പരിപ്പുവടയ്ക്ക് ഉപ്പില്ല! തിളച്ച എണ്ണ തൊഴിലാളിയുടെ ദേഹത്തൊഴിച്ചു

Spread the love

കൊല്ലം: പരിപ്പുവടയ്ക്ക് ഉപ്പില്ലെന്ന കാരണം പറഞ്ഞ് തട്ടുകട അടിച്ചുതകർക്കുകയും ജീവനക്കാരുടെ നേർക്ക് തിളച്ച എണ്ണയൊഴിക്കുകയും ചെയ്ത സംഭവത്തിൽ പ്രദേശത്ത് പോലീസ് അന്വേഷണം ഊർജ്ജിതമാക്കി. ചൊവ്വാഴ്ച (നവംബർ 10) വൈകിട്ട് 5.30-ഓടെ പെരുമ്പുഴയ്ക്ക് സമീപം ആലുംമൂട് ജംക്‌ഷനിലാണ് അതിക്രമം നടന്നത്. ആക്രമണത്തിൽ കടയുടമ കൊല്ലം പള്ളിമുക്ക് സ്വദേശി ജെ. നാസിം, തൊഴിലാളിയായ മോഹനൻ എന്നിവർക്ക് പരിക്കേറ്റു. ഇരുവരും ആശുപത്രിയിൽ ചികിത്സ തേടി.

 

കടയിലെത്തിയ രണ്ടു യുവാക്കൾ പരിപ്പുവട വാങ്ങി കഴിച്ച ശേഷം ഉപ്പില്ലെന്ന് ആരോപിച്ച് തർക്കത്തിലേർപ്പെടുകയായിരുന്നു. വാക്കേറ്റം രൂക്ഷമായതോടെ അക്രമികൾ കടയിലുണ്ടായിരുന്ന പലഹാരങ്ങൾ വലിച്ചെറിഞ്ഞു. ഇത് തടയാൻ ശ്രമിച്ചപ്പോഴാണ് ജീവനക്കാരനായ മോഹനന്റെ ദേഹത്തേക്ക് തിളച്ച എണ്ണയൊഴിച്ചത്.

 

തുടർന്ന് അക്രമം തടയാൻ ശ്രമിച്ച കടയുടമ നാസിമിനെ പ്രതികൾ ഹെൽമറ്റ് കൊണ്ട് തലയ്ക്കടിച്ചു പരിക്കേൽപ്പിച്ചു. മാരകായുധമായ വടിവാൾ ഉപയോഗിച്ച് വെട്ടാൻ ശ്രമിച്ചപ്പോൾ കൈകൊണ്ട് തടഞ്ഞതിനാലാണ് വലിയ അപകടം ഒഴിവായതെന്ന് പരാതിയിൽ പറയുന്നു. കടയിലെ സാധനസാമഗ്രികൾക്കും നാശനഷ്ടം സംഭവിച്ചിട്ടുണ്ട്.

 

പ്രദേശത്ത് ലഹരി വിൽപനയും ഗുണ്ടാപ്പിരിവും നടത്തുന്ന സംഘമാണ് ആക്രമണത്തിന് പിന്നിലെന്ന് കടയുടമ കൊട്ടിയം പൊലീസിൽ നൽകിയ പരാതിയിൽ വ്യക്തമാക്കി. മുൻപും ഇവർ പ്രദേശത്ത് മാരകായുധങ്ങളുമായി ഭീകരാന്തരീക്ഷം സൃഷ്ടിച്ചിരുന്നതായി നാട്ടുകാർ പറഞ്ഞു. സംഭവത്തിൽ കേസെടുത്ത കൊട്ടിയം പോലീസ് പ്രതികൾക്കായി തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.

  • Related Posts

    സ്ത്രീയെ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി; കൊലപാതകമെന്ന് പോലീസ് നിഗമനം

    Spread the love

    Spread the loveഇടുക്കി ശാന്തൻപാറ ചേരിയാറിൽ ഒറ്റയ്ക്ക് താമസിച്ചിരുന്ന സ്ത്രീയെ വീടിന് സമീപത്തെ നടപ്പാതയിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ചേരിയാർ സ്വദേശിനി റാണി (57) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ കൊലപാതകമാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കഴിഞ്ഞ രണ്ട് ദിവസമായി ഇവരെ…

    സംസ്ഥാനത്ത് ഓട്ടോ, ടാക്‌സി നിരക്ക് കൂടും; ആവശ്യങ്ങൾ അംഗീകരിച്ച് സർക്കാർ, പണിമുടക്ക് പിൻവലിച്ചു

    Spread the love

    Spread the love    തിരുവനന്തപുരം: സംസ്ഥാനത്തെ ഓട്ടോറിക്ഷാ, ടാക്‌സി നിരക്കുകൾ കൂടും. അടുത്തവർഷം ജനുവരി ഒന്ന് മുതലാകും പുതിയ നിരക്ക് പ്രാബല്യത്തിൽ വരിക. ഗതാഗതമന്ത്രി സി.പി. ജോണുമായി തൊഴിലാളി യൂണിയൻ പ്രതിനിധികൾ നടത്തിയ ചർച്ചയിലാണ് ഇക്കാര്യത്തിൽ ധാരണയായത്. ആവശ്യങ്ങൾ സർക്കാർ…

    Leave a Reply

    Your email address will not be published. Required fields are marked *