ഇന്നലെ മുതൽ സ്വർണവില ഇടിവിലാണ്. ഒക്ടോബറിലെ യുഎസ് പണപ്പെരുപ്പ കണക്കുകൾ‌ കൂടി വന്നതോടെ ഇടിവ് രൂക്ഷമായി. മൂന്നു ശതമാനത്തിനു മുകളിൽ ഇടിഞ്ഞ രാജ്യാന്തര സ്വർണം ഔൺസിന് 4017 ഡോളറിലെത്തി. ഇന്ന് നിലമെച്ചപ്പെടുത്തിയ സ്വർണം ഔൺസിന് 4051 ഡോളർ വരെ ഉയർന്നു. നിലവിൽ ഔൺസിന് 4044 ഡോളറെന്ന നിലയിലാണ് സ്വർണം.

 

അടുത്ത ഫെഡ് യോഗത്തിൽ പലിശ നിരക്ക് 0.25 ശതമാനം ഉയരുമെന്നതു വിപണി 100 ശതമാനം ഉറപ്പിച്ചിട്ടുണ്ട്. നേരത്തെ ഇത് 84 ശതമാനമായിരുന്നുവെന്ന് സിഎംഇ ഫെഡ് വാച്ച് ടൂളിന്റെ കണക്ക്. ഒക്ടോബറിലെ യുഎസ് വിലക്കയറ്റം സാമ്പത്തിക വിദഗ്ധരുടെ പ്രതീക്ഷ തെറ്റിച്ചു കുതിച്ചതാണ് പലിശപ്പേടി ഉയർത്തിയത്. നിലവിലെ സാഹചര്യത്തിൽ ഫെഡിന്റെ പലിശ തീരുമാനം അടുത്ത വർഷത്തേക്കു കൂടി നീണ്ടേക്കുമെന്ന റിപ്പോർട്ടുകളും പുറത്തു വന്നിട്ടുണ്ട്. ഇതും സ്വർണത്തിനു തിരിച്ചടിയാണ്.

 

പശ്ചിമേഷ്യയിൽ നിന്നുള്ള പോസിറ്റീവ് വാർത്തകളാണ് ഇനി സ്വർണ നിക്ഷേപകർ കാത്തിരിക്കുന്നത്. യുഎസും ഇറാനും തമ്മിലുള്ള സംഘർഷം അവസാനിക്കുകയും പണപ്പെരുപ്പ ഭീഷണി കുറയുകയും ചെയ്താൽ സീൻ മാറും. ഇതോടെ കേന്ദ്രബാങ്കുകൾ അടിസ്ഥാന പലിശ നിരക്കു വർധിപ്പിക്കുന്നത് ഒഴിവാക്കും. ഇതോടെ സ്വർണത്തിലേക്ക് കൂടുതൽ നിക്ഷേപമെത്തുകയും വില ഉയരുകയും ചെയ്യുമെന്നാണ് നിക്ഷേപകരുടെ പ്രതീക്ഷ.

 

കേരളത്തിൽ ഇന്ന് ഒരു പവൻ സ്വർണാഭരണം വാങ്ങാൻ 10% പണിക്കൂലിയും നികുതിയും ചേർത്ത് 1.18 ലക്ഷം രൂപ വേണ്ടി വരും. കനം കുറഞ്ഞ സ്വർണാഭരണങ്ങൾ നിർമിക്കാൻ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വർണം ഗ്രാമിന് 55 രൂപ കുറഞ്ഞ് 10,650 രൂപയിലെത്തി. 14 കാരറ്റ് സ്വർണം ഗ്രാമിന് 8330 രൂപയിലും 9 കാരറ്റ് സ്വർണം ഗ്രാമിന് 5375 രൂപയിലുമാണ് വിൽപന. വെള്ളി വില ഗ്രാമിന് 5 രൂപ കുറഞ്ഞ് 200 രൂപയിലെത്തി.

  • Related Posts

    ഭക്ഷണത്തിന് വമ്പൻ ഓഫർ കണ്ട് തടിച്ചുകൂടി ജനം; പൊലീസിനെ വിളിച്ച് ഉടമ, പാഞ്ഞെത്തി 100 ഉദ്യോഗസ്ഥർ

    Spread the love

    Spread the loveബർലിൻ ∙ പശ്ചിമ ജർമൻ നഗരമായ ഡോർട്ട്മുണ്ടിൽ പുതുതായി ആരംഭിച്ച ഫാസ്റ്റ് ഫുഡ് ഔട്ട്‌ലറ്റിന് പുറത്ത് തടിച്ചുകൂടിയ ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ നൂറോളം ഉദ്യോഗസ്ഥരെയും ഹെലികോപ്റ്റർ യൂണിറ്റിനെയും അയച്ച് ജർമൻ പൊലീസ്. കബാബുകൾ വിൽക്കുന്ന ഔട്ട്‌ലറ്റിൽ ഭക്ഷണത്തിന് വൻ ഓഫർ…

    വിദേശത്തു നിന്ന് പുത്തൻ മൊബൈൽഫോൺ കൊണ്ടുവരാൻ‌ എത്ര നികുതി? എത്ര ഫോൺ കൊണ്ടുവരാം? കള്ളക്കടത്തായി പിടിക്കുമോ?

    Spread the love

    Spread the loveകൊച്ചി ∙ പുത്തൻ ഐഫോണുമായി എത്തിയ യാത്രക്കാരനോടു കസ്റ്റംസ് ഡ്യൂട്ടി അടയ്ക്കാൻ ആവശ്യപ്പെട്ടതും അതിനെതിരെ യാത്രക്കാരൻ കുത്തിയിരിപ്പു സമരം നടത്തിയതും അടുത്തിടെ വിവാദമായി. ഈ സാഹചര്യത്തിലുയരുന്ന ചോദ്യങ്ങൾക്ക് എയർപോർട്ട് കസ്റ്റംസ് നൽകുന്ന മറുപടി ഇങ്ങനെ:   ∙ വിദേശത്തു…

    Leave a Reply

    Your email address will not be published. Required fields are marked *