ഡോക്ടറുടെ മൊബൈലിൽ ഒട്ടേറെ സ്ത്രീകളുടെ നഗ്ന ദൃശ്യങ്ങൾ; മുൻപ് ജോലി ചെയ്ത സ്ഥലങ്ങളിലും പരാതി

Spread the love

കൊച്ചി ∙ നടിയുടെ ബന്ധുവിനെ പീഡിപ്പിച്ചെന്ന കേസിൽ ഒളിവിൽ പോയ ഡോക്ടർ ജോൺസൺ കെ. വർഗീസിനെതിരെ മുൻപ് ജോലി ചെയ്ത സ്ഥലങ്ങളിലും പരാതികളുണ്ടെന്നു കണ്ടെത്തി. അന്വേഷണ സംഘം ഇയാൾ മുൻപു ജോലി ചെയ്ത പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിലെത്തി വിവരങ്ങൾ ശേഖരിച്ചു. 2 വർഷം മുൻപു പത്തനംതിട്ടയിലെ ആശുപത്രിയിലെ ജീവനക്കാരിയോടു മോശമായി പെരുമാറിയതിനെ തുടർന്ന് ഇയാൾക്കു താക്കീതു നൽകിയിരുന്നു. അവസാനം ജോലി ചെയ്ത കൊച്ചിയിലെ ആശുപത്രിയിൽ നിന്ന് കേസ് വന്നതോടെ ഇയാളെ പുറത്താക്കുകയും ചെയ്തു.

 

ഡോക്ടറുടെ മൊബൈലിൽ നിന്നു ഒട്ടേറെ സ്ത്രീകളുടെ നഗ്ന ദൃശ്യങ്ങളാണു കണ്ടെത്തിയത്. ഡോക്ടർക്ക് എതിരായ പഴയ പരാതികൾകൂടി കണ്ടെത്തി മുൻകൂർ ജാമ്യാപേക്ഷയെ എതിർക്കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. ഡോക്ടർ ഇപ്പോഴും ഒളിവിലാണ്. ഇയാൾക്കെതിരെ ലുക്കൗട്ട് നോട്ടിസ് പുറത്തിറക്കിയിരുന്നു. രാജ്യം വിട്ടിട്ടില്ലെന്നാണു പൊലീസിന്റെ വിലയിരുത്തൽ.

 

പ്രതിയായ ഡോക്ടറെ മർദിച്ചെന്ന കേസിൽ മൂന്നു പ്രതികൾ അറസ്റ്റിലാണ്. തനിക്കെതിരെ പീഡന പരാതി നൽകാതിരിക്കാൻ പന്ത്രണ്ടോളം പേർ ചേർന്ന് മൂന്നു കോടി രൂപ ആവശ്യപ്പെട്ട് മർദിച്ചെന്നും മൊബൈൽ ഉൾപ്പെടെ മോഷ്ടിച്ചെന്നുമാണു ഡോക്ടർ കടവന്ത്ര പൊലീസിൽ നൽകിയ പരാതി. പീഡന വിവരം പുറത്തു വരാതിരിക്കാൻ ഒരു കോടി രൂപ ഡോക്ടർ വാഗ്ദാനം ചെയ്തെന്നും ഇതു നിരസിച്ചപ്പോഴാണു തങ്ങൾക്കെതിരെ കേസ് നൽകിയതെന്നുമാണ് അറസ്റ്റിലായവരുടെ വാദം. ഇതിനു പിന്നാലെയാണ് ഇൻഫോപാർക്ക് സ്റ്റേഷനിൽ ഡോക്ടർക്കെതിരെ പീഡനക്കേസ് റജിസ്റ്റർ ചെയ്തത്.

  • Related Posts

    മുംബൈയിൽനിന്ന് ഒറ്റപ്പാലത്തേക്ക്, കടയിൽ ജോലി; ബിഷ്ണോയ് സംഘവുമായി ബന്ധമുള്ള ഗുരുമൂർത്തി പിടിയിൽ

    Spread the love

    Spread the loveപാലക്കാട്∙ അധോലോക കുറ്റവാളി ലോറൻസ് ബിഷ്ണോയ് സംഘവുമായി ബന്ധമുള്ള യുവാവ് അറസ്റ്റിൽ. തമിഴ്നാട് സ്വദേശിയായ ഗുരുമൂർത്തിയാണ് (27) തൃശൂർ സിറ്റി പൊലീസിന്റെ പിടിയിലായത്. യുഎപിഎ ചുമത്തിയ ഇയാളെ കോടതി റിമാൻഡ് ചെയ്തു. ഗുരുമൂർത്തി സമൂഹമാധ്യമത്തിലൂടെ ബിഷ്ണോയ് സംഘവുമായി ബന്ധപ്പെട്ടതായി…

    ‘എനിക്ക് അച്ഛനെ പേടിയാ, തല്ലല്ലേ…’; വേദനയായി പതിമൂന്നുകാരന്റെ നിലവിളി, അമ്മയുടെ പങ്കാളി ജോലിക്കു പോകില്ല, സ്ഥിരം മദ്യപാനി

    Spread the love

    Spread the loveകൊല്ലം∙ ‘അച്ഛാ… എനിക്ക് അച്ഛനെ പേടിയാ, തല്ലല്ലേ പ്ലീസ്’– 13 വയസ്സുകാരന്റെ ഉള്ളുപൊള്ളിക്കും നിലവിളി ആ നാല് ചുമരുകൾക്കുള്ളിൽ ഒതുങ്ങുകയായിരുന്നു ഇതുവരെ. പേടിച്ച് ഉറക്കമില്ലാതെ, ശ്വാസം അടക്കിപ്പിടിച്ച് ആരോടും ഒന്നും പറയാതെ ഇത്രയും നാൾ അവൻ എല്ലാം സഹിച്ചു.…

    Leave a Reply

    Your email address will not be published. Required fields are marked *