‘എനിക്ക് അച്ഛനെ പേടിയാ, തല്ലല്ലേ…’; വേദനയായി പതിമൂന്നുകാരന്റെ നിലവിളി, അമ്മയുടെ പങ്കാളി ജോലിക്കു പോകില്ല, സ്ഥിരം മദ്യപാനി

Spread the love

കൊല്ലം∙ ‘അച്ഛാ… എനിക്ക് അച്ഛനെ പേടിയാ, തല്ലല്ലേ പ്ലീസ്’– 13 വയസ്സുകാരന്റെ ഉള്ളുപൊള്ളിക്കും നിലവിളി ആ നാല് ചുമരുകൾക്കുള്ളിൽ ഒതുങ്ങുകയായിരുന്നു ഇതുവരെ. പേടിച്ച് ഉറക്കമില്ലാതെ, ശ്വാസം അടക്കിപ്പിടിച്ച് ആരോടും ഒന്നും പറയാതെ ഇത്രയും നാൾ അവൻ എല്ലാം സഹിച്ചു. അമ്മയുടെ പങ്കാളി ഇന്നലെ രാത്രിയും മദ്യപിച്ചെത്തി. കതകിൽ ശക്തിയായി അടിച്ച് തള്ളിത്തുറന്ന് 13 വയസ്സുകാരനെ വസ്ത്രത്തിൽ പിടിച്ച് തൂക്കിയെടുത്ത് ഹാളിലെത്തിച്ചു. പിന്നാലെ നഗ്നനാക്കി വിറകുകഷണം കൊണ്ട് തലങ്ങും വിലങ്ങും അടിച്ചു.

 

മകനെ രണ്ടാം ഭർത്താവ് അതിക്രൂരമായി മർദിക്കുന്നതും കേട്ടാലറയ്ക്കുന്ന ചീത്ത വിളിക്കുന്നതും കേട്ട് അമ്മ ശാലിനി വീട്ടിൽത്തന്നെയുണ്ടായിരുന്നു. ഇത്രയും നാൾ‍ അവഗണിച്ചെങ്കിലും ഇന്നലത്തെ മർദനദൃശ്യങ്ങൾ കണ്ടതോടെ ശാലിനി ഭർത്താവിനെതിരെ മൊഴി കൊടുത്തു. കുട്ടിയെ രാജേഷിന് ഇഷ്ടമല്ലെന്നും പതിവായി മർദിക്കുകയും ചീത്ത വിളിക്കുകയും ചെയ്യാറുണ്ടെന്നും ശാലിനി പറയുന്നു. കുട്ടിയെ മർദിക്കുന്ന വിവരം മുൻപ് ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നും ആരും പരാതി നൽകിയിട്ടില്ലെന്നും നിലമേൽ പഞ്ചായത്ത് അധികൃതർ പറഞ്ഞു.

 

∙ മദ്യപിച്ചെത്തി വീട്ടിൽ വഴക്ക് പതിവ്

 

ശാലിനിയുടെ ആദ്യഭർത്താവ് മരണപ്പെട്ടതാണ്. ആ ബന്ധത്തിലുള്ള കുട്ടിയാണ് പതിമൂന്നുകാരൻ. ശാലിനി–രാജേഷ് ദമ്പതികൾക്ക് 2 ആൺകുട്ടികളുണ്ട്. അതിൽ മൂത്തയാൾ ഭിന്നശേഷിക്കാരനാണ്. രാജേഷ് മദ്യപിച്ചെത്തി വീട്ടിൽ വഴക്കുണ്ടാക്കുന്നത് പതിവാണ്. ശാലിനിയെയും ഇയാൾ ഉപദ്രവിക്കാറുണ്ട്. മാതാപിതാക്കൾ തമ്മിൽ വഴക്കുണ്ടാകുമ്പോൾ കുഞ്ഞുങ്ങൾ കരയുന്നത് കേൾക്കാറുണ്ടെന്ന് അയൽവാസികൾ പറയുന്നു. മദ്യപിച്ചെത്തുന്ന രാജേഷ് അയൽവാസികളെയും അസഭ്യം പറയും. ഇക്കാര്യം പരാതിപ്പെട്ടപ്പോൾ പഞ്ചായത്ത് അധികൃതർ എത്തി പല തവണ താക്കീത് നൽകിയിട്ടുണ്ട്. രാജേഷ് കുട്ടിയെ ഉപദ്രവിക്കുന്ന വിവരം ഇന്നാണ് പഞ്ചായത്ത് അധികൃതരും അറിയുന്നത്.

 

∙ രാജേഷ് ജോലിക്കു പോകില്ല, സ്ഥിരതാമസമില്ല

 

രാജേഷും കുടുംബവും ചടയമംഗലത്തു താമസമാക്കിയിട്ട് 2 വർഷം. നിലമേൽ പഞ്ചായത്ത് ആണ് വീടും സ്ഥലവും അനുവദിച്ചത്. രാജേഷും ശാലിനിയും ജോലിക്കു പോകാറില്ല. ഭിന്നശേഷിക്കാരനായ കുട്ടിക്കു സർക്കാരിൽ നിന്നും ലഭിക്കുന്ന തുകയും സ്കോളർഷിപ്പ് തുകയും കൊണ്ടാണ് കുടുംബം കഴിയുന്നത്. ഇവർ സ്ഥിരമായി എവിടെയും താമസിക്കാറില്ല. ജില്ലയുടെ വിവിധയിടങ്ങളിലായി മാറിമാറി താമസിക്കുകയാണ് പതിവ്. ആരോടും ഒന്നും പറയാതെ സ്ഥലം മാറി പോകും. അതുകൊണ്ടു തന്നെ പഞ്ചായത്തിൽനിന്ന് ഉദ്യോഗസ്ഥർ സന്ദർശനത്തിനു വരുന്ന സമയം ഇവരെ കാണാറില്ല. ഫോൺ നമ്പറുകളും മാറ്റിമാറ്റിയാണ് കൊടുക്കുന്നത്. അതിനാൽ ബന്ധപ്പെടാനും സാധിക്കാറില്ല. കുട്ടികൾ ഇടയ്ക്കു മാത്രമേ സ്കൂളിൽ പോകാറുള്ളൂ.

 

വിഷയത്തിൽ നിലമേൽ പഞ്ചായത്ത് മെംബറും വൈസ് പ്രസിഡന്റുമായ സുനു ഗിരീഷ് മനോരമ ഓൺലൈനോടു പ്രതികരിച്ചത് ഇങ്ങനെ:

 

‘കുട്ടിയെ ഉപദ്രവിക്കുന്നതിൽ അമ്മയുടെ പങ്കും പരിശോധിക്കണം. ശാലിനി എല്ലായ്പ്പോഴും രാജേഷിന്റെ ഭാഗത്തു നിന്നാണ് സംസാരിക്കുക. ഇപ്പോൾ മർദനത്തിന്റെ ദൃശ്യങ്ങൾ പുറത്തു വന്നതിനു പിന്നാലെയാണ് അവർ രാജേഷിനെതിരെ മൊഴി നൽകിയത്. ശാലിനിയും കുട്ടിയെ ഉപദ്രവിക്കാറുണ്ടെന്ന് അയൽവാസികൾ പറയുന്നു. ശാലിനിയുടെ ഭാഗത്തും വീഴ്ചകളുണ്ട്. കഴിഞ്ഞ മാസവും ഇവരുടെ വീട്ടിൽ ഞാൻ പോയിരുന്നു. രാജേഷ് മദ്യപിച്ചെത്തി ചീത്ത വിളിക്കുന്നുവെന്ന് അയൽവാസികൾ അറിയിച്ചതു പ്രകാരമാണ് അവിടെ എത്തിയത്. അന്നും താക്കീത് കൊടുത്തതാണ്. പിറ്റേന്ന് രാജേഷ് വീട്ടിൽ നിന്നും പോയപ്പോൾ ശാലിനി എന്നെ വിളിച്ച് കയർത്തു സംസാരിച്ചു. എന്നെ ആക്ഷേപിച്ചു. ഇന്നലെ രാത്രി മദ്യപിച്ചെത്തിയ രാജേഷ് 13 വയസ്സുകാരനെ തലങ്ങും വിലങ്ങും മർദിക്കുകയായിരുന്നു. കുട്ടിയുമായി ഞാൻ സംസാരിച്ചു. കുട്ടിക്ക് ഇക്കാര്യം എല്ലാവരും അറിഞ്ഞതിലാണ് വിഷമം. എല്ലാവരും അറിഞ്ഞതോടെ നാണക്കേടായി എന്നാണ് കുട്ടി പറയുന്നത്. കുട്ടിയെ ഉപദ്രവിക്കുന്ന കാര്യം നേരത്തേ അറിഞ്ഞിരുന്നെങ്കിൽ പഞ്ചായത്ത് കൃത്യമായ നടപടികൾ സ്വീകരിച്ചേനെ. മറ്റു 2 കുട്ടികളെ ഉപദ്രവിക്കാറില്ലെന്നാണ് നിലവിൽ ലഭിച്ചിരിക്കുന്ന വിവരം. എങ്കിലും അതിലും വിശദമായ അന്വേഷണം ആവശ്യമാണ്’.

 

∙ ബാലാവകാശ കമ്മിഷൻ കേസെടുത്തു

 

വിഷയത്തിൽ സംസ്ഥാന ബാലാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു. മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിലാണ് കേസ്. കൊല്ലം റൂറൽ എസ്പി, ചടയമംഗലം എസ്എച്ച്ഒ, ജില്ലാ ശിശു സംരക്ഷണ ഓഫിസർ എന്നിവരിൽനിന്ന് കമ്മിഷൻ വിശദീകരണം തേടി. മുഖ്യമന്ത്രി വി.ഡി.സതീശൻ വിഷയത്തിൽ അടിയന്തരമായി ഇടപെടുകയും റൂറൽ എസ്പിയുമായി ഫോണിൽ സംസാരിച്ച് പ്രതിയെ എത്രയും വേഗം അറസ്റ്റ് ചെയ്യണമെന്ന് കർശന നിർദേശവും നൽകിയിരുന്നു. പിന്നാലെ രാജേഷ് അറസ്റ്റിലായി. കുട്ടിക്ക് ആവശ്യമായ കൗൺസലിങ്ങും സംരക്ഷണവും ഉറപ്പാക്കുമെന്ന് വനിതാ ശിശുവികസന വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ പറഞ്ഞു.

  • Related Posts

    മുംബൈയിൽനിന്ന് ഒറ്റപ്പാലത്തേക്ക്, കടയിൽ ജോലി; ബിഷ്ണോയ് സംഘവുമായി ബന്ധമുള്ള ഗുരുമൂർത്തി പിടിയിൽ

    Spread the love

    Spread the loveപാലക്കാട്∙ അധോലോക കുറ്റവാളി ലോറൻസ് ബിഷ്ണോയ് സംഘവുമായി ബന്ധമുള്ള യുവാവ് അറസ്റ്റിൽ. തമിഴ്നാട് സ്വദേശിയായ ഗുരുമൂർത്തിയാണ് (27) തൃശൂർ സിറ്റി പൊലീസിന്റെ പിടിയിലായത്. യുഎപിഎ ചുമത്തിയ ഇയാളെ കോടതി റിമാൻഡ് ചെയ്തു. ഗുരുമൂർത്തി സമൂഹമാധ്യമത്തിലൂടെ ബിഷ്ണോയ് സംഘവുമായി ബന്ധപ്പെട്ടതായി…

    ഒമ്പത് തീരദേശ ജില്ലകളില്‍ പ്രത്യേക സ്‌ക്വാഡുകള്‍; ‘ഓപ്പറേഷന്‍ പൈതല്‍’ ആരംഭിച്ചു

    Spread the love

    Spread the loveതിരുവനന്തപുരം: ചെറുമീന്‍ പിടിത്തത്തിനെതിരെ കര്‍ശന നടപടികളുമായി ഫിഷറീസ് വകുപ്പ്. ഇതിന്റെ ഭാഗമായി ‘ഓപ്പറേഷന്‍ പൈതല്‍’ എന്ന പേരില്‍ പ്രത്യേക പരിശോധനാ യജ്ഞത്തിന് തുടക്കമിട്ടു. 2027 ജനുവരി 10 വരെയാണ് പ്രത്യേക ഡ്രൈവ് നടപ്പിലാക്കുന്നത്. ചെറുമീനുകളെ പിടിക്കുന്നത് മത്സ്യസമ്പത്തിന്റെ പുനരുത്പാദനത്തെയും…

    Leave a Reply

    Your email address will not be published. Required fields are marked *