താമസസ്ഥലത്ത് എത്തിച്ച് പീഡിപ്പിച്ചു; അശ്ലീല ദൃശ്യങ്ങൾ ഫോണിൽ: അധ്യാപകനെതിരെ മൊഴി നൽകി 7 വിദ്യാർഥികൾ

Spread the love

പാലക്കാട് ∙ മലമ്പുഴയിൽ സ്കൂളിൽ മദ്യം നൽകി അധ്യാപകൻ വിദ്യാർഥിയെ പീഡിപ്പിച്ച സംഭവത്തിൽ അധ്യാപകനെതിരെ മൊഴി നൽകിയത് ഏഴു വിദ്യാർഥികൾ. കൂടുതൽ വിദ്യാർഥികൾക്ക് സമാനമായ അനുഭവങ്ങളുണ്ടായിട്ടുണ്ടോ എന്നാണ് സിഡബ്ല്യുസി പരിശോധിക്കുന്നത്. സ്കൂളിലെ കൂടുതൽ വിദ്യാർഥികൾക്ക് കൗൺസിലിങ് നൽകാനാണ് നിലവിലെ തീരുമാനം. സിഡബ്ല്യുസി കൗൺസിലർമാരുടെ മുഴുവൻ സമയ സേവനവും സ്കൂളിൽ ഏർപ്പെടുത്തും.

 

സ്കൂളിൽ നടത്തിയ ആദ്യഘട്ട കൗൺസിലിങ്ങിലാണ് ഏഴു വിദ്യാർഥികൾ അധ്യാപകനെതിരെ മൊഴി നൽകിയത്. സിഡബ്ല്യുസി വീണ്ടും ഈ വിദ്യാർഥികളുടെ മൊഴിയെടുക്കും. മൊഴി നൽകിയവരിൽ 6 പേരുടേത് ഗുരുതര സ്വാഭാവമുള്ളതാണെന്നാണ് വിവരം. ചില കുട്ടികളെ അധ്യാപകൻ താമസിക്കുന്ന സ്ഥലത്ത് എത്തിച്ചു പീഡിപ്പിച്ചെന്നും അധ്യാപകന്റെ ഫോണിൽ കുട്ടികളുടെ അശ്ലീല ദൃശ്യങ്ങളുണ്ടെന്നും മൊഴിയിലുണ്ട്. അഞ്ചു കുട്ടികൾ മലമ്പുഴ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. കൂടുതൽ തെളിവുകൾ ശേഖരിക്കാനായി ഫോൺ ശാസ്ത്രീയ പരിശോധനക്ക് അയയ്ക്കും.

 

യുപി ക്ലാസുകളിലെ ആൺകുട്ടികളാണ് പീഡനത്തിന് ഇരയായത്. നവംബർ 29 നായിരുന്നു കേസിനാസ്പദമായ സംഭവം. സ്കൂൾ കായികമത്സരത്തിൽ മികച്ച വിജയം നേടിയ കുട്ടികൾക്ക് അധ്യാപകൻ വിരുന്നൊരുക്കിയിരുന്നു. ഇതിൽ എത്താതിരുന്ന കുട്ടിയെ തന്റെ വാടക വീട്ടിലേക്കു വിളിച്ചുവരുത്തി മദ്യം നൽകി പീഡിപ്പിക്കുകയായിരുന്നു. കുട്ടി ഇക്കാര്യം സഹപാഠിയോടു പറഞ്ഞതിനെ തുടർന്നാണ് സംഭവം പുറത്തറിഞ്ഞത്.

  • Related Posts

    ആണ്‍കുട്ടികള്‍ക്ക് ഇഷ്ടപ്രകാരം മുടി വളര്‍ത്താം; ശിക്ഷിക്കാന്‍ പാടില്ലെന്ന് ബാലാവകാശ കമ്മിഷന്‍

    Spread the love

    Spread the loveതിരുവനന്തപുരം ∙ ആണ്‍കുട്ടികള്‍ക്കും ലിംഗനിര്‍ണയം നടത്താത്ത കുട്ടികള്‍ക്കും അവരുടെ ഇഷ്ടപ്രകാരം തലമുടി വളര്‍ത്തുന്നതിനു സ്വാതന്ത്ര്യമുണ്ടെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷന്‍. മുടിയുടെ നീളത്തിന്റെയോ അതുമായി ബന്ധപ്പെട്ട കാര്യങ്ങളുടെയോ പേരില്‍ സ്‌കൂള്‍ അധികൃതര്‍, ആണ്‍കുട്ടികളെയും ട്രാന്‍സ്‌ജെന്‍ഡര്‍ കുട്ടികളെയും മാനസികമായി ബുദ്ധിമുട്ടിക്കാനോ,…

    നാല് കടകളിൽ നിന്നും കവർന്നത് 3.75 ലക്ഷം രൂപ! വീണ്ടും മോഷ്ടിക്കാനെത്തിയ പ്രതിയെ പൂട്ടി പൊലീസ്

    Spread the love

    Spread the loveപാലാ: കോട്ടയം പാലാ ടൗണിൽ നാല് വ്യാപാര സ്ഥാപനങ്ങളുടെ ഷട്ടർ തകർത്ത് ലക്ഷങ്ങൾ കവർന്ന കേസിലെ പ്രധാന പ്രതിയെ പോലീസ് പിടികൂടി. പശ്ചിമ ബംഗാൾ സ്വദേശിയായ സുഗത് ചന്ദ് ആണ് പാലാ പോലീസിന്റെ നിർണ്ണായക നീക്കത്തിൽ വലയിലായത്.  …

    Leave a Reply

    Your email address will not be published. Required fields are marked *